Posts

Showing posts from February, 2022

ഇനി പ്രോജക്ടിൻ്റെ കാലം ഒപ്പം ഇത്തിരി യോഗയും

ഇന്ന് രാവിലെ ആൻസി ടീച്ചറുമായി പ്രോജക്ടുമായി ബന്ധപ്പെട്ട വിവരങ്ങൾ സംസാരിച്ചു .തുടർന്ന് നാദനിയൽ സാറിനെ അച്ചീവ്മെൻ്റ് ടെസ്റ്റും ഡയഗ്നോസ്റ്റിക് ടെസ്റ്റ് റിപ്പോർട്ടും അടങ്ങിയ റെക്കോർഡ് കാണിച്ചു .തിരുത്തലുകൾ ഒന്നും ആവശ്യമില്ലെന്ന് സാർ പറഞ്ഞു .തുടർന്ന് ഉച്ചക്ക് ശേഷം യോഗയുടെ ടെസ്റ്റ് നടന്നു .തമാശയും ചിരിയും ഒക്കെ കുടിചേർന്ന യോഗ ടെസ്റ്റ് .അവസാനത്തെ പിരിയഡ് ആൻസി ടീച്ചർ പരിസ്ഥിതിയെക്കുറിച്ച് ക്ലാസ് എടുത്തു .

ഈ ആഴ്ചയുടെ അവസാനം ......

Image
ഇന്ന് രാവിലെ 9 .10 ന് കോളേജിൽ എത്തി പഞ്ച് ചെയ്തശേഷം ക്ലാസിലേക്ക് പോയി .രാവിലെ 11 മണി വരെ ഓപ്ഷണൽ ക്ലാസായിരുന്നു റെക്കോർഡിൽ രേഖപ്പെടുത്തേണ്ട അച്ചീവ്മെൻ്റ് ടെസ്റ്റുമായി ബന്ധപ്പെട്ട സംശയ നിവാരണമായിരുന്നു .മുമ്പ് എടുത്ത ക്ലാസിനെയും മുൻ വർഷത്തെ സുഹൃത്തിൻ്റെ സഹായത്താൽ ലഭിച്ച മോഡലിനെയും അടിസ്ഥാനമാക്കി ഞാൻ നേരത്തെ തന്നെ റിപ്പോർട്ട് പൂർത്തി ആക്കിയിരുന്നു .ഏകദേശം ഒരാഴ്ചത്തെ എൻ്റെ അധ്വാനം .കൂട്ടിയും കുറച്ചും വരച്ചുമൊക്കെ എഴുതി പൂർത്തിയാക്കിയത് .പഴയ മോഡൽ സാറിനെ കാണിച്ച് ഉറപ്പാക്കിയിരുന്നു അതെ രീതി പിന്തുടരുന്നതിന് മുമ്പ് അതിന് ശേഷമാണ് എഴുതി തുടങ്ങിയതും .ഇന്നത്തെ സമയനിവാരണത്തിനിടക്ക് ചില ഭാഗങ്ങൾ എന്നെ കൂടുതൽ കൺഫ്യൂഷനിലേക്ക് കൊണ്ടുപോയി .ഇനിയൊരു മാറ്റിയെഴുത്ത് ചിന്തിക്കാൻ കഴിയില്ല 🥺🥺🥺 .എന്തായാലും തിങ്കൾ ആഴ്ചയോടെ റെക്കോർഡ് നോക്കി നല്കാം എന്ന് സാർ പറഞ്ഞു .വർക്കുകൾ ഓരോന്നും പൂർത്തിയാക്കി കഴിയുമ്പോൾ മനസിന് ഒരാശ്വാസവും ഒരു സന്തോഷവുമൊക്കെ തോന്നാറുണ്ട് .അതിനാൽ തന്നെ submit ചെയ്യേണ്ടതിന് രണ്ട് ദിവസം മുമ്പെങ്കിലും പൂർത്തിയാക്കാൻ ശ്രദ്ധിക്കാറുണ്ട് .കൺഫ്യൂഷനും വ്യത്യസ്ത ചിന്തകൾക്കും ഒരു പരിഹാരo കണ്ടെത്തി ക്ലാ

