Posts

Showing posts from February, 2021

ആശങ്കനിറഞ്ഞ മുഖങ്ങൾ

23/2/2021 ന് ബസ് സമരമായതിനാൽ കോളേജിലെത്താൻ കഴിഞ്ഞില്ല .ഇന്ന് രാവിലെ നേരത്തെ തന്നെ കോളേജിൽ എത്തി .അപ്പോഴാണ് ഫിസിക്കൽ സയൻസിലെ ഒരാൾക്ക് ഇന്നലെ കോവിഡ് പോസീറ്റിവ് ആയത് അറിഞ്ഞത് .അതിൻ്റെ ആശങ്ക ഇന്ന് വൈകുന്നേരം വരെ എല്ലാ കുട്ടികളുടെ മുഖത്തും പ്രകടമായിരുന്നു .രാവിലെ പ്രിൻസിപ്പൽ മൈക്രോ ടീച്ചിങിൻ്റെ ആദ്യപാഠങ്ങൾ പകർന്നു നല്കി .ഇനിയും ഒത്തിരി തയ്യാറെടുപ്പുകൾ നടത്തിയാൽ മാത്രമേ അദ്ധ്യാപനത്തിലേക്കുള്ള യാത്ര പൂർത്തിയാകൂ എന്ന് മനസിലായി .തുടർന്ന് ജിബി ടീച്ചർ സെമിനാറിൻ്റെ വിഷയം നല്കി .മായ ടീച്ചർ ഫിലോസഫി ക്ലാസിനിടക്ക് പാട്ടു പാടി ക്ലാസ് രസകരമാക്കി മാറ്റി .ആൻസി ടീച്ചർ ഫിലോസഫിലേക്ക് ഇന്ന് ചുവടുമാറി .ജോജു സാർ Teaching aids ന് വേണ്ട ഗുണങ്ങളെക്കുറിച്ച് സംസാരിച്ചു .അങ്ങനെ ഒരു ദിനം കൂടി കടന്നു പോയി .

പുതിയ തിങ്കൾ

ഈ ആഴ്ചയുടെ തുടക്കം മികച്ചതായിരുന്നു .ആദ്യത്തെ പിരിയഡ് ജിബി ടീച്ചർ ടീച്ചിങ് മെത്തേഡ്സ് പരിചയപ്പെടുത്തി .അതിന് ശേഷം മായ ടീച്ചർ റിയലിസം പഠിപ്പിച്ചു .അതിന് ശേഷം ഓപ്ഷണൽ ആയിരുന്നു .സെമിനാർ ആയിരുന്നു .ഞാൻ എൻ്റെ സെമിനാർ പൂർത്തിയാക്കി ഇന്ന് .അതിന് ശേഷം വൈകാരിക ബുദ്ധി സിദ്ധാന്തം എന്ന വിഷയത്തിൽ ദേവിക സെമിനാർ അവതരിപ്പിച്ചു .ഉച്ചക്ക് ശേഷം ആൻസി ടീച്ചർ ആശയ വിനിമയത്തെക്കുറിച്ച് പഠിപ്പിച്ചു .ശേഷം ജോജു സാർ പുത്തൻ ചിന്തകൾ പങ്കുവെച്ചു .

ആദ്യത്തെ കൺമണി ......

ഇന്ന് വളരെ വ്യത്യസ്തമായൊരു ചർച്ചക്ക് പ്രിൻസിപ്പലിൻ്റെ ക്ലാസ് കാരണമായി .ആദ്യത്തെ കുഞ്ഞായി ജനിച്ചവരുടെ നേട്ടങ്ങളും കോട്ടങ്ങളും ഇളയ കുഞ്ഞായി ജനിച്ചവരുടെ നേട്ടങ്ങളും കോട്ടങ്ങളും .ഞാനിതുവരെ ഇങ്ങനെയൊരു വിഷയത്തെക്കുറിച്ച് ചിന്തിച്ചിട്ട് പോലും ഉണ്ടായിരുന്നില്ല .എന്തായാലും വളരെ വ്യത്യസ്തമായൊരു ചർച്ചയായിരുന്നു അത് .ജോജു സാറും മായ ടീച്ചറും അർച്ചന ടീച്ചറും ഒക്കെ ഇന്നത്തെ ക്ലാസുകൾ കൈകാര്യം ചെയ്തു .കാർഷിക വിളവെടുപ്പും നടന്നു ..

ഗുരുവിനെ വിജയിക്കണം

ഒത്തിരി വ്യത്യസ്തതകൾ നിറഞ്ഞ ഒരു ദിവസമായിരുന്നു ഇന്ന് .ഇന്ന്  യോഗക്ലാസോടെയാണ് ആരംഭിച്ചത് .പുതുതായി യോഗ ആസനങ്ങൾ ഇന്ന് ഞങ്ങളെ പഠിപ്പിച്ചു .അതിന് ശേഷം മായ ടീച്ചർ റിയലിസം ഞങ്ങളെ പരിചയപ്പെടുത്തി .ഇന്ന് എം.ഏഡ് വിഭാഗത്തിലെ അർച്ചന ടീച്ചർ Schools of Psychology പരിചയപ്പെടുത്തി .ഉച്ചക്കു ശേഷം ജിബി ടീച്ചറിൻ്റെ ക്ലാസായിരുന്നു .അതിന് ശേഷം വിവിധ ക്ലബ്ബുകൾ രൂപീകരിച്ചു .

കോളേജ് അസംബ്ലി

Mttc യിൽ എത്തിയിട്ടുള്ള ആദ്യത്തെ അസംബ്ലി ആയിരുന്നു ഇന്ന് .M. Ed വിഭാഗമാണ് ഇന്നത്തെ അസംബ്ലി അവതരിപ്പിച്ചത് .അതിലെ ക്യാംപസ് ന്യുസ് ശ്രദ്ധേയമായിരുന്നു .അതിന് ശേഷം ഓപ്ഷണൽ വിഭാഗം ആയിരുന്നു .ഇന്ന് സെമിനാർ എടുത്തത് ഞാനായിരുന്നു .സാങ്കേതികമായ ചില തകരാറുകൾ സെമിനാർ ആരംഭിക്കുന്നതിന് കാലതാമസം സൃഷ്ടിച്ചു .അതിന് ശേഷം രജു സാർ വന്ന് ആർട്സിനെക്കുറിച്ചും തിയേറ്ററിനെക്കുറിച്ചും സംസാരിച്ചു .പുതിയൊരു അനുഭവമായിരുന്നു അത് .അതിന് ശേഷം ജിബി ടീച്ചർ ,മായ ടീച്ചർ ,ആൻസി ടീച്ചർ ,ജോജു സാർ തുടങ്ങിയവർ പഠിപ്പിച്ചു .

ഇത് ഞങ്ങടെ ദിനം .

Image
ഇന്ന് ഞങ്ങളുടെ ദിനമായിരുന്നു .രാവിലെ ജിബി ടീച്ചറിൻ്റെ ക്ലാസായിരുന്നു .സൈക്കോളജി ക്ലാസിൽ വാവലും ഇന്നൊരു ചർച്ചാ വിഷയം ആയി .അടുത്തത് മായ ടീച്ചറിൻ്റെ സൈക്കോളജി ക്ലാസായിരുന്നു നാച്വറിലിസത്തെക്കുറിച്ച് ചർച്ച ചെയ്തു ഇന്നത്തെ ക്ലാസിൽ .അതിനു ശേഷം ടാലൻ്റ് ഹണ്ടിന് വേണ്ടിയുള്ള ഒരുക്കമായിരുന്നു .എല്ലാവരും ഒരേ മനസ്സോടെ ഒരുമയോടുകൂടി പ്രവർത്തിച്ചത് വിജയം കണ്ട ദിനം കൂടി ആയിരുന്നു ഇന്ന് .മൈം ,മോണോ ആക്ട് ,കവിത ,ഡാൻസ് ,പാട്ട് തുടങ്ങി ഒട്ടനവധി ഇനങ്ങൾ ഒരുമയുടെ ഫലമായി അരങ്ങിലെത്തി .ശേഷം സോഷ്യൽ സയൻസ് വിഭാഗത്തിൻ്റെ ടാലൻ്റ ഹണ്ട് പരിപാടി അവതരിപ്പിച്ചു .

Dr: ജി.വി .ഹരി സാർ ....... A Smile

Image
രണ്ടു മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് ജി.വി.ഹരി സാറിൻ്റെ ക്ലാസിൽ വീണ്ടും ഇരിക്കുന്നത് .ക്ലാസിലെ വിഷയത്തിന് മാത്രമേ മാറ്റം സംഭവിച്ചിട്ടുള്ളു ,കുഞ്ഞുണ്ണി മാഷിൻ്റെ അതേ കവിതതന്നെ വീണ്ടും താളത്തിൽ ക്ലാസിനിടക്ക് സാർ ചൊല്ലി .നമ്മൾ എവിടെ നില്ക്കുന്നു ,ഒരു അദ്ധ്യാപകൻ എന്ന നിലയിൽ നാം ആർജിക്കേണ്ടത് എന്താണ് ,ഒരു അദ്ധ്യാപകന് വേണ്ട ഗുണങ്ങൾ എന്താണ് എന്നതൊക്കെ വളരെ രസകരമായ രീതിയിൽ തന്നെ സാർ അവതരിപ്പിച്ചു ഒരു നിമിഷമെന്ന പോലെ ആ മൂന്ന് മണിക്കൂർ കടന്നു പോയി .ഉച്ചക്ക് ശേഷം ടാലൻ്റ് ഹണ്ടായിരുന്നു .ഇംഗ്ലീഷ് വിഭാഗവും ഫിസിക്കൽ സയൻസ് വിഭാഗവും രണ്ടു മണിക്കൂർ സമയം ആനന്ദകരമാക്കി തീർത്തു .

സ്ത്രിയും ടാലൻ്റ് ഹണ്ടും

എല്ലാ വ്യാഴചയെയും പോലെ ഇന്നും യോഗക്ലാസൊടെയാണ് ആരംഭിച്ചത് .പക്ഷേ പകുതിയോളം പേര് മാത്രമേ യോഗക്ലാസിൽ പങ്കെടുത്തിട്ടുണ്ടായിരുന്നുള്ളു .അതിൻ്റെ അനിഷ്ടം യോഗ മാസ്റ്റർ പ്രകടിപ്പിച്ചു .അതിന് ശേഷം മായ ടീച്ചർ നാച്വറലിസം പരിചയപ്പെടുത്തി .ആൻസി ടീച്ചർ ടീച്ചറിൻ്റെ കുട്ടികളുടെ ജീവിതത്തിലുള്ള പങ്കിനെ കുറിച്ച് സംസാരിച്ചു .ശേഷം ടാലൻ്റ് ഹണ്ടിന് വേണ്ടിയുള്ള പരിശീലനം ആയിരുന്നു .ഉച്ചക്ക് ശേഷം മാത്സ് ,ഫിസിക്കൽ സയൻസ് വിഭാഗങ്ങളിലെ സുഹൃത്തുക്കളുടെ കലാപ്രകടനം നടന്നു .പെൺഭ്രൂണഹത്യയും സ്ത്രികൾക്കെതിരെ ഉള്ള അതിക്രമങ്ങളും രണ്ടു വിഭാഗങ്ങളും വിഷയമായീ സ്വീകരിച്ചു .ക്യാമ്പസുകളിൽ ചർച്ച ചെയ്യപ്പെടുന്ന സമകാലിക വിഷയങ്ങൾ സമൂഹത്തിലും ചർച്ച ചെയ്യപ്പെടട്ടെ ........ ഒന്നിനൊന്നിന് മികച്ച പ്രകടനങ്ങളായിരുന്നു ഓരോരുത്തരുടെയും .സമയം വൈകിയത് എന്നെ പോലെ ഒത്തിരി ദൂരം യാത്ര ചെയ്ത വീട്ടിലെത്തുന്നവരെ കുറച്ചധികം ബുദ്ധിമുട്ടിച്ചു .

PTA യും പിന്നെ ടാലൻ്റ് ഹണ്ടും

Image
ഇന്ന് വളരെ മനോഹരമായൊരു ദിവസമായിരുന്നു .രാവിലെ പി ടി എ പൊതുയോഗവും കോഴ്സിൻ്റെ ഔദ്യോഗിക ഉദ്ഘാടനവും ആയിരുന്നു .ഡോ: J .പ്രസാദ് സാർ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട്  അദ്ധ്യാപക മേഖലയെ സംബന്ധിച്ച വളരെ മികച്ച ഒരു പ്രഭാഷണം നടത്തി .അതിന് ശേഷം ഞങ്ങൾ ടാലൻ്റ് ഹണ്ടിൻ്റെ പരിശീലനത്തിലായിരുന്നു .ഉച്ചക്ക് ശേഷം ആൻസി ടീച്ചർ സൈക്കോളജി പഠിപ്പിച്ചു .വീണ്ടും ഞങ്ങൾ ടാലൻ്റ ഹണ്ടിൻ്റെ പരിശീലനത്തിനായി പോയി .ഇന്ന് ഫസ്റ്റ് ഇയർ MEd വിദ്യാർത്ഥികളുടെ കലാപ്രകടനം ഉണ്ടായിരുന്നു .ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ഒപ്പം കലാ മികവ് പുലർത്തിയതുമായ അവതരണമായിരുന്നു ........

scope of technology

വളരെ നല്ലൊരു ദിനമായിരുന്നു ഇന്ന് .രാവിലെ ജോജു സാർ ടെക്നോളജിയിലെ അദ്ധ്യാപനമേഖലയിലെ പരിചയപ്പെടുത്തി .അതിനുശേഷം ആൻസി ടീച്ചർ സൈക്കോളജിയും മായാ ടീച്ചർ ഫിലോസഫിയും പഠിപ്പിച്ചു ശേഷം ഓപ്ഷണൽ ക്ലാസായിരുന്നു .ജിബി ടീച്ചർ സൈക്കോളജിയുടെ അവസരങ്ങൾ പരിചയപ്പെടുത്തി അവസാനത്തെ പിരിയഡ് നാളഞ്ഞ PTA മീറ്റിങിനു വേണ്ട ഒരുക്കങ്ങൾ നടത്തി .

XYZ

Image
വളരെ സന്തോഷം നിറഞ്ഞ ദിവസമായിരുന്നു ഇന്ന് .ആദ്യം ജിബി ടീച്ചറിൻ്റെ സൈക്കോളജി ക്ലാസായിരുന്നു .മന:ശാസത്രത്തിനിടക്ക് ഇത്തിരി നളചരിതവും പിന്നെ കുറച്ച് ജീവിതപാഠങ്ങളും കുറച്ച് കണക്കും ഒക്കെ ചേർന്നതായിരുന്നു ക്ലാസ് .അടുത്തത് മായ ടീച്ചറിൻ്റെ ഫിലോസഫി ക്ലാസായിരുന്നു ടീച്ചർ ഐഡിയലിസത്തിൻ്റെ സവിശേഷതകൾ പഠിച്ചു .ശേഷം ഓപ്ഷണൽ ക്ലാസായിരുന്നു .സാറിന് അഡ്മിഷൻ ഡ്യുട്ടി ഉണ്ടായിരുന്നതിനാൽ കുറച്ച് സമയം മാത്രമേ ക്ലാസ് ഉണ്ടായിരുന്നുള്ളു .ഉച്ചക്ക് ശേഷം പ്രിൻസിപ്പലിൻ്റെ ക്ലാസായിരുന്നു വായനയും അദ്ധ്യാപനവും ടിൻ്റുമോൻ കഥയുമൊക്കെ ചേർന്ന മികച്ച ക്ലാസായിരുന്നു .ഒരു അദ്ധ്യാപകൻ അല്ലെങ്കിൽ അദ്ധ്യാപിക എങ്ങനെയായിരിക്കണമെന്നും ഇനി വരാൻ പോകുന്ന z ജനറേഷനെ എങ്ങനെ സമീപിക്കണമെന്നാക്കെ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ സാർ വിശദമായി പറഞ്ഞു .അതിന് ശേഷം ജോജു സാറിൻ്റെ പാനൽ ചർച്ച ആയിരുന്നു .മുഴുവൻ പേരും വിഷയം അവതരിപ്പിക്കുന്നതിന് മുമ്പുതന്നെ സമയം കഴിഞ്ഞു .ബാക്കി നാളെ അവതരിപ്പിക്കാം എന്ന് പറഞ്ഞ് ഇന്നത്തെ ക്ലാസും കഴിഞ്ഞു .

ആദ്യത്തെ വെള്ളി

ഫെബ്രുവരി മാസത്തിലെ ആദ്യത്തെ വെള്ളി ആഴ്ചയും കടന്നു പോയി .രാവിലെ മായ ടീച്ചറും ആൻസി ടീച്ചറും പഠിപ്പിച്ചു .ഉച്ചക്ക് ശേഷം നാദാനിയൽ സാറും പഠിപ്പിച്ചു .കൂടുതൽ സമയവും ടാലൻ്റ് ഹണ്ടിൻ്റെ പരിശീലനമായിരുന്നു .

കലയും ചിന്തയും

Image
സന്തോഷം നിറഞ്ഞ ദിവസമായിരുന്നു ഇന്ന് .രാവിലെ എല്ലാ വ്യാഴആഴ്ചയെ പോലെ ഇന്നും യോഗയായിരുന്നു .ഇന്ന് വജ്രാസനം  ആണ് പഠിപ്പിച്ചത് .യോഗയുടെ ഊർജത്തോടെയാണ് ഇന്നത്തെ ദിനം ആരംഭിച്ചത് .അടുത്തത് മായ ടീച്ചറുടെ ക്ലാസായിരുന്നു ടീച്ചർ Find your animal എന്ന ഗെയിം ചെയ്യിച്ചു .അതിന് ശേഷം ആൻസി ടീച്ചറുടെ ക്ലാസായിരുന്നു .മൂന്ന് വയസ് വരെ പ്രായം ഉള്ള കുഞ്ഞുങ്ങളിൽ സംഭവിക്കുന്ന വികസനങ്ങളെക്കുറിച്ചാണ് ടീച്ചർ പഠിപ്പിച്ചത് .അതിന് ശേഷം ഓപ്ഷണൽ ക്ലാസായിരുന്നു .സ്ത്രീധനം എന്ന വിഷയത്തെക്കുറിച്ച് രേഷ്മ അവതരിപ്പിച്ച ചിന്തയെക്കുറിച്ച് കൂടുതൽ വിപുലമായ ചർച്ച നടന്നു ക്ലാസിൽ .ഉച്ച ഇടവേളകളിൽ ലഭിച്ച തുച്ഛമായ സമയത്ത് വരാനിരിക്കുന്ന  ആഴ്ചയിലെ ടാലൻ്റ് ഹണ്ടിനെക്കുറിച്ച് ചർച്ച ചെയ്തു .ലൈബ്രറി പീരിയഡ് ആയിരുന്നു അടുത്തത് .പുസ്തകങ്ങളോട് അടുത്തിടപഴകാൻ ലഭിച്ച നിമിഷം ഞങ്ങൾ ആസ്വദിച്ചു .അതിനുശേഷം ജോജു സാറിൻ്റെ ക്ലാസിൽ നടത്തിയ ഗ്രൂപ്പ് ചർച്ചയുടെ അവതരണമായിരുന്നു. വ്യത്യസ്ത ഗ്രൂപ്പുകൾ അവരുടെ അഭിപ്രായങ്ങൾ അവതരിപ്പിച്ചു .അവസാനത്തെ പീരിയഡ് ഞങ്ങൾ മൈം പരിശീലിച്ചു ..... :

സന്തോഷം നിറഞ്ഞ ബുധൻ

ഇന്ന് സന്തോഷം നിറഞ്ഞൊരു ദിനമായിരുന്നു .പ്രാർത്ഥനക്കു ശേഷം ആദ്യത്തെ ക്ലാസ് ഓപ്ഷണൽ ആയിരുന്നു .മാധ്യമങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് രാഖി ഇന്നത്തെ ശുഭ ചിന്ത അവതരിപ്പിച്ചു .തുടർന്ന് അതിനെക്കുറിച്ചുള്ള ചർച്ച നടന്നു .മൈക്രോ ടീച്ചിങ് എന്താണെന്ന് സാർ പരിചയപ്പെടുത്തി .അതിനു ശേഷം ജിബി ടീച്ചറിൻ്റെ സൈക്കോളജി ക്ലാസായിരുന്നു .ടീച്ചർ ഫ്രോയിഡിൻ്റെ തിയറി പരിചയപ്പെടുത്തി .അതിനുശേഷം ജോജു സാർ സംഘടിപ്പിച്ച ഗ്രൂപ്പ് ചർച്ചയുടെ അവതരണമായിരുന്നു .എന്നാൽ അവതരണം പൂർത്തിയാകു മുമ്പ് സമയം കഴിഞ്ഞു .ഉച്ചക്കു ശേഷം മായ ടീച്ചറുടെ ഫിലോസഫി ക്ലാസായിരുന്നു .ടീച്ചർ ഫിലോസഫിയുടെ നിർവചനം പഠിപ്പിച്ചു .അതിന് ശേഷം ആൻസി ടീച്ചർ എറിക്സൺ തിയറി മുഴുവൻ പരിചയപ്പെടുത്തി .അവസാനത്തെ രണ്ടു പിരിയഡ് ഫിസിക്കൽ എജ്യുക്കേഷൻ ആയിരുന്നു .ഗൗണ്ടിലും ക്യാൻ്റീനിലുമായി ആ സമയം ആസ്വദിച്ചു .

കലയും പഠനവും ......

ഒത്തിരി നല്ല ഓർമകൾ സമ്മാനിച്ച ദിനമായിരുന്നു ഇന്ന് .ആൻസി ടീച്ചർ എറിക്സൺ സൈക്കോ സോഷ്യോളജിക്കൽ തിയറി രാവിലെത്തെ ക്ലാസിൽ പരിചയപ്പെടുത്തി .അതിനു ശേഷം സീനിയസ് വിദ്യാർത്ഥികളുടെ മ്യുസിക്കൽ ഡ്രാമ കണ്ടു .വ്യത്യസ്ത വിഷയങ്ങൾ ചുരുങ്ങിയ സമയത്തിനുള്ളിൽ അതിമനോഹരമായി കൂടിയിണക്കിയ ദൃശ്യവിരുന്നായിരുന്നു അത് .അതിന് ശേഷം മായാ ടീച്ചർ ഫിലോസഫി എന്താണെന്ന് പരിചയപ്പെടുത്തി .ശേഷം നദാനിയൽ സാർ ഭാഷാധ്യാപകർക്ക് വേണ്ട ഗുണങ്ങൾ വ്യത്യസ്ത അനുഭവപാഠങ്ങളിലൂടെ വിശദീകരിച്ചു .ജോജു സാർ കോളേജ് ഗാനം പാടി പഠിപ്പിച്ചു പിന്നെ അത് റെക്കോർഡ് ചെയ്തു ......... അങ്ങനെ ഒരു അദ്ധ്യായം കൂടി കടന്നു പോയി ......

മാസ്റ്റർ ട്രെയിനറുമായി ഒരു ദിവസം ....... പിന്നെ പൊരിവെയിലിലെ കോഴിയും കുറുക്കനും ........

Image
ഇന്ന് വളരെ വ്യത്യസ്ത അനുഭവങ്ങൾ നിറഞ്ഞ ഒരു ദിനമായിരുന്നു .രാവിലെ മുതൽ 12.30 വരെ മാസ്റ്റർ ട്രയിനറായ ശ്രീ.ജോബി കൊണ്ടൂരിൻ്റെ ക്ലാസായിരുന്നു .ഒരു അദ്ധ്യാപിക അല്ലെങ്കിൽ അദ്ധ്യാപകൻ എങ്ങനെ ആയിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു .ചൈൽഡ് ലൈൻ ജില്ലാ കോർഡിനേറ്റർ ആയ അദ്ദേഹം ,അദ്ദേഹത്തിൻ്റെ പ്രവർത്തനമേഖലയിലെ അനുഭവങ്ങളും പങ്കുവെച്ചു .എത്ര ചെറിയ തെറ്റിനും ക്ഷമ ചോദിക്കണമെന്നും എത്ര ചെറിയ നന്മയ്ക്കും നന്ദി പറയണമെന്ന ജീവിതത്തിൻ്റെ വലിയ പാഠം പകർന്നു നല്കിയ അദ്ദേഹം കുട്ടികൾ ചെയ്യുന്ന തെറ്റുകൾ ശ്രദ്ധയോടെ തിരുത്തണം എന്ന് പറഞ്ഞു .ബഹുമാനം ,പരസ്പരം മനസിലാക്കൽ ,സംരക്ഷണം ,സഹകരണം ,ഉത്തരവാദിത്വം എന്നിവയാണ് ഒരു ബന്ധം നിലനിർത്തുന്നത് ഇത് കാണാൻ കഴിയുക സൗഹൃദത്തിലാണ് .ഇത്തരത്തിലുള്ള അനേകം ജീവിതപാഠങ്ങൾ ചെറിയ ഗെയിമുകളിലൂടെ പകർന്നു നല്കിയ ജോബി കൊണ്ടൂരിന് ഹൃദ്യമായ നന്ദി രേഖപ്പെടുത്തുന്നു .ഉച്ചയ്ക്കുശേഷം മായ ടീച്ചർ അസൈമെൻ്റിനുള്ള വിഷയം നല്കി .ഫിലോസഫിയിലെ ആദ്യത്തെ യൂണിറ്റ് പൂർത്തിയാക്കി .ജോജു സാർ ടെക്നോളജിയിലെ പുതിയ സംജ്ഞകൾ പരിചയപ്പെടുത്തി .അവസാനപീരിയഡ് ഫിസിക്കൽ എജ്യുക്കേഷൻ ആയിരുന്നു പൊരിവെയിലിനിടയിലും വോളിബോൾ കോർട്ടിൽ ഒത്തിരിനേരം കോഴ