Posts

Showing posts from January, 2021

ഏകയാന ........ ഒരുമയിലേക്കുള്ള യാത്ര

Image
വ്യത്യസ്തമായ അനുഭവങ്ങൾ നിറഞ്ഞ ഒരു ദിവസമായിരുന്നു ഇന്ന് .ഇന്ന് രാവിലെ യോഗക്ലാസ് ഉണ്ടായിരുന്നു .മനസിനും ശരീരത്തിനും യോഗാ പുതു ഉന്മേഷം നല്കി. അതിന് ശേഷം മായടീച്ചറിൻ്റെ ക്ലാസ് ആയിരുന്നു .അദ്ധ്യാപനത്തിൻ്റെ പുതിയ തലങ്ങൾ ടീച്ചർ ഞങ്ങൾക്ക് പരിചയപ്പെടുത്തി .ഉച്ചക്ക് ശേഷം ഏകയാന കോളേജ് യൂണിയൻ്റെ നേതൃത്വത്തിൽ റിപ്പബ്ലിക് ദിനാഘോഷം നടത്തി .എല്ലാ ഡിപ്പാർട്ട്മെൻ്റുകളും വ്യത്യസ്തമായ കലപരിപാടികൾക്കൊണ്ട് അവിസ്മരണീയമാക്കി തീർത്ത ദിനമായിരുന്നു .അതിന് ശേഷം പ്രിയപ്പെട്ട മായ ടീച്ചറുടെ പിറന്നാൾ ആഘോഷം നടന്നു .ഏറ്റവും മനോഹരമായ നിമിഷങ്ങളായിരുന്നു അത് .സുന്ദരമായ ഒരിക്കലും വിസ്മൃതിലേക്ക് മായാത്ത ഒരു ദിനം കൂടി കടന്നു പോയി .......

ഇദും ഇഗോയും പിന്നെ ഗ്രൂപ്പ് ചർച്ചയും

Image
ഒരാഴ്ചത്തെ ഓൺലൈൻ ക്ലാസിന് വിരാമിട്ടുകൊണ്ട് ഇന്ന് വീണ്ടും കോളേജിൽ ക്ലാസ് ആരംഭിച്ചു .ഇന്ന് രാവിലെ ആദ്യം ഓപ്ഷണൽ ക്ലാസ് ആയിരുന്നു .ഈശ്വരപ്രാർത്ഥനക്കും ശുഭചിന്തക്കും ശേഷം ക്ലാസിൽ പുതുതായി എത്തിയ മൂന്ന് സുഹൃത്തുക്കളെ പരിചയപ്പെട്ടു .ഭാഷാപഠനത്തിൻ്റെ പ്രാധാന്യമെന്തെന്ന് പഠിച്ചു .അതിന് ശേഷം ജിബി ടീച്ചറിൻ്റെ സൈക്കോളജി ക്ലാസ് ആയിരുന്നു .ടീച്ചർ സൈക്കോളജിയുടെ നിർവചനവും പിന്നെ മനസിൻ്റെ വിവിധ തലങ്ങളെയും പരിചയപ്പെടുത്തി .ഉച്ചക്ക് ശേഷം മായ ടീച്ചർ ഒരു ടീച്ചറിന് വേണ്ട ഗുണങ്ങളെക്കുറിച്ച് പഠിപ്പിച്ചു .ശേഷം ജോജു സാർ ഗ്രൂപ്പ് ചർച്ച നടത്തി .അവസാനത്തെ പീരിഡ് ജോർജ് സാർ കോകോ എന്ന പുതിയ കായികയിനം പരിചയപ്പെടുത്തി .വ്യത്യസ്തമായ അനുഭവങ്ങൾ നിറഞ്ഞ ഒരു ദിനം കൂടി കടന്നു പോയി .