സ്വയാവബോധം

Image
ഇന്ന് രാവിലെ 9.15ന് തന്നെ കോളേജിലെത്തി പഞ്ച് ചെയ്ത ശേഷം ക്ലാസിലേക്ക് പോയി ആദ്യത്തെ പിരീയഡ് മായ ടീച്ചർ പൗരത്വവിദ്യാഭ്യാസത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് ക്ലാസെടുത്തു .തുടർന്ന് ജിബി ടീച്ചർ വന്ന് മുമ്പ് നൈപുണികളെ സംബന്ധിച്ച് നല്കിയ വിഷയത്തെ അടിസ്ഥാനമാക്കി സോഷ്യൽ സയൻസ് ഓപ്ഷണലും ഞങ്ങളും രണ്ട് സ്കിറ്റുകൾ അവതരിപ്പിച്ചു .അടുത്ത പിരിയഡ് ജോജു സാർ എജ്യുക്കേഷണൽ മാനേജ് മെൻ്റിൻ്റെ വിവിധ ഘടകങ്ങൾ പരിചയപ്പെടുത്തി .ആൻസി ടീച്ചർ പരിസ്ഥിതി ഘടകങ്ങളുടെ വർഗ്ഗീകരണം പരിചയപ്പെടുത്തി .ഉച്ചക്ക് ശേഷം ജോജു സാർ Edu 13 ൽ ഇനി പൂർത്തികരിക്കേണ്ട വർക്കുകളെ കുറിച്ച് വിശദീകരിച്ചു .

മാതൃഭാഷയുടെ മഹത്വം വിളിച്ചോതിയ കൂട്ടായ്മ

ഇന്ന് രാവിലെ M.Edഫസ്റ്റ് ഇയർ വിദ്യാർത്ഥികളുടെ അസംബ്ലിയായിരുന്നു ഫെബ്രുവരി 21 ലെ മാതൃഭാഷാ ദിനത്തെ പൂർണ്ണമായി ഉൾകൊണ്ടു കൊണ്ടാണ് ഇന്നത്തെ അസംബ്ലി സംഘടിപ്പിച്ചത് .തുടർന്ന് ജോജു സാർ എജ്യുക്കേഷണൽ മാനേജ്മെൻ്റിനെക്കുറിച്ച് ക്ലാസ് എടുത്തു .തുടർന്ന് ഓപ്ഷണൽ ക്ലാസായിരുന്നു അതിൽ ഇനി പൂർത്തീകരിക്കേണ്ട വർക്കുകളെ സാർ പരിചയപ്പെടുത്തി .ഉച്ചക്ക് ശേഷം ആൻസി ടീച്ചർ പരിസ്ഥിതി വിദ്യാഭ്യാസത്തെക്കുറിച്ച് ക്ലാസെടുത്തു .

22/02/2022

ഇന്ന് രാവിലെ  9 മണിക്ക് തന്നെ കോളേജിൽ എത്തി .രാവിലെ ആദ്യം ജിബി ടീച്ചറിൻ്റെ ക്ലാസ്സായിരുന്നു .വൈകി വന്ന കുട്ടികളെ കൊണ്ട് ടീച്ചർ ഒരു സന്ദർഭം നല്കി അഭിനയിപ്പിച്ചു ,മറ്റു ചിലരെ കൊണ്ട് ആക്ഷൻ സോങ് ചെയ്യിപ്പിച്ചു .Problem Solving ൻ്റെ ഘട്ടങ്ങൾ പരിചയപ്പെടുത്തി .തുടർന്ന് മായ ടീച്ചർ വിദ്യാഭ്യാസത്തിൻ്റെ നാല് തുണുകൾ ഏതൊക്കെയെന്ന് പരിചയപ്പെടുത്തി .ഉച്ചക്ക് ശേഷം ഓപ്ഷണൽ ക്ലാസ് ആയിരുന്നു .അധ്യാപക പരീശീലനത്തിനിടക്ക് സംഭവിച്ച വീഴ്ചകളെക്കുറിച്ച് സാർ വിശദമായി തന്നെ പറഞ്ഞു .തുടർന്ന് ഇനി ചെയ്യേണ്ട പ്രവർത്തനങ്ങളെക്കുറിച്ച് പറഞ്ഞു .

തിരികെ കോളേജിലേക്ക് ........

45 ദിവസങ്ങൾക്ക് ശേഷം വീണ്ടും കോളേജിലേക്ക് .45 ദിവസത്തെ അധ്യാപക പരിശീലനത്തിന് ശേഷം ഇന്ന് വീണ്ടും കോളേജിൽ ക്ലാസ് ആരംഭിച്ചു .എല്ലാവരും തങ്ങളുടെ വർക്കുകൾ പൂർത്തികരിക്കുന്നതിൻ്റെ തിരക്കിലായിരുന്നു .രാവിലെ ആദ്യത്തെ പിരിയഡ് ജോജു സാർ ക്ലാസിലെത്തി ചെറിയ ഗ്രൂപ്പുകളാക്കി ശേഷം ഒരു അധ്യാപകൻ്റെ ചുമതലകൾ എന്തൊക്കെയാണെന്നതനെക്കുറിച്ചുള്ള ചർച്ച സംഘടിപ്പിച്ചു .തുടർന്ന് ടീച്ചിങ് പ്രാക്ടീസിനെക്കുറിച്ചുള്ള അനുഭവം ഓരോ സ്കൂളിലെയും ലീഡർ പങ്കുവെച്ചു .ഉച്ചക്ക് ശേഷം ആദ്യത്തെ പിരീഡ് ഓപ്ഷണൽ ക്ലാസ് ആയിരുന്നു .അതിന് ശേഷം ജിബി ടീച്ചർ ജീവിതനൈപുണികളെക്കുറിച്ച് ക്ലാസെടുത്തു .ഇന്നത്തെ ദിനവും അങ്ങനെ കടന്നു പോയി ...........

കഴിഞ്ഞു പോയ ദിനങ്ങൾ

Image
അദ്ധ്യാപക പരിശീലനത്തിനായി നമുക്ക് സ്കൂളിൽ അനുവദിച്ചിരുന്ന സമയം  ഇന്നത്തോടു കൂടി അവസാനിച്ചു .40 ലെസൺ പ്ലാൻ ഓൺലൈൻ ഓഫ് ലൈൻ ക്ലാസുകൾ വഴിയും എടുത്തു .ഒരു ബോധവൽക്കരണപരിപാടി ഓൺലൈനായി സംഘടിപ്പിച്ചു . ഫിസിക്കൽ എജ്യുക്കേഷൻ്റെ  ഒരു ഓൺലൈൻ ക്ലാസും എടുത്തു .തുടർന്ന് കുട്ടികളുടെ പഠന നിലവാരം മനസ്സിലാക്കുന്നതിനായി അച്ചീവ്മെൻ്റ് ടെസ്റ്റും പഠനത്തിലെ പോരായ്മകൾ തിരിച്ചറിയാൻ ഡയഗ്നോസിസ് ടെസ്റ്റും നടത്തുകയും തുടർന്ന് പരിഹാര ബോധനവും നടത്തി .  ഓർമയിൽ സൂക്ഷിക്കാൻ ഒത്തിരി നല്ല അനുഭവങ്ങളും ഓർമകളും സമ്മാനിച്ച ദിനങ്ങളാണ്  കടന്നു പോയത് .

Usha Teacher

Image

സന്തോഷ ദിനം

Image
 ഒത്തിരി സന്തോഷവും അഭിമാനവും തോന്നിയ വാക്കുകൾ .ഒപ്പം നല്കിയ സ്നേഹ സമ്മാനങ്ങൾക്ക് നന്ദി .  സന്തോഷം ആത്മസംതൃപ്തി   ചിത്രം പകർത്തിയത്  ഗവ. ജി .എച്ച്.എസ് .എസ് .പേരൂർക്കട സ്കൂളിലെ ഫിസിക്കൽ എജ്യുക്കേഷൻ സാർ .....

15/02/2020 അച്ചീവ്മെൻ്റ് ടെസ്റ്റ്

Image
ഇന്നും പതിവ് പോലെ രാവിലെ 9 മണിക്ക് തന്നെ സ്കൂളിൽ എത്തി .ഇന്ന് ടൈംടേബിൾ പ്രകാരം എനിക്ക് ക്ലാസുണ്ടായിരുന്നില്ല .അച്ചീവ്മെൻ്റ് ടെസ്റ്റ് നടത്തുന്നതിന് വേണ്ടി നിഖിനുള്ള ക്ലാസിൻ്റെ സമയത്ത് ഞാൻ 8B ക്ലാസിൽ പോയി .മാനവികതയുടെ മഹാഗാഥകൾ എന്ന ഏകകത്തിൻ്റെ 25 മാർക്കിൻ്റെ ടെസ്റ്റ് പേപ്പർ ആണ് ഇന്ന് നടത്തിയത് .

ഓൺലൈനിൽ നിന്ന് ഓഫ് ലൈനിലേക്ക് ...

രണ്ടാഴ്ചക്കു ശേഷം വീണ്ടും ഓഫ് ലൈൻ ക്ലാസുകൾ ആരംഭിച്ചു .കുട്ടികളെ നേരിട്ട് കാണാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷം തോന്നി . എട്ടാം ക്ലാസിലെ കുട്ടികളെ ജി.ശങ്കരക്കുറുപ്പിൻ്റെ പെരുന്തച്ചൻ എന്ന കവിത പഠിപ്പിക്കാൻ കഴിഞ്ഞു .തുടർന്നുള്ള ക്ലാസിൽ നടത്തേണ്ട ടെസ്റ്റ് പേപ്പറിനെ കുറിച്ച് വിശദീകരിച്ചു .

online mode

Image

online mode

Image

ബോധവൽക്കരണം ....... ഇ - ലോകത്തെ സുരക്ഷ ......

Image
 ഇന്ന് സ്വന്തം വിഷയത്തിൽ നിന്ന് വ്യത്യസ്തമായൊരു വിഷയവുമായിട്ടാണ് വിദ്യാർത്ഥികൾക്ക് മുന്നിലെത്തിയത് .ഒപ്പം പ്രിയ സുഹൃത്ത് കവിതയും ഉണ്ടായിിരുന്നു .  ഇ-ലോകത്തിൽ പതിയിരിക്കുന്ന ചതികളെക്കുറിച്ചും അപകടങ്ങളെക്കുറിച്ചും ചുരുങ്ങിയ സമയത്തിനുളളിൽ കുട്ടികൾക്ക്  കൊടുക്കാൻ കഴിഞ്ഞു . ക്ലാസിന് ശേഷം അവർ പങ്കുവെച്ച വാക്കുകൾ ഒത്തിരി സന്തോഷം നല്കി .നമ്മുടെ കുഞ്ഞുങ്ങൾക്ക് കണ്ണുകൾ ഉണ്ടായിരിക്കട്ടെ ഇരുപ്പുറവും അവർ സുരക്ഷിതരായിരിക്കട്ടെ. " കണ്ണുവേണമിരുപുറമെപ്പോഴും കണ്ണുവേണം മുകളിലും താഴെയും " .             (കോഴി- കടമ്മനിട്ട) .