Posts

Showing posts from October, 2021

മഴ ദിനം

രാവിലെ മുതൽ മഴ നിറഞ്ഞ ദിനമായിരുന്നു .ആൻസി ടീച്ചർ രാവിലെ Mode പഠിപ്പിച്ചു .ആ ക്ലാസിനിടയിൽ  സാമൂഹ്യശാസ്ത്രവിഭാഗത്തിലെ ആതിരയുടെ കാലിന് ചെറിയൊരു പരിക്ക് പറ്റി .തുടർന്ന് ഉടനെ തന്നെ ആശുപത്രിയിൽ കൊണ്ടുപോയി .തുടർന്നുള്ള ഓപ്ഷണൽ ക്ലാസ് ശുഭ ചിന്തയും ചർച്ചയുമൊക്കെ നിറഞ്ഞതായിരുന്നു .തുടർന്ന് മായ ടീച്ചറിൻ്റെ ക്ലാസ് ചർച്ചാത്മകമായി മുന്നോട്ട് പോയി .തുടർന്ന് ഫിസിക്കൽ എജ്യുക്കേഷൻ്റെ പരീക്ഷ നടന്നു .അപ്പോഴും പുറത്ത് മഴ തോരാതെ പെയ്യുക ആയിരുന്നു .

പ്രബലനം

സ്കൂൾ കാലഘട്ടത്തിന് ശേഷം ആദ്യമായി ആണ് ഒരധ്യാപിക ബുക്ക് നോക്കുന്നത് അതിൽ ചുവന്ന മഷി കൊണ്ട് ശരിയിടുകയും Good എന്ന് രേഖപ്പെടുത്തുകയും ചെയ്തത് .അതിൻ്റെ ഊർജം ഇന്നത്തെ ദിനം മുഴുവൻ നീണ്ടുനിന്നു .ആൻസി ടീച്ചർ ആണ് സ്റ്റാറ്റിസ് ക്ലാസിനിടയിൽ വ്യത്യസ്തമായി ഞങ്ങൾക്കരികിലേക്ക് എത്തിയത് .തുടർന്ന് ഓപ്ഷണൽ ക്ലാസും ഫിസിക്കൽ എജ്യുക്കേഷൻ ക്ലാസും ജോജു സാറിൻ്റെ ക്ലാസുമൊക്കെ നടന്നു .

ബ്രഹ്മനായകം സാറും സ്ട്രെസ് നിയന്ത്രണവും

വ്യത്യസ്ത അനുഭവങ്ങൾ നിറഞ്ഞ വ്യത്യസ്തമായൊരു ദിനമായിരുന്നു ഇന്ന് .ഒത്തിരി സന്തോഷിച്ച ദിനം .ഇന്ന് രാവിലെ 10 മണി മുതൽ എൻ.എസ് .എസ് .ട്രെയിനറായ ശ്രീ.ബ്രഹ്മനായകം സാറിൻ്റെ ക്ലാസായിരുന്നു .നന്മുടെ പരിമിധികളെ എങ്ങനെ അതിജീവിക്കാം എന്നും  നമ്മുടെ സാഹചര്യങ്ങളെ എങ്ങനെ നേരിടുന്നു എന്നതിനെക്കുറിച്ചും കോവിഡിന് പുതിയ നിർവചനവുമൊക്കെ നല്കിയ സാർ ചെറിയ ചെറിയ ഗെയിമുകളും ചെയ്യിച്ചു .10 മണി മുതൽ 1.30 വരെയുള്ള സമയം കടന്ന് പോയത് അറിഞ്ഞില്ല .ഉച്ചക്ക് ശേഷം ഓപ്ഷഷണൽ ക്ലാസായിരുന്നു .ലെസൺ പ്ലാനിനെക്കുറിച്ച് ചർച്ച ചെയ്തു .

രണ്ടാം ദിനം

നല്ലൊരു ഉത്സാഹഭരിതമായ ഒരു ദിനമായിരുന്നു ഇന്ന് .ജോജു സാറായിരുന്നു ആദ്യം ക്ലാസിലെത്തിയത് A+ ടീച്ചറിന് ആവശ്യമായ ഘടകങ്ങളെക്കുറിച്ച്  സാർ സംസാരിച്ചു .യു ട്യൂബിൽ സാറിന് പത്തൊമ്പതിനായിരം സബ്സ്ക്രൈബർമാരെ ലഭിച്ചതിൻ്റെ സന്തോഷം മധുരം പങ്കുവെച്ചു സാർ .പിന്നെ മായ ടീച്ചർ എത്തി ഇന്ത്യൻ വിദ്യാഭ്യാസ മേഖല നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് ചർച്ച നടത്തി .ആൻസി ടീച്ചർ ക്ലാസിലെത്തി സ്റ്റാറ്റിസ് പഠിപ്പിച്ചു .നോട്ട് നോക്കി .ഉച്ചയ്ക്കുശേഷം നാദാനിയൽ സാർ പ്രാക്ടികത്തെക്കുറിച്ച് വിശദീകരിച്ചു .അവസാനത്തെ പിരിയഡ് ജോർജ് സാർ ഷോട്ട്പുട്ടിൻ്റെ നിയമങ്ങൾ പഠിപ്പിച്ചു .ഇന്നത്തെ ദിനവും കടന്ന് പോയി ........

starting with positve thinking

Image

ഒരു മഴയും തോരാതിരുന്നിട്ടില്ല ......

ദീർഘകാലത്തെ ഓൺലൈൻ ക്ലാസിനു ശേഷം ഇന്ന് ഓഫ് ലൈൻ ക്ലാസുകൾ ആരംഭിച്ചു .ഒരു മഴയും തോരാതിരുന്നിട്ടില്ല ..... ഒരു കാറ്റും അടങ്ങാതിരുന്നിട്ടില്ല ...... എന്ന മനോഹരമായ ഗാനം ആലപിച്ചുകൊണ്ടാണ് ജോജു സാർ ഇന്ന് ക്ലാസ് ആരംഭിച്ചത് .പ്രിൻസിപ്പൽ ആവശ്യമായ നിർദ്ദേശങ്ങൾ നല്കുന്നതിനായി നമ്മുടെ ക്ലാസിൽ എത്തി .തുടർന്ന് ജിബി ടീച്ചർ ക്ലാസിലെത്തി കുട്ടികളെ കൊണ്ട് നൃത്തം ചെയ്യിപ്പിച്ചു .ഒത്തിരി നാളുകൾക്ക് ശേഷം വീണ്ടും ആ കളിയും ചിരിയും നിറഞ്ഞ ക്ലാസ് മുറികളിലേക്ക് എത്തി .ഒത്തിരി സന്തോഷം തോന്നി .തുടർന്ന് ഓപ്ഷണൽ ക്ലാസും ആൻസി ടീച്ചർ മായ ടീച്ചർ ജോർജ് സാർ തുടങ്ങിയവർ ക്ലാസിലെത്തി ...... ഇനിയെങ്കിലും ഓഫ് ലൈൻ ക്ലാസുകൾ മാത്രമായിരിക്കട്ടെ എന്ന് പ്രാർത്ഥനയോടെ ഇന്നത്തെ ദിനം അവസാനിച്ചു .