Posts

Showing posts from March, 2021

കലാപൂരത്തിൻ്റെ സമാപനം ....

Image
ഇന്ന് സന്തോഷത്തിൻ്റെയും ആഘോഷത്തിൻ്റെയും സുദിനം ആയിരുന്നു 💃💃💃. കേവലം രണ്ടുദിവസത്തെ ചുരുങ്ങി സമയ പരിശീലനം കൊണ്ട് വേദിയിലെത്തിച്ച തിരുവാതിരക്ക് ഒന്നാം സ്ഥാനവും .എഴുതപ്പെട്ട സ്ക്രിപ്റ്റില്ലാതെ കേവലം ഒറ്റത്തവണ മാത്രം പരിശീലിച്ച നാടകത്തിനും നമുക്ക് ഒന്നാം സ്ഥാനം ലഭിച്ചു . ഇത്  ആഘോഷത്തിൻ്റെ ദിനമായിരുന്നു .ഒപ്പം സന്തോഷത്തിൻ്റെയും ഒരേ മനസ്സോടെ ഒരു മയോടെ നിന്നാൽ വിജയം ഉറപ്പാണെന്ന പാഠം ഇന്നത്തെ അനുഭവത്തിൽ നിന്ന് തിരിച്ചറിഞ്ഞ പാഠമാണ് .എന്തിനും ഏതിനും ഒപ്പം നിന്ന് പുഷ്പിതാഗ്രയിലെ ചങ്കുകൾക്ക് ഒത്തിരി സ്നേഹം .ഇനി ഈ സ്നേഹത്തോടെ മുന്നേറാൻ കഴിയട്ടെ 

ഓർമ പുതുക്കലുകൾ ഒപ്പം കലാമേളയും

Image
തിരുവാതിരയുടെ പരിശീലനത്തോടെയാണ് ഇന്നത്തെ ദിനം ആരംഭിച്ചത് .10 മണിക്ക് അവനിജ ആർട്സ് ഫെസ്റ്റിൻ്റെ ഉദ്ഘാടനം  ആണെന്ന് രാവിലെ വാട്സപ്പ് ഗ്രൂപ്പിലെ മെസേജ് കണ്ടപ്പോഴാണ് അറിഞ്ഞത് .അതിഥികൾ ആരെന്ന് അറിഞ്ഞപ്പോൾ ഒത്തിരി സന്തോഷം തോന്നി .അതിഥികളിലൊരാൾ എൻ്റെ പ്രിയ അധ്യാപകരിൽ ഒരാളും മലയാളത്തിൻ്റെ പ്രിയ കവിയുമായ മുരുകൻ കാട്ടാക്കട സാറും മറ്റൊരാൾ സിനിമ താരമായ ജീവൻ ഗോപാലും ആണ് .ഉദ്ഘാടനം തുടങ്ങുന്നതും കാത്തിരുന്നു .11.30 നാണ് ഉദ്ഘാടന സമ്മേളനം ആരംഭിച്ചത് ആരായിരിക്കണം ഒരധ്യാപകൻ ആരാകാൻ പാടില്ല എന്നതും ഒരധ്യാപകൻ എങ്ങനെ കുട്ടികൾ ഓർമിക്കപ്പെടുന്ന ആളാകാം എന്നതും കവിതയിലൂടെയും ചിന്തകൾ പങ്കുവെച്ചതു വഴിയും മുരുകൻ സാർ ഉദ്ഘാടന പ്രസംഗത്തിലൂടെ വ്യക്തമാക്കി .തുടർന്ന് രേണുകയും കണ്ണടയും തുടങ്ങി വിവിധ കവിതകളും സാർ രചിച്ച വിവിധ സിനിമാ ഗാനങ്ങളും ആലപിച്ചു സാർ .എൻ്റെ പ്ലസ് വൺ ,പ്ലസ് ടു ക്ലാസിലെ സാമ്പത്തിക ശാസ്ത്ര അധ്യാപകനായിരുന്നു മുരുകൻ സാർ .ജീവൻ വേണുഗോപാൽ ഒട്ടും കുറച്ചില്ല വി.മധുസൂദനൻ സാറിൻ്റെ ഇരുളിൻ മഹാനിദ്രയിൽ എന്നു തുടങ്ങുന്ന കവി വളരെ മനോഹരമായി ആലപച്ചു. ഉദ്ഘാടനം കഴിഞ്ഞു മടങ്ങിയ മുരുകൻ സാറിനെ കണ്ട് സംസാരിക്കുന്നതിനായി ഞാൻ ഹാ

പൂരം കൊടിയേറി ......

