Posts

Showing posts from November, 2021

മനുഷ്യർ 4 വിധം ...

മനുഷ്യർ നാലു വിധത്തിലുണ്ട്         ഒന്നിനോടും പ്രതികരിക്കാത്ത കല്ലു മനുഷ്യർ         സ്ഥാനചലനസംഭവിക്കാത്ത സസ്യങ്ങളെപ്പോലുള്ള സസ്യ മനുഷ്യർ      മൃഗതൃഷ്ണയോടെ സ്വന്തം ആവശ്യങ്ങൾക്ക് വേണ്ടി മാത്രം പ്രവർത്തിക്കുന്ന മൃഗ മനുഷ്യർ          നാലമത്തെ വിഭാഗം സാധാരണമനുഷ്യരാണ് .മനുഷ്യത്വമുള്ള സാധാരണ മനുഷ്യരായി ജീവിക്കാൻ കഴിയണം നമുക്ക്  ഇന്ന് ക്ലാസിൽ ജോജു സാർ പങ്കുവെച്ച ശുഭ ചിന്ത ......

ക്രിട്ടിസിസം ക്ലാസ്

Image
കൊറോണ കാരണം നീണ്ടു പോയ എൻ്റെ ക്രിട്ടിസിസം ക്ലാസ് ഇന്നെടുക്കാൻ കഴിഞ്ഞു .ക്ലാസിലെ ഒരാളുടെ പോലും ക്രിട്ടിസിസം ക്ലാസ് കാണാനോ അത് വിലയിരുത്താനോ ഉള്ള അവസരം എനിക്ക് ലഭിച്ചിട്ടില്ല .കൊറോണ ക്വാറൻ്റിനും ഒക്കെ എൻ്റെ അവസരം നഷ്ടപ്പെടുത്തി .ചെറിയ  ആരോഗ്യപ്രശ്നത്തിനിടക്കും ക്ലാസ്  കഴിഞ്ഞു .സുഹൃത്തുക്കൾ വിലയിരുത്തുകയും ചെയ്തു ക്ലാസ് .ലഭിക്കേണ്ട വലിയൊരു അനുഭവം നഷ്ടപ്പെട്ടെങ്കിലും അധ്യാപനത്തിലേക്ക് ആദ്യചുവട് വെയ്ക്കാൻ കഴിഞ്ഞു എന്നതിൽ സന്തോഷം ......