Posts

Showing posts from April, 2021

വ്യത്യസ്ത അനുഭവങ്ങൾ സമ്മാനിച്ച ഒരാഴ്ച

സെമിനാറുകൾ നിറഞ്ഞ ഒരാഴ്ച ആണ് കടന്ന് പോയത് .ജോജു സാർ ,ജിബി ടീച്ചർ ,നാദാനിയൽ സാർ ,മായ ടീച്ചർ തുടങ്ങിയവരുടെ സെമിനാറുകൾ അവതരിപ്പിച്ചു .28/04/2021 ന് കോവിഡ് മഹാമാരിയെ എങ്ങനെ അതിജീവിക്കാം എന്നതിനെ സംബന്ധിച്ച് പ്ലാനിങ് ഫോറത്തിൻ്റെ നേതൃത്വത്തിൽ ഒരു പ്രഭാഷണം സംഘടിപ്പിച്ചു .അടുത്ത് പരിചയമുള്ള ഡോക്ടറായ ഹേമ ഫ്രാൻസിസ് മേഡത്തിനെ പ്രഭാഷണത്തിന് ക്ഷണിച്ചത് ഞാനായിരുന്നു .എൻ്റെ വ്യക്തിപരിചയം ഞാൻ പ്ലാനിങ് ഫോറത്തിന് വേണ്ടി ഉപയോഗിച്ചു .ഡോക്ടർ വളരെ മികച്ച  രീതിയിൽ പ്രഭാഷണം നടത്തി .ഇതിനിടയിൽ ഫിസിക്കൽ സയൻസിലെ സുഹൃത്തായ ബിജിക്ക് അപകടം പറ്റി എന്ന വാർത്ത ഒത്തിരി വിഷമിപ്പിച്ചു .ദൈവാനുഗ്രഹം കൊണ്ട് ബിജി സുഖം പ്രാപിച്ചു വരുന്നു .ഡാൻസ് ദിനത്തിനോട് അനുബന്ധിധിച്ച് കോളേജ് യൂണിയൻ വീഡിയോ റിലീസ് ചെയ്തു .മികച്ച ഈ സംരംഭത്തിന് പിന്നിൽ പ്രവർത്തിച്ചത് ഒത്തിരി അഭിനന്ദനം അർഹിക്കുന്നു .... ഒരാഴ്ച കൂടി കടന്നു പോയി ഒപ്പം ഏപ്രിൽ മാസവും .......

ക്ലാസുകൾ ഓൺലൈൻ വഴിയെ .......

കൊറോണയുടെ രണ്ടാം വരവിലെ കണക്കുകൾ ഞെട്ടിക്കുന്നതാണ് .ഇലക്ഷൻ വോട്ടെണ്ണലിന് ശേഷം ലൈവ് ക്ലാസുകളിലേക്ക് പോകാം എന്ന പ്രതീക്ഷക്കു മേൽ കരിനിഴൽ വീഴ്ത്തുന്ന കണക്കുകളാണ് .ഇന്ന് രാവിലെ ആൻസി ടീച്ചറിൻ്റെ ക്ലാസായിരുന്നു .ടീച്ചർ ഇന്ന് രവീന്ദ്രനാഥ ടഗോറിനെ പരിചയപ്പെടുത്തി .ക്യാമറ ഓണാക്കി മുഖം കാണിച്ചു കൊണ്ടാണ് ഇന്നത്തെ ആദ്യത്തെ ക്ലാസ് കടന്ന് പോയത് .തുടർന്ന് ഫിസിക്കൽ എജ്യുക്കേഷൻ്റെ സവിശേഷതകളും പ്രയോജനങ്ങളും എല്ലാം ജോർജ് തോമസ് സാറ് പരിചയപ്പെടുത്തി .തുടർന്ന് ടെക്നോളജിയിലെ സെമിനാർ അവതരണം ഇന്നും തുടർന്നു .

സെമിനാറും പിന്നെ ക്ലാസും ......

ഇന്ന് രാവിലെ ഓപ്ഷണൽ സെമിനാർ ആയിരുന്നു .ഊർമ്മിളയും വിസ്മയയും സെമിനാർ എടുത്തു .തുടർന്ന് നാദാനിയൽ സാർ ജ്ഞാനനിർമ്മിതി വാദത്തിൽ അദ്ധ്യാപകൻ്റെ പങ്ക് എന്താണെന്ന് പഠിപ്പിച്ചു. തുടർന്ന് ടെക്നോളജിയിൽ ഇംഗ്ലീഷ് ഓപ്ഷണലിനെ സുഹൃത്തുക്കൾ സെമിനാർ അവതരിപ്പിച്ചു .

ഓൺ ലൈൻ ക്ലാസുകളും സെമിനാറുകളും ഓൺലൈൻ വിഷുവും

ചൊവ്വ ആഴ്ചയും പതിവുപോലെ ഓൺലൈൻ ക്ലാസുണ്ടായിരുന്നു .ജോജു സാറിൻ്റെ സെമിനാറും ആൻസി ടീച്ചർ പ്ലേറ്റോയെക്കുറിച്ചും പഠിപ്പിച്ചു .ബുധൻ ആഴ്ച വിഷു ആയതിനാൽ ക്ലാസൊന്നും ഇല്ലായിരുന്നു .എന്നാൽ കോളേജ് യൂണിയനായ നിസർഗയുടെ നേതൃത്വത്തിൽ വിവിധ ഓൺലൈൻ മത്സരങ്ങൾ നടന്നു .അത് വളരെ വ്യത്യസ്തമായ അനുഭവമായിരുന്നു .വ്യാഴം രാവിലെ ഓപ്ഷണൽ ക്ലാസായിരുന്നു ഇനി ചെയ്തു തീർക്കേണ്ട വർക്കുകളെ കുറിച്ച് സാർ സംസാരിച്ചു തുടർന്ന് സെമിനാർ നടന്നു .അതിന് ശേഷം ജിബി ടീച്ചറിൻ്റെ ക്ലാസായിരുന്നു .ടീച്ചർ മാനസിക സമ്മർദ്ദം ദുലികരിക്കുന്നതിനെക്കുറിച്ച് വിശദമായ ചർച്ച നടത്തി .വെള്ളി ആദ്യം ജോജു സാർ ആയിരുന്നു ഇംഗ്ലിഷ് വിഭാഗത്തിലെ സുഹൃത്തുക്കൾ വിവിധ തരം webകളെക്കുറിച്ച് സെമിനാർ എടുത്തു .തുടർന്ന് ആൻസി ടീച്ചർ ഗാന്ധിജിയുടെ ജീവിതവും വിദ്യാഭ്യാസതത്വചിന്തയും വളരെ വിശദമായിത്തന്നെ പരിചയപ്പെടുത്തി .ഒരാഴ്ചക്കിവിടെ വിരാമം .

ഓൺലൈൻ ക്ലാസും സെമിനാറും ....

Image
ഇന്ന് ഓൺലൈൻ ക്ലാസായിരുന്നു .ആദ്യം ഓപ്ഷണൽ സെമിനാർ ആയിരുന്നു .വിമർശനാത്മക ബോധനശാസ്ത്രം എന്ന വിഷയത്തിൽ ശില്പയും ജ്ഞാനനിർമ്മിതിവാദം എന്ന വിഷയത്തിൽ സുകന്യയും സെമിനാർ എടുത്തു .തുടർന്ന് പ്രിൻസിപ്പലിൻ്റെ ക്ലാസായിരുന്നു  സാർ ടീച്ചിങ് സ്റ്റീകിൽസ് ആയ ക്ലാസ് റൂം മാനേജ്മെൻറ് ,ചോക്ക് ബോർഡ് റൈറ്റിങ് തുടങ്ങിയവ വിശദമായി തന്നെ പരിചയപ്പെടുത്തി .ഇന്നത്തെ ക്ലാസും അങ്ങനെ കടന്നു പോയി .

വീണ്ടും ഓൺലൈനിലേക്ക് ......

ഒരാഴ്ചത്തെ അവധിക്ക് ശേഷം വീണ്ടും ക്ലാസുകൾ ആരംഭിച്ചു പക്ഷേ ഓൺലൈനിൽ എന്ന് മാത്രം .മിക്ക വിഷയങ്ങളുടെ സെമിനാറുകളാണ് ഓൺലൈനിൽ നടക്കുന്നത് .ആൻസി ടീച്ചർ പ്ലേറ്റോയെക്കുറിച്ച് ക്ലാസെടുത്തു ....