Posts

Showing posts from June, 2021

പുതിയ തുടക്കം @ ഗൂഗിൾ മീറ്റ്

കൊറോണ അടിമുടി തകർത്ത നാട് തിരിച്ചു വരവിൻ്റെ പാതയിലാണ് .ഞങ്ങൾ ഗൂഗിൾ മീറ്റ് വഴി രണ്ടാം സെമസ്റ്റർ പഠനത്തിന് തുടക്കം കുറിച്ചു .നേരിട്ട് സുഹൃത്തുക്കളെയും അധ്യാപകരെയും കാണാൻ ഉള്ള ആഗ്രഹത്തോടെ തന്നെ ഞങ്ങൾ ഈ Googlemeet ലെ സാങ്കല്പിക ലോകത്ത് കഴിഞ്ഞുകൂടുന്നു .ഓപ്ഷണൽ ക്ലാസോടെയാണ് പുതിയ സെമസ്റ്റർ ആരംഭിച്ചത് പ്രോജക്ട് രീതിയുടെ ഗുണങ്ങളും ദോഷങ്ങളും സാർ ഞങ്ങളെ പരിചയപ്പെടുത്തി  .തുടർന്ന് ജോജു സാറും ആൻസി ടീച്ചറും പുതിയ സെമസ്റ്ററിലെ സിലബസ് ഞങ്ങളെ പരിചയപ്പെടുത്തി .വ്യാഴവും വെള്ളിയും കടന്ന് ഈ ആഴ്ചയും കടന്നു പോയി .

Reading and oratory club inauguration

Image

പരിസ്ഥിതി ഇന്നും വരും നാളിലും

Image
നാം എല്ലാവരും ജൂൺ 5🌳🌳 പരിസ്ഥിതി ദിനമായി ആഘോഷപൂർവ്വം ആചരിക്കാറുണ്ട് .അതിനോട് അനുബന്ധിച്ച് വൃക്ഷത്തൈകൾ നടുകയും അതിൻ്റെ ചിത്രമെടുത്ത് സാമൂഹ്യമാധ്യമങ്ങളിൽ ഉൾപ്പെടെ പങ്കുവെയ്ക്കാറുമുണ്ട് .പിന്നെ ആ വൃക്ഷത്തൈക്ക് എന്ത് സംഭവിച്ചു എന്നറിയാൻ അടുത്ത പരിസ്ഥിതി ദിനം എത്തണം എന്നത് ചിലരുടെയെങ്കിലും ഒരു ശീലമാണ് .ഓരോ ജൂൺ 5 നും വെച്ചു പിടിപ്പിച്ച വൃക്ഷത്തൈ കരുതലും ശ്രദ്ധയും കൊടുത്ത് സംരക്ഷിച്ചെങ്കിൽ അവ എന്നെ ഭൂമിക്ക് കരുതലായി മാറിയേനെ .... ഇനിയെങ്കിലും നാം പ്രകൃതിയെ അറിഞ്ഞില്ലെങ്കിൽ പ്രകൃതി പാഠങ്ങൾക്ക് വലിയ ശ്രദ്ധ കൊടുത്തില്ലെങ്കിൽ വലിയ വില കൊടുക്കേണ്ടി വരും എന്ന തിരിച്ചറിവ് ഇനീ എന്നായിരിക്കും നമ്മെ തേടിയെത്തുക ........... മരങ്ങൾക്ക് നാവുണ്ടായിരുന്നെങ്കിൽ എന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചുണ്ടോ ? ഇല്ലെ അല്ലെ ?   അക്ഷരമധുരം വിളമ്പുന്ന മാവ് ......               നിങ്ങൾക്ക് ഒരിക്കൽ പോലും ഞാൻ സംസാരിക്കുന്നത് ചിന്തിക്കാൻ കഴിയില്ലായിരിക്കും എന്ന് അറിയാം .എന്നാലും ചിലത് ഒക്കെ പറയാതെ പോകാൻ  എനിക്കാവില്ല .കഥയിലും കവിതയിലും തെളിയുന്നത്ര പരിസ്ഥിതി സ്നേഹമൊന്നും നിങ്ങൾക്കില്ലെന്ന് എനിക്ക് നന്നായി അറി

ജൂൺ 1

ജൂൺ 1 പുതിയ അദ്ധ്യായനവർഷത്തിൻ്റെ തുടക്കം .ഇത്തവണ എല്ലാം ഓൺലൈൻ മോഡിലാണ് .കഴിഞ്ഞ വർഷവും കൊറോണ ഇതേ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു .സ്കൂൾ ക്ലാസിൽ കൂട്ടുകാർക്കൊപ്പം കളിയും ചിരിയും നിറഞ്ഞ അന്തരീക്ഷം നഷ്ടമായതിനൊപ്പം കുരുന്നുകളുടെ ലോകം കേവലം ഒരു ഉപകരണത്തിൽ ഒതുങ്ങുന്നു .ഓർക്കുമ്പോൾ ഒരു വിങ്ങലാണ് നമുക്ക് ലഭിച്ചിരുന്ന ആ നല്ല അനുഭവങ്ങൾ മക്കൾക്ക് നഷ്ടമാകുകയാണല്ലോ ? ഒന്നും നഷ്ടപ്പെടാതെ എല്ലാം പഴയ രീതിയിൽ എത്രയും പെട്ടെന്ന് മാറട്ടെ .'........