കലയും ചിന്തയും
സന്തോഷം നിറഞ്ഞ ദിവസമായിരുന്നു ഇന്ന് .രാവിലെ എല്ലാ വ്യാഴആഴ്ചയെ പോലെ ഇന്നും യോഗയായിരുന്നു .ഇന്ന് വജ്രാസനം ആണ് പഠിപ്പിച്ചത് .യോഗയുടെ ഊർജത്തോടെയാണ് ഇന്നത്തെ ദിനം ആരംഭിച്ചത് .അടുത്തത് മായ ടീച്ചറുടെ ക്ലാസായിരുന്നു ടീച്ചർ Find your animal എന്ന ഗെയിം ചെയ്യിച്ചു .അതിന് ശേഷം ആൻസി ടീച്ചറുടെ ക്ലാസായിരുന്നു .മൂന്ന് വയസ് വരെ പ്രായം ഉള്ള കുഞ്ഞുങ്ങളിൽ സംഭവിക്കുന്ന വികസനങ്ങളെക്കുറിച്ചാണ് ടീച്ചർ പഠിപ്പിച്ചത് .അതിന് ശേഷം ഓപ്ഷണൽ ക്ലാസായിരുന്നു .സ്ത്രീധനം എന്ന വിഷയത്തെക്കുറിച്ച് രേഷ്മ അവതരിപ്പിച്ച ചിന്തയെക്കുറിച്ച് കൂടുതൽ വിപുലമായ ചർച്ച നടന്നു ക്ലാസിൽ .ഉച്ച ഇടവേളകളിൽ ലഭിച്ച തുച്ഛമായ സമയത്ത് വരാനിരിക്കുന്ന ആഴ്ചയിലെ ടാലൻ്റ് ഹണ്ടിനെക്കുറിച്ച് ചർച്ച ചെയ്തു .ലൈബ്രറി പീരിയഡ് ആയിരുന്നു അടുത്തത് .പുസ്തകങ്ങളോട് അടുത്തിടപഴകാൻ ലഭിച്ച നിമിഷം ഞങ്ങൾ ആസ്വദിച്ചു .അതിനുശേഷം ജോജു സാറിൻ്റെ ക്ലാസിൽ നടത്തിയ ഗ്രൂപ്പ് ചർച്ചയുടെ അവതരണമായിരുന്നു. വ്യത്യസ്ത ഗ്രൂപ്പുകൾ അവരുടെ അഭിപ്രായങ്ങൾ അവതരിപ്പിച്ചു .അവസാനത്തെ പീരിയഡ് ഞങ്ങൾ മൈം പരിശീലിച്ചു ..... :
Comments
Post a Comment