ഓൺലൈൻ വഴി വീണ്ടും ഒരു പ്രാണായാമം

ഫിസിക്കൽ എജ്യുക്കേഷൻ ക്ലാസൊടെ ഇന്നത്തെ ഓൺലൈൻ ക്ലാസ് ആരംഭിച്ചു .പ്രാർത്ഥനയോടെയാണ് ഇന്നത്തെ ക്ലാസ് ആരംഭിച്ചു .യോഗയുടെ സവിശേഷതകളും യോഗ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും സാർ വിശദമായി പറഞ്ഞു .അതിന് ശേഷം അനുലോമപ്രതിലോമ പ്രാണായാമം ,ബ്രഹ്മരി പ്രാണായാമം എന്നിവ പഠിപ്പിച്ചു .അതിന് ശേഷം ഓപ്ഷണൽ ക്ലാസായിരുന്നു .ഇന്ന് NAACൻ്റെ വർക്ക് നടക്കുന്നതിനാൽ ശുഭചിന്തയോടെ ഇന്നത്തെ ക്ലാസ് അവസാനിപ്പിച്ചു .

ഗൂഗിൾമീറ്റ് വഴി ഒരു പ്രാണായാമം

ഓൺലൈൻ ക്ലാസിൻ്റെ നാലാം ദിനമായിരുന്നു ഇന്ന് .രാവിലെ ഓപ്ഷണൽ ക്ലാസായിരുന്നു .ശുഭചിന്തയും അതിൻ്റെ ചർച്ചക്കും ശേഷമാണ് ക്ലാസ്സ് ആരംഭിച്ചത് .ഭാഷയും സമൂഹവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ് ഇന്ന് ക്ലാസെടുത്തത് .അതിന്ശേഷം ഫിസിക്കൽ എജ്യുക്കേഷൻ ആയിരുന്നു .വളരെ കൗതുകമുണ്ടായിരുന്നു ഓൺലൈൻ വഴി എങ്ങനെയായിരിക്കും ഫിസിക്കൽ എജ്യുക്കേഷൻ്റെ ക്ലാസ് എടുക്കുക എന്നത് .എന്നാൽ ഓൺലൈൻ വഴി പ്രാണായാമത്തിൻ്റെ ആദ്യപാഠങ്ങൾ സാർ പറഞ്ഞു തന്നു .അതിന് ശേഷം ആൻസി ടീച്ചറിൻ്റെ സൈക്കോളജി ക്ലാസായിരുന്നു .പിയാഷെയുടെ തിയറിയെക്കുറിച്ച് വളരെ വിശദമായി തന്നെ പറഞ്ഞു .അതിൻ്റെ വിദ്യാഭ്യാസപരമായ കാഴ്ചപ്പാടുകൾ അടുത്ത ക്ലാസിൽ പഠിക്കാം എന്ന് പറഞ്ഞു കൊണ്ട് ഇന്നത്തെ ക്ലാസ് അവസാനിപ്പിച്ചു .

ഓൺലൈനിൽ മൂന്നാം ദിനം

ഇന്ന് ആദ്യത്തെ ക്ലാസ് ഓപ്ഷണൽ ആയിരുന്നു .സൂകന്യയുടെ ശുഭചിന്തയോടെയാണ് ഇന്നത്തെ ക്ലാസ് ആരംഭിച്ചത് .തുടർന്ന് ശുഭചിന്തയെക്കുറിച്ച് ചർച്ച നടന്നു .എല്ലാവരും ചർച്ചയിൽ പങ്കെടുത്തു .തുടർന്ന് സാർ അദ്ധ്യാപനത്തിൽ ഭാഷയ്ക്കുള്ള പ്രാധാന്യത്തെ കുറിച്ച് പഠിപ്പിച്ചു .ശേഷം ആൻസി ടീച്ചറിൻ്റെ സൈക്കോളജി ക്ലാസായിരുന്നു .വികാസത്തിന് തടസ്സം സൃഷ്ടിക്കുന്ന വസ്തുതകളെക്കുറിച്ചും പിയാഷെയുടെ തിയറിയെക്കുറിച്ചും ഒക്കെ ചർച്ച ചെയ്തു ക്ലാസിൽ .മായാ ടീച്ചറിൻ്റെ ഫിലോസഫി ക്ലാസായിരുന്നു തുടർന്ന് വിദ്യാഭ്യാസത്തിന് ഗാന്ധിജിയും അരി സ്റ്റോട്ടിലും  സ്വാമിവിവേകാനന്ദനും  ഒക്കെ നല്കിയ നിർവചനങ്ങൾ ചർച്ച ചെയ്തു ........ ഇന്നത്തെ ഓൺലൈൻ ക്ലാസും കടന്നു പോയി .......

