Posts

Showing posts from January, 2022

രാവിലെ ഓൺലൈൻ ....

Image
ഈ ആഴ്ചയിലെ ആദ്യത്തെ ഓൺലൈൻ ക്ലാസ് ...... അതും രാവിലെ 7 മണി മുതൽ 8 മണി വരെ .എന്നും ഉത്സാഹത്തോടെ ക്യാമറ ഓണാക്കി ക്ലാസ് കണ്ടിരുന്ന കുട്ടികൾ എല്ലാം തന്നെ ക്യാമറ ഓഫ് ചെയ്താണ് ഇന്നത്തെ ക്ലാസിലിരുന്നത് .ഇന്ന് ആൻസി ടീച്ചർ ക്ലാസ് കണ്ടു അഭിപ്രായം വാട്സപ്പ് വഴി അറിയിച്ചു .ഒത്തിരി വിലപ്പെട്ടതായി തോന്നി ആ മെസേജ് .തേൻകനി എന്ന നാടകം ഇന്നത്തോടെ പഠിപ്പിച്ചു തീർത്തു .അടുത്ത ക്ലാസിൽ ഇനി പുതിയ പാഠം തുടങ്ങണം .രാവിലെ ഓൺലൈൻ ക്ലാസ്സുകൾ കുട്ടികളുടെ ഉറക്കത്തിന് വിഘാതം സൃഷ്ടിക്കുന്നവയാണെന്ന് ഇന്ന് മനസ്സിലായി ...... ഓൺലൈനിൽ നിന്ന് ഓഫ് ലൈനിൽ ഇനി എന്ന് പോകാൻ കഴിയും എന്ന ആകുലത മാത്രം ബാക്കി ..... മാസ്കിട്ട് ആണെങ്കിലും ആ ചിരിച്ച മുഖത്ത് നോക്കി പഠിപ്പിക്കാൻ വീണ്ടുമൊരാശ ...... ഈ ആശയും സഫലമാകുമായിരിക്കും എന്ന് പ്രതീക്ഷയോടെ മുന്നോട്ട് 

ഓൺ ലൈൻ വഴി ഒരു നാടകപഠനം

ഇന്ന് എട്ടാം ക്ലാസിലെ കൂട്ടുകാരെ ഓൺലൈനായി വയലാ വാസുദേവൻപിള്ളയുടെ തേൻ കനി എന്ന നാടകം പഠിപ്പിച്ചു . ക്ലാസ് മുറിയിൽ കുട്ടികളെ ഉൾപ്പെടുത്തി  നാടകീകരണ രീതിയിൽ പഠിപ്പിക്കേണ്ട നാടകം എങ്ങനെ ഓൺലൈനായി പഠിപ്പിക്കും എന്ന ആശങ്ക ഉണ്ടായിരുന്നു എങ്കിലും കുട്ടികളുടെ ഉത്സാഹവും താല്പര്യവുമെല്ലാം ആ ആശങ്കയെ മറികടക്കുന്ന തരത്തിലുള്ളതായിരുന്നു. രാമനെയും ഭഭ്രനെയും വനഗായകനെയും എല്ലാം വിദ്യാർത്ഥികൾ ഒന്നുപോലെ ഉൾകൊണ്ടു .സ്കൂൾ കലോത്സവങ്ങളിൽ നാടകങ്ങൾ അഭിനയിച്ച് പരിചയമുള്ള കൂട്ടുകാർ ആ അനുഭവം പങ്കുവെച്ചു ഞാൻ എൻ്റ അനുഭവങ്ങളും പങ്കുവെച്ചു .ഒരു മണിക്കൂർ സമയം കടന്നു പോയതറിഞ്ഞില്ല .കുട്ടികൾക്ക് വീണ്ടും ഓൺലൈൻ ക്ലാസ് ഉള്ളത് അറിയാവുന്ന ഞാൻ 7 .50 ന് ക്ലാസ് നിർത്താം എന്ന് കരുതിയപ്പോൾ വേണ്ട ടീച്ചറെ ഞങ്ങൾക്ക് 7.58 വരെ പഠിപ്പിച്ചോളു എന്ന് പറഞ്ഞ വിദ്യാർത്ഥികൾ എന്നെ അത്ഭുതപ്പെടുത്തി .പ്ലാറ്റ്ഫോം മാറിയാലും പഠനത്തോടുള്ള താല്പര്യം മാറുന്നില്ല എന്ന് തിരിച്ചറിയാൻ ഇന്നത്തെ ക്ലാസിലൂടെ കഴിഞ്ഞു .എന്തുകൊണ്ടെന്നറിയില്ല ഇന്നത്തെ ക്ലാസ് കഴിഞ്ഞപ്പോൾ ഒത്തിരി സന്തോഷവും ആത്മവിശ്വാസവും തോന്നി ...... അതിനിയുള്ള ദിനങ്ങളിലും ഉണ്ടാകുമെന്ന പ്രതീക്ഷയോടെ .

ഓഫ് ലൈനിൽ നിന്ന് ഓൺലൈനിലേക്ക്

അപ്രതീക്ഷിതമായി ഞങ്ങളിൽ ഒരാൾക്ക് കൊറോണ ബാധിച്ചതിനാൽ സ്കൂൾ വീണ്ടും  ഓൺലൈൻ ക്ലാസുകളിലേക്ക്  മാറി .... വിദ്യാഭ്യാസ മേഖലയിലെ പരീക്ഷണങ്ങൾ തുടരുന്നു ..... ഭാവി ആർക്കും പ്രവചിക്കാനാകാതെ പോകുന്നു ... ചുറ്റും കൊറോണ വൈറസുകൾ മാത്രം .

രണ്ടാം ആഴ്ച

അധ്യാപക പരീശീലനത്തിൻ്റെ രണ്ടാമത്തെ ആഴ്ച വ്യത്യസ്ത അനുഭവങ്ങൾ നിറഞ്ഞതായിരുന്നു .ഈ ആഴ്ചയിൽ മലയാളം മീഡിയത്തിൻ്റെ ഒരു ഡിവിഷനിലെ മലയാളം പിരിയഡ് കൂടി ടീച്ചർ നല്കി .ക്ലാസ് നിരീക്ഷിക്കുന്നതിന് വേണ്ടി കോളേജിൽ സാർ എത്തിയിരുന്നു .ഉഷ ടീച്ചറും അപ്രതിക്ഷിതമായി ക്ലാസിൽ എത്തി വേണ്ട നിർദ്ദേശങ്ങൾ നല്കി .പുതുതായി മൂന്ന് ലെസൺ പ്ലാനുകൂടി ഈ ആഴ്ചയിൽ പഠിപ്പിക്കാൻ കഴിഞ്ഞു .

മൂന്നാം ദിനം ......

Image
ഇന്നത്തെ ദിനവും പതിവുപോലെ 8.45ന് തന്നെ സ്കൂളിൽ എത്തി .രാവിലെ മലയാളം ടീച്ചറായ ഉഷടീച്ചറിനെ കണ്ടു .ടീച്ചർ ആവശ്യമായ നിർദ്ദേശങ്ങൾ നൽകി .ഇന്ന് മൂന്നാമത്തെ പിരിയഡ് ആയിരുന്നു എനിക്ക് ക്ലാസ് എട്ടാം ക്ലാസിൻ്റെ അഞ്ചാമത്തെ ബാച്ചിന് .കഴിഞ്ഞ ക്ലാസിൽ പഠിപ്പിച്ചതിൻ്റെ തുടർച്ചയായി വേദം എന്ന കവിത പഠിപ്പിച്ചു .ഇടക്ക് മറ്റ് ആവശ്യങ്ങളുമായി പലരും ക്ലാസിൽ എത്തിയത് വഴി കുറച്ച് സമയം നഷ്ടമായതിനാൽ വേദം എന്ന കവിത മുഴുവനായി പഠിപ്പിച്ചു തീർക്കാൻ കഴിഞ്ഞില്ല .Peer Observation ന് വേണ്ടി സുഹൃത്തായ സൂകന്യ ക്ലാസിൽ വന്നിരുന്നു .കുട്ടികൾ ക്ലാസിൽ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത് .നൽകിയ പ്രവർത്തനങ്ങളെല്ലാം കൃത്യമായി ചെയ്തു .കൊറോണയും ഓൺലൈൻ ക്ലാസുകളും തളർത്തിയ കുഞ്ഞു മനസ്സുകളിൽ കളിയും ചിരിയും അറിവും നിറയുന്നത് നേരിട്ടറിയാൻ കഴിഞ്ഞു .ഒരു പുഞ്ചിരി കൊണ്ട് ആരംഭിക്കേണ്ടതും അവസാനിക്കേണ്ടതുമായ ക്ലാസിൽ മാസ്ക് ഒരു തടസ്സം തന്നെയാണെന്ന് പലപ്പോഴും തോന്നി .സുരക്ഷക്കാണല്ലോ പ്രാമുഖ്യം അതിനാൽ ഗ്രൂപ്പ് വർക്കുകൾ നൽകാൻ കഴിയുന്നില്ല എന്നത് പലപ്പോഴും ഒരു കുറവായി തോന്നി ...... ഇന്നത്തെ ദിനവും അങ്ങനെ കടന്നു പോയി 

രണ്ടാം ദിനം

Image
ഇന്നും പതിവ് പോലെ നേരത്തെ തന്നെ സ്കൂളിൽ എത്തി .പക്ഷേ ഇന്നെനിക്ക് ക്ലാസ് ഉണ്ടായിരുന്നില്ല .ഞാൻ സുഹൃത്തുക്കളായ സുകന്യയെയും കവിതയെയും ക്ലാസിൽ പോകുന്നതിനാവശ്യമായ സഹായങ്ങൾ ചെയ്തു .പാഠാസൂത്രണരേഖകൾ ഉഷ ടീച്ചറിനെ കാണിച്ചു ഒപ്പിട്ടു വാങ്ങി. ഉച്ചക്ക് കോളേജിൽ പോയി സാറിൽ നിന്ന് ടീച്ചിങ് എയിഡിലും പാഠാസൂത്രണരേഖയും ഒപ്പിട്ടു വാങ്ങി .സാഹചര്യമോ അവസ്ഥയോ മനസിലാക്കാതെ ഉള്ള സാറിൻ്റ വാക്കുകൾ എൻ്റെ മനസ്സിൽ ഒത്തിരി വിഷമം ഉണ്ടാക്കി .തെറ്റുകൾ അറിയാതെ സംഭവിച്ചത് ആകാം. അത് എന്താണെന്ന് പറഞ്ഞുതരാതെയുള്ള വാക്ക് പ്രയോഗങ്ങൾ ശരിയായി തോന്നിയില്ല .

ടീച്ചറെ ...... ടീച്ചറെ ....... ആദ്യദിനം

അദ്ധ്യാപക പരിശീലനത്തിൻ്റെ ആദ്യദിനം ..... ആകാംഷയും സന്തോഷവും നിറഞ്ഞദിനമായിരുന്നു ഇന്ന് .8.45 ന് തന്നെ പേരൂർക്കട ഗേൾസ് ഹയർ സെക്കൻ്ററി സ്കൂളിൽ എത്തി .ഹെഡ്മാസ്റ്ററെ കണ്ടശേഷം ഓപ്ഷണൽ ടീച്ചറായ ഉഷ ടീച്ചറിനെ കാണാനായി സ്റ്റാഫ് റൂമിൽ എത്തിയെങ്കിലും കാണാൻ കഴിഞ്ഞില്ല .ടീച്ചറിനെ ഫോണിൽ ബന്ധപ്പെട്ടു .തുടർന്ന് ടീച്ചറിൻ്റെ നിർദ്ദേശ പ്രകാരം 8 B ക്ലാസിൽ പോയി ,കുട്ടികളെ പരിചയപ്പെട്ടു .തുടർന്ന് വേദം എന്ന പാഠഭാഗം പരിചയപ്പെടുത്തുകയും ,യൂസഫലിയെ കുറിച്ച് വിശദികരിക്കുകയും ചെയ്തു .നല്ല പ്രതികരണമുള്ള സന്തോഷമുള്ള കുട്ടികളായിരുന്നു .45 മിനിറ്റ് നാലു മിനിറ്റ് പോലെ പെട്ടെന്ന് കടന്നു പോയതായി തോന്നി .ശേഷം ഉഷ ടീച്ചറിനെക്കണ്ടു .ഉച്ചക്ക് ശേഷം ക്ലാസില്ലാത്തതിനാൽ ഉച്ചക്ക് വീട്ടിലെത്തി .