Posts

Showing posts from September, 2021

starting with positve thinking

Image

ഓൺ ലൈൻ ക്ലാസുകളിൽ നിന്ന് നേരെ ഓൺലൈൻ വായനയിലേക്ക് .......

ചില നേരമെങ്കിലും ഓൺലൈൻ ക്ലാസ്സുകൾ വിരസമാകാറുണ്ട് .എന്നാൽ രണ്ട് ദിവസമുമ്പ് അവിചാരിതമായി ഒരു സുഹൃത്ത് പരിചയപ്പെടുത്തിയ കഥ വായനയുടെ പുതിയ അനുഭവം പകർന്നു നല്കി .കഥ എന്നാണെന്ന് പറയുന്നതെങ്കിൽ നോവലിൻ്റെ എല്ലാ സവിശേഷതകളും എനിക്ക് അതിൽ കാണാൻ കഴിഞ്ഞു .പേജുകൾ അനവധിയുള്ള അധ്യായങ്ങളിൽ ചിലത് മാസ്മരിക ലോകത്തേക്ക് കുട്ടി കൊണ്ടുപോയി .വായനയിലേക്ക് വീണ്ടും സജീവമാക്കാൻ ആ സുഹൃത്ത് ഒരു നിമിത്തമായി നന്ദി .....

ബുദ്ധ ചിന്തയും ഓർമയും പിന്നെ പ്രബലനവും

ഇന്നും കൃത്യം 8.30 ന് തന്നെ google meet ൽ ക്ലാസ് ആരംഭിച്ചു .ബുദ്ധമതവും ബുദ്ധനും അടിസ്ഥാന തത്വങ്ങളും എല്ലാം തന്നെ മായ ടീച്ചറിൻ്റെ ക്ലാസിൽ ചർച്ച ചെയ്തു .അതിന് ശേഷം ജിബി ടീച്ചർ ഓർമ വർദ്ധിപ്പിക്കുന്നതിനുള്ള നുറുങ്ങുവിദകൾ വിശദമായി പങ്കുവെച്ചു .ജോജു സാർ ശിക്ഷയും ഋണാത്മക പ്രബലനവും തമ്മിലുള്ള വ്യത്യാസം വ്യക്തിമാക്കി .ഇന്നത്തെ മീറ്റിലെ ക്ലാസും കടന്ന് പോയി 

പോസിറ്റീവ് ചിന്തയിൽ നിന്ന് ഓർമയിലേക്ക് ......

ഓപ്ഷണൽ ക്ലാസോടെ ഇന്നത്തെ ദിവസം ആരംഭിച്ചു .കവിത സർവ്വഭാഷ സമീപനം എന്ന വിഷയത്തിൽ സെമിനാർ എടുത്തു .തുടർന്ന് ഒന്നാം സെമസ്റ്ററിൻ്റെ ഫീഡ്ബാക്കിനൊപ്പം നല്ലൊരു ശുഭചിന്തയിലൂടെ പോസ്റ്റീവ് എനർജി നല്കിയ ജോജു സാറിൻ്റെ ക്ലാസായിരുന്നു .ജോജു സാർ ബ്ലൂമിൻ്റെ ടാക്സോണമിയും പഠിപ്പിച്ചു തുടങ്ങി .ജിബി ടീച്ചർ ഓർമ നിലനിർത്തനായി ഒരു മാർഗ്ഗങ്ങളെക്കുറിച്ച് പറഞ്ഞു .റിബയും സുകന്യയും ഉൾപ്പെടെയുള്ളവർ പഠനകാര്യത്തിൽ ഓർമ നിലനിർത്തുന്നതിനായി അവർ സ്വീകരിച്ച മാർഗ്ഗങ്ങളെക്കുറിച്ച് വിശദീകരണം നല്കുകയും ഉദാഹരണങ്ങൾ പറയുകയും ചെയ്തു .