ഓൺലൈൻ ക്ലാസ് രണ്ടാം ദിവസം ......

ഇന്ന് കൃത്യം 9 മണിക്ക് തന്നെ Google meet ൽ ക്ലാസ് ആരംഭിച്ചു .ജോജു സാറിൻ്റെ ക്ലാസായിരുന്നു ആദ്യം .പുതുതായി എത്തിയ ഫാത്തിമയുടെ അതി മനോഹരമായ ഒരു ഗാനത്തോടെയാണ് ഇന്നത്തെ ക്ലാസ് തുടങ്ങിയത് .സാർ സിലബസിനെക്കുറിച്ച് സംസാരിച്ചു അതിന് ശേഷം ടെക്നോളജിയുടെ നേട്ടങ്ങളും പോരായ്മകളും ചർച്ച ചെയ്തു .അതിന് ശേഷം ജിബി ടീച്ചറിൻ്റെ ക്ലാസായിരുന്നു .നെറ്റ് വർക്ക് പ്രശ്നവും യൂണിവേഴ്സിറ്റി പരീക്ഷകളും നടക്കുന്നതിനാൽ ടീച്ചർ രണ്ട് വർക്കുകൾ തന്ന് ക്ലാസ് അവസാനിപ്പിച്ചു .അങ്ങനെ സാങ്കേതികലോകത്തിലെ രണ്ടാം ദിനത്തിലെ അദ്ധ്യായനവും കടന്നു പോയീ .......

ഓഫ് ലൈനിൽ നിന്ന് ഓൺലൈനിലേക്ക് ......

രാവിലെ കോളേജിലേക്ക് പോകാനായി റെഡിയായി യാത്ര ആരംഭിക്കുന്നതിന് തൊട്ട് മുമ്പാണ് അപ്രതീക്ഷിതമായി ഫോണിലെ ഇൻ്റർനെറ്റ് കണക്ഷൻ ഓണാക്കിയത് ണിം ണിം ശബ്ദത്തോടെ ഒത്തിരി മെസേജുകൾ വാട്സപ്പിൽ തുരുതുരെ വന്നു ....... കോളേജ് ഗ്രൂപ്പിൽ വന്ന ശുഭചിന്തകളായിരുന്നു അധികം .അതിനിടക്കാണ് ജിബി ടീച്ചറിൻ്റെ ഇന്ന് മുതൽ ക്ലാസുകൾ ഓൺലൈനാണ് എന്ന് കണ്ടത് .ഇന്നലെ പ്രിൻസിപ്പൽ ഇന്നത്തേക്ക് ഇട്ട ടൈംടേബിൾ കണ്ടിട്ട് ഉറങ്ങാൻ കിടന്ന എനിക്ക് ഇത് വിശ്വസിക്കാൻ ബുദ്ധിമുട്ടായി .സൂര്യൻ പോലും ഉദിക്കും മുമ്പ് ഏത് സുഹൃത്തിനെ വിളിക്കും എന്ന് ഓർത്തപ്പോൾ ആണ് സൂകന്യയെ വിളിക്കാം എന്ന് കരുതിയത് ...... തുടർന്ന് സുകന്യയെ വിളിച്ച് കോളേജിൽ പോകണ്ട എന്ന കാര്യം തീർച്ചപ്പെടുത്തി .ശേഷം 9 മണിക്ക് ഓൺലൈൻ ക്ലാസിലേക്ക് പല മീറ്റിങ്ങുകൾക്കും വേണ്ടി ഗൂഗിൾ മീറ്റും സൂം മീറ്റും webex ഉം ഒക്കെ ഉപയോഗിച്ചിട്ടുണ്ട് എങ്കിലും ആദ്യമായി ആണ് ക്ലാസിന് വേണ്ടി Google meet ഉപയോഗിക്കുന്നത് .ആദ്യം ആൻസി ടീച്ചർ ഗൂഗിൾ മീറ്റിൻ്റെ സാങ്കേതികതയെ വിശദമായി തന്നെ പരിചയപ്പെടുത്തി .തുടർന്ന് ഒത്തിരി ഹീറോകളുടെ ജീവിതത്തെ പരിചയപ്പെടുത്തിയ ജോജു സാർ ഇതൊക്കെ നമുക്ക് കഴിയുന്നതാണെന്ന് പറയാതെ പറഞ്ഞു

ഒരാഴ്ചക്കുശേഷം വീണ്ടും കോളേജിലേക്ക് .........

മൂന്ന് ദിവസത്തെ അവധിക്കുശേഷ ഇന്ന് വീണ്ടും കോളേജിൽ എത്തി ....... രാവിലെ ജിബി ടീച്ചറിൻ്റെ ക്ലാസായിരുന്നു .എന്താണ് സൈക്കോളജി അതിൻ്റെ നിർവചനവും ചരിത്രവും ഒക്കെ രസകരമായ രീതിയിൽ വിശദീകരിക്കുകയും ഇടക്ക് ഹിന്ദി ഗാനം ആലപിക്കുകയും ഒക്കെ ചെയ്തു .അതിന് ശേഷം മായ ടീച്ചറുടെ ഫിലോസഫി ക്ലാസായിരുന്നു .ഉച്ചക്ക് ശേഷം നാദാനിയൽ സാർ ഒരു ടീച്ചറിന് വേണ്ട ഗുണങ്ങളെക്കുറിച്ച് ചർച്ച ചെയ്തു .ശേഷം ഫിസിക്കൽ എജുക്കേഷൻ പിരീഡ് ആയിരുന്നു ...... ഇന്നത്തെ ദിവസവും കടന്നു പോയി...

ക്യാൻ്റീൻ ഉദ്ഘാടനം

Image

വരികൾ ............

Image

ഒരു മഴ നിറഞ്ഞ ചൊവ്വ .....

Image
മഴ ആയിരുന്നിട്ടും ഇന്നും കൃത്യസമയത്ത് തന്നെ കോളേജിൽ എത്തി .കോളേജിലെ പ്രഭാത പ്രാർത്ഥന മനസ്സിൽ ഒരു പോസ്റ്റിവ് എനർജി നിറച്ചു .ആദ്യം ഓപ്ഷണൽ ക്ലാസായിരുന്നു .അപ്പോഴും പുറത്ത് മഴ ശക്തമായി തന്നെ പെയ്യുന്നുണ്ടായിന്നു .നദാനിയൽ സാർ ആദ്യത്തെ സെമസ്റ്ററിൽ ചെയ്യേണ്ട വർക്കുകൾ എന്തൊക്കെ എന്നതിനെ കുറിച്ച് ഒരു ലഘുവിവരണം നല്കി .ഈ വർക്കുകളെ ഏതു തരത്തിലാണ് സമീപിക്കേണ്ടത് എന്നതിനെക്കുറിച്ചും സാർ പറഞ്ഞു .സാറിൻ്റെ അദ്ധ്യാപന ജീവിതാനുഭവങ്ങൾ ഞങ്ങൾ കൗതുക പൂർവ്വം കേട്ടിരുന്നു .അതിനുശേഷം ജിബി ടീച്ചറിൻ്റെ ക്ലാസായിരുന്നു പറഞ്ഞിരുന്നത് എങ്കിലും ആൻസി ടീച്ചറായിരുന്നു ക്ലാസിലെത്തിയത് .സൈക്കോളജി എന്നത് കേട്ട് മാത്രം പരിചയമുള്ളത് ആയിരുന്നാൽ ആയിരിക്കണം എനിക്ക് ടീച്ചറിനൊപ്പം ഓടിയെത്താൻ കഴിയാതെ പോയത് .ഉച്ചക്കുശേഷം ജോജു സാറിൻ്റെ വളരെ ഊർജ്ജ്വജ്വലമായ ക്ലാസായിരുന്നു  .എങ്ങനെ ജീവിതവിജയം നേടാം എന്നതിനെക്കുറിച്ച് സാർ ലഘുവായ ഒരു പ്രസംഗം നടത്തി .ഇന്നത്തെ അവസാനത്തെ ക്ലാസ് ഫിസിക്കൽ എജ്യുക്കേഷൻ ആയിരുന്നു. Find the leader എന്ന ഗെയിം സാർ ഞങ്ങളെ പരിചയപ്പെടുത്തി .പുറത്ത് മഴ അപ്പോഴും തകർക്കുക ആയിരുന്നു .ആയതിനാൽ ഇന്നത്തെ ദിവസം മൈതാന

ഇന്നത്തെ ദിനം

Image
പതിവിലും നേരത്തെ തന്നെ കോളേജിൽ എത്തി .രാവിലെത്തെ പ്രാർത്ഥനക്കുശേഷം മായ ടീച്ചറിൻ്റെ ജനറൽ ക്ലാസായിരുന്നു .പാട്ടും ഓർമകളും രസകരമായി പങ്കുവെച്ച ക്ലാസ് മനോഹരമായിരുന്നു .അതിനുശേഷം ആൻസി ടീച്ചറിൻ്റെ സൈക്കോളജി ക്ലാസായിരുന്നു വളർച്ചയും വികസനവും ആണ് ടീച്ചർ പഠിപ്പിച്ചത് .Slide കൾ തെളിച്ചക്കുറവായതിനാൽ വായിക്കാനും എഴുതാനും ബുദ്ധിമുട്ട് ഉണ്ടായിരുന്നു .ക്ലാസിന് വേഗതയും കൂടുതൽ ആയിരുന്നു .അപരിചിതമായ വിഷയമായതിനാൽ ആയിരിക്കും കൂടുതൽ ബുദ്ധിമുട്ട് സൃഷ്ടിച്ചത് .ഉച്ചക്ക് ശേഷം ഓപ്ഷണൽ ക്ലാസായിരുന്നു മികച്ച ക്ലാസായിരുന്നു അത് .ശേഷം ഫിസിക്കൽ എജ്യുക്കേഷൻ ക്ലാസിൽ ഗെയിമ് കളിച്ചു ........ ഇന്നത്തെ കോളേജ് ദിനവും കടന്നു പോയി 

എൻ്റെ അക്ഷര ലോകം

Image

ആദ്യദിനം

Image
 പുതിയൊരു കോളേജ് അന്തരീക്ഷത്തിലേക്ക് മാറ്റി നട്ടതിൻ്റെ ആദ്യദിനം.ഒത്തിരി ആശങ്കകളും ആകുലതകളുമായിട്ടാണ് പുതിയ കോളേജിൻ്റെ പടി ചവിട്ടിയത് .B. ed എന്ന കോഴ്സിനെ കുറിച്ചുള്ള ചിന്തകളായിരുന്നു എല്ലാം .എന്നാൽ കോളേജിലെ അദ്ധ്യാപകരുടെ അനുകൂല ഊർജം പകരുന്ന തരത്തിലുള്ള സംസാരം എല്ലാത്തരം ആശങ്കകളും ആകുലതകളും  പരിഹരിക്കാൻ പര്യാപ്തമായിരുന്നു .ഇനി മുതൽ ഒരു അദ്ധ്യാപക വിദ്യാർത്ഥി എന്ന നിലയിലുള്ള ജീവിതമായിരിക്കും രണ്ടു വർഷം ................. ജീവിത തിരക്കിനിടയിൽ കൈമോശം വന്ന ഡയറി എഴുതൽ ശീലം ഇവിടെ വീണ്ടും ആരംഭിക്കുന്നു ......