മൂന്ന് ദിവസം നീണ്ടു നില്ക്കുന്ന ആർട്സ് ഫെസ്റ്റിന് തുടക്കം കുറിച്ചു കൊണ്ടുള്ള താമ്രപത്രം സാഹിത്യമത്സരങ്ങൾ ഇന്ന് നടന്നു .കവിതാരചനയുടെയും കഥാരചനയുടെയും ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷം .ആൽമരത്തിൻ്റെ ബോൺസായ് ബുദ്ധനോട് എന്ന വിഷയമാണ് കവിതാ രചനക്ക് ലഭിച്ചത് .ഈ വിഷയം കേട്ടപ്പോൾ തന്നെ ജിബി ടീച്ചർ ക്ലാസിൽ ബോൺസായി ചെടികളെക്കുറിച്ച് പറഞ്ഞത് ഓർമ വന്നു .ഇടശ്ശേരിയുടെ ബുദ്ധനും നരിയും എന്ന കവിതയും മനസിലെവിടെയോ കൂടി കടന്നു പോയി .കഥക്ക്  ലഭിച്ച വിഷയം കൊത്തിനുറുക്കിയ ശില്പങ്ങൾനഗരത്തിൽ നിർമ്മിച്ചത് ആയിരുന്നു .സമകാലിക സംഭവങ്ങൾ കോർത്തിണക്കാൻ പറ്റിയ വിഷയം ആയിരുന്നു .മനസ് സ്വതന്ത്രമല്ലാത്തതിനാൽ കഥ രചന വിരസതയായിരുന്നു സമ്മാനിച്ചത് .തുടർന്ന് തിരുവാതിരയുടെ പരിശീലനം നടന്നു .ചെറിയ തോതിലുള്ള ഹോളി ആഘോഷത്തോടെ ഇന്നത്തെ ദിനവും കടന്നു പോയി 

സംവാദത്മകം

Image
ഇന്നത്തെ ദിവസം മായ ടീച്ചറിൻ്റെ സെമിനാറോടെയാണ് ആരംഭിച്ചത് .ഇംഗ്ലീഷ് ഓപ്ഷണലിലെ സുഹൃത്തുക്കളാണ് ഇന്നത്തെ സംവാദാത്മകമായ സെമിനാർ നയിച്ചത് .സുബാഷും ഗായത്രിയും ആൽബിൽ ബ്രദറും ഫാത്തിമയുമൊക്കെ ചേർന്ന് സെമിനാറിനെ സംവാദത്തിലേക്ക് വഴി തിരിച്ചു വിട്ടു .ചരിത്രവും ഫെമിനിസവുമെല്ലാം ചർച്ചയുടെ ഭാഗമായി .പലരുടെ വാദഗതികളോടും എതിർപ്പ് തോന്നി .ദേവൻ്റെ ദാസിമാരായ ദേവദാസിമാർ പിന്നെ അധ:പതിച്ചത് ചർച്ചയായി മലയാള സാഹിത്യത്തിലെ നായികാമണികളായി തിളങ്ങിയ ദേവദാസിമാരെ ഓർത്തു കൂടെ മണിപ്രവാള സാഹിത്യത്തെയും .ചരിത്രത്തിൽ നിന്ന് ചർച്ച സാഹിത്യത്തിലേക്ക് വഴി തിരിച്ചു വിടാം എന്ന് ചിന്തിക്കുന്നതിനുമുമ്പ് ക്ലാസ് അവസാനിച്ചു .എന്തായാലും അവനവന് നേരിടുന്ന അതിക്രമങ്ങളോട് പോരാടാനും പ്രതികരിക്കാനും അവനവൻ മാത്രമേ ഉണ്ടാകൂ. മറ്റുള്ളവർക്ക് ബാക്കിയെല്ലാം കുറച്ച് കാലത്തെ അന്തിചർച്ചക്കുള്ള വാർത്തകൾ മാത്രമാണെന്ന് നാം തിരിച്ചറിയേണ്ടതുണ്ട് .തുടർന്ന് ചർച്ചാ പാഠാസൂത്രണം രചിച്ചു .തുടർന്ന് ജോജു സാറിൻ്റെ സെമിനാർ നാച്വറൽ സയൻസിലെ സുഹൃത്തുക്കൾ എടുത്തു .തുടർന്ന് 29 ,30 ,31 തീയതികളിലെ ആർട്സിന് വേണ്ടി ഹൗസുകൾ രൂപീകരിച്ചു .ഇനി കലാമേളക്കുവേണ്ടിയുള്ള കാത്തിരിപ്പ്

നിസർഗ്ഗയും ദൃശ്യവും .........

Image
നിസർഗ്ഗയുടെ ഔപചാരികമായ തുടക്കമായിരുന്നു ഇന്ന് .വർണാഭമായ തുടക്കം ഏവരിലും ആവേശം ജനിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു. ഡോ: രാജൻ വർഗീസ് സാർ കോളേജ് യൂണിയൻ്റെയും കോളേജ് ബാൻ്റിൻ്റെയും ഉദ്ഘാടനം നിർവഹിച്ചു .സിനിമാ താരവും നർത്തകിയുമായ നന്ദന ആർട്സ് ക്ലബ്ബിൻ്റെ ഉദ്ഘാടനം നിർവഹിച്ചു .അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കുമൊപ്പം തകർപ്പൻ നൃത്തചുവടുകളുമായി MTTC യെ ആഘോഷത്തിമർത്തിപ്പിൽ ആറാടിച്ചു നന്ദന .തുടർന്ന് സീനിയേഴ്സിൻ്റെ ഊർജസ്വലമായ നൃത്താവിഷ്ക്കാരമുണ്ടായിരുന്നു .തുടർന്ന് ആറ് ഓപ്ഷണൽ വിദ്യാർത്ഥികളുടെയും ഡബ് സ്മാഷ്  മത്സരം നടന്നു .വിവിധ സിനിമകളിലെ ജനശ്രദ്ധേയമായ സീനുകൾ വളരെ മികച്ച രീതിയിൽ തന്നെ വേദിയിൽ അനുകരിച്ചു .അദ്ധ്യാപകരുടെ ഭാഗത്തുനിന്ന് ജോജു സാറിൻ്റെയും ദീപ്തി ടീച്ചറിൻ്റെയും അത്ഭുതകരമായ ഡബ്ബ് സ്മാഷ് അവതരണമുണ്ടായിരുന്നു .ആവേശോജ്ജ്വലവും എന്നെന്നും ഓർമയിൽ സൂക്ഷിക്കാനുള്ള നിരവധി നിമിഷങ്ങൾ സമ്മാനിച്ച് ഈ ദിനവും കടന്നു പോയി .

ഗ്ലൂക്കോസും നിസർഗ്ഗയും പിന്നെ ഫ്ളാഷ് മോബും ...... ഇന്നത്തെ ദിനം ഗംഭീരം .......

Image
ആഘോഷങ്ങളുടെ ദിനമായിരുന്നു ഇന്ന് ...... രാവിലെ സീനിയേഴ്സ് ഞങ്ങൾക്കായി വൈവിധ്യങ്ങൾ ഒത്തിരിയുള്ള fresher's day ഡേ ഒരുക്കിയിരുന്നു . Red FM RJ ഉണ്ണിയായിരുന്നു മുഖ്യാതിഥി .ലളിതമായ വാക്കുകളിലൂടെ ഒരു ടീച്ചറിന് എങ്ങനെ ഒരു കുട്ടിയിൽ സ്വാധീനം ചെലുത്താൻ സാധിക്കുമെന്ന് അദ്ദേഹം വിശദീകരിച്ചു .തുടർന്ന് ജോജു സാർ പ്രചോദനാത്മകമായ വാക്കുകൾ കൊണ്ടുവിസ്മയം തീർത്തു .തുടർന്ന് ചക്കപ്പഴം എന്ന പേരിൽ ഞങ്ങൾക്ക് വിവിധപരിപാടി അവതരിപ്പിക്കാൻ ഉള്ള അവസരം നല്കി .എനിക്ക് അനന്തഭദ്രം എന്ന സിനിമയിലെ ദിഗംബരൻ എന്ന കഥാപാത്രത്തിൻ്റെ പേരായിരുന്നു അഭിനയിച്ച്അവതരിപ്പിക്കാൻ കിട്ടിയത് .മധുരവും അവർ വിതരണം ചെയ്തു .ഉച്ചക്ക് ശേഷം ഫ്ളാഷ് മോബും ഞങ്ങളുടെ കോളേജ് യൂണിയൻ്റെ പേര് പ്രകാശനം ചെയ്തു .'നിