ഓഫ് ലൈനിൽ നിന്ന് ഓൺലൈനിലേക്ക് ......

രാവിലെ കോളേജിലേക്ക് പോകാനായി റെഡിയായി യാത്ര ആരംഭിക്കുന്നതിന് തൊട്ട് മുമ്പാണ് അപ്രതീക്ഷിതമായി ഫോണിലെ ഇൻ്റർനെറ്റ് കണക്ഷൻ ഓണാക്കിയത് ണിം ണിം ശബ്ദത്തോടെ ഒത്തിരി മെസേജുകൾ വാട്സപ്പിൽ തുരുതുരെ വന്നു ....... കോളേജ് ഗ്രൂപ്പിൽ വന്ന ശുഭചിന്തകളായിരുന്നു അധികം .അതിനിടക്കാണ് ജിബി ടീച്ചറിൻ്റെ ഇന്ന് മുതൽ ക്ലാസുകൾ ഓൺലൈനാണ് എന്ന് കണ്ടത് .ഇന്നലെ പ്രിൻസിപ്പൽ ഇന്നത്തേക്ക് ഇട്ട ടൈംടേബിൾ കണ്ടിട്ട് ഉറങ്ങാൻ കിടന്ന എനിക്ക് ഇത് വിശ്വസിക്കാൻ ബുദ്ധിമുട്ടായി .സൂര്യൻ പോലും ഉദിക്കും മുമ്പ് ഏത് സുഹൃത്തിനെ വിളിക്കും എന്ന് ഓർത്തപ്പോൾ ആണ് സൂകന്യയെ വിളിക്കാം എന്ന് കരുതിയത് ...... തുടർന്ന് സുകന്യയെ വിളിച്ച് കോളേജിൽ പോകണ്ട എന്ന കാര്യം തീർച്ചപ്പെടുത്തി .ശേഷം 9 മണിക്ക് ഓൺലൈൻ ക്ലാസിലേക്ക് പല മീറ്റിങ്ങുകൾക്കും വേണ്ടി ഗൂഗിൾ മീറ്റും സൂം മീറ്റും webex ഉം ഒക്കെ ഉപയോഗിച്ചിട്ടുണ്ട് എങ്കിലും ആദ്യമായി ആണ് ക്ലാസിന് വേണ്ടി Google meet ഉപയോഗിക്കുന്നത് .ആദ്യം ആൻസി ടീച്ചർ ഗൂഗിൾ മീറ്റിൻ്റെ സാങ്കേതികതയെ വിശദമായി തന്നെ പരിചയപ്പെടുത്തി .തുടർന്ന് ഒത്തിരി ഹീറോകളുടെ ജീവിതത്തെ പരിചയപ്പെടുത്തിയ ജോജു സാർ ഇതൊക്കെ നമുക്ക് കഴിയുന്നതാണെന്ന് പറയാതെ പറഞ്ഞു .തുടർന്ന് ഓപ്ഷണൽ ക്ലാസിലെത്തിയപ്പോൾ ചെയ്യേണ്ട വർക്കുകളെ കുറിച്ചും അത് എങ്ങനെ ചെയ്യണമെന്നും വിശദമായി തന്നെ സാർ പറഞ്ഞു ..... അങ്ങനെ ഇന്നത്തെ  ഓൺലൈൻ ക്ലാസിന് തിരശ്ശില വീണു .ഒത്തിരി ദൂരം യാത്ര ചെയ്ത് കോളേജിലെത്തിയിരുന്ന എൻ്റെ യാത്ര ബുദ്ധിമുട്ടുകൾക്ക് ഒരു ഇടവേള നല്കിയെങ്കിലും ...... സുഹൃത്തുക്കളെയും ക്ലാസിനെയും ഒക്കെ ഒരുപാട് മിസ് ചെയ്തു ...... ക്യാമ്പസിലെ പഠനത്തിനും അനുഭവങ്ങൾക്കും പകരം വെയ്ക്കാൻ ഒരു സാങ്കേതികവിദ്യക്കും കഴിയില്ല എന്ന യഥാർത്ഥ്യം വീണ്ടും തെളിഞ്ഞു വരുന്നു ....

Comments

Popular posts from this blog

പത്തൊമ്പതാം ദിനം ചിങ്ങം 1

നാളെ മുതൽ ഓണപ്പരീക്ഷ ....

ബോധവൽക്കരണം ....... ഇ - ലോകത്തെ സുരക്ഷ ......