പരിസ്ഥിതി ഇന്നും വരും നാളിലും
നാം എല്ലാവരും ജൂൺ 5🌳🌳 പരിസ്ഥിതി ദിനമായി ആഘോഷപൂർവ്വം ആചരിക്കാറുണ്ട് .അതിനോട് അനുബന്ധിച്ച് വൃക്ഷത്തൈകൾ നടുകയും അതിൻ്റെ ചിത്രമെടുത്ത് സാമൂഹ്യമാധ്യമങ്ങളിൽ ഉൾപ്പെടെ പങ്കുവെയ്ക്കാറുമുണ്ട് .പിന്നെ ആ വൃക്ഷത്തൈക്ക് എന്ത് സംഭവിച്ചു എന്നറിയാൻ അടുത്ത പരിസ്ഥിതി ദിനം എത്തണം എന്നത് ചിലരുടെയെങ്കിലും ഒരു ശീലമാണ് .ഓരോ ജൂൺ 5 നും വെച്ചു പിടിപ്പിച്ച വൃക്ഷത്തൈ കരുതലും ശ്രദ്ധയും കൊടുത്ത് സംരക്ഷിച്ചെങ്കിൽ അവ എന്നെ ഭൂമിക്ക് കരുതലായി മാറിയേനെ .... ഇനിയെങ്കിലും നാം പ്രകൃതിയെ അറിഞ്ഞില്ലെങ്കിൽ പ്രകൃതി പാഠങ്ങൾക്ക് വലിയ ശ്രദ്ധ കൊടുത്തില്ലെങ്കിൽ വലിയ വില കൊടുക്കേണ്ടി വരും എന്ന തിരിച്ചറിവ് ഇനീ എന്നായിരിക്കും നമ്മെ തേടിയെത്തുക ........... മരങ്ങൾക്ക് നാവുണ്ടായിരുന്നെങ്കിൽ എന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചുണ്ടോ ? ഇല്ലെ അല്ലെ ?
അക്ഷരമധുരം വിളമ്പുന്ന മാവ് ......
നിങ്ങൾക്ക് ഒരിക്കൽ പോലും ഞാൻ സംസാരിക്കുന്നത് ചിന്തിക്കാൻ കഴിയില്ലായിരിക്കും എന്ന് അറിയാം .എന്നാലും ചിലത് ഒക്കെ പറയാതെ പോകാൻ എനിക്കാവില്ല .കഥയിലും കവിതയിലും തെളിയുന്നത്ര പരിസ്ഥിതി സ്നേഹമൊന്നും നിങ്ങൾക്കില്ലെന്ന് എനിക്ക് നന്നായി അറിയാം . പിന്നെ ജൂൺ 5 ന് എവിടെന്നെങ്കിലും ലഭിക്കുന്ന വൃക്ഷത്തൈകളെ കുഴിച്ച് വെയ്ക്കുന്ന ഫോട്ടോ എടുക്കാൻ നിങ്ങൾക്ക് എല്ലാവർക്കും നല്ല ഉത്സാഹം ആണ് .പിന്നെ നിങ്ങളിൽ പലരും അവയെ തിരിഞ്ഞ് പോലും നോക്കാറില്ല അതല്ലെ സത്യം ?
അങ്ങനെ ഓരോ ദിനവും നിങ്ങൾ ആചരിക്കും ആഘോഷിക്കും അതിൽ മണ്ണും വയലും വായുവും ഓസോണും തുടങ്ങി പലതും ഉൾപ്പെടും .എന്നിട്ട് നാളെ ഭൂമിക്ക് ജീവനായി വർത്തിക്കുന്ന ഞങ്ങളിൽ ആരുടെയെങ്കിലും ഒക്കെ കടയ്ക്കൽ കത്തി താഴ്ത്തും വീട് ,ബിസിനസ് തുടങ്ങി നിങ്ങളുടെ അനവധി സ്വപ്നങ്ങൾ അതിന് പിന്നിലുണ്ടായിരിക്കും .ഇതെല്ലാം ചെയ്ത ശേഷം ഒന്ന് മഴ പെയ്തില്ലെങ്കിലോ ഇത്തിരി കൂടുതൽ പെയ്താലോ ഒക്കെ നിലവിളിക്കാൻ തുടങ്ങും .വലിയ ബുദ്ധിജീവികളെന്ന് നടിക്കുന്ന ഈ മനുഷ്യന്മാരിൽ പലരും ഇതിൻ്റെ ഒന്നും പരിണിത ഫലത്തെക്കുറിച്ച് ചിന്തിക്കാറെ ഇല്ല എന്നതാ സത്യം .
എന്തൊക്കെ ആയാലും ഇന്നലെ വരെ സംഭവിക്കാനുള്ളത് സംഭവിച്ചു .അതിൽ ആരെയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല .ഞാൻ ഒരു കാര്യം കൂടി നിങ്ങളെ ഓർമിപ്പിക്കുകയാണെ ...... ഇനിയെങ്കിലും മണ്ണിനെ .... മരങ്ങളെ ...... പുഴകളെ..... വായുവിനെ .....ഒക്കെ സംരക്ഷിച്ചു നിർത്തി കൊണ്ടുള്ള വികസനങ്ങൾ സ്വപ്നങ്ങൾ കണ്ടാൽ അത് പ്രാവർത്തികമാക്കിയാൽ നിങ്ങൾക്കും വരും തലമുറക്കും ഈ ഭൂമി സ്വർഗമായിരിക്കും .എന്നാൽ ശരി മക്കളെ ......... നിങ്ങളുടെ സ്വന്തം അക്ഷരമധുരം വിളമ്പുന്ന മാവ് 🌱🌱🌱🌱🌱🌱🌱🌱
Comments
Post a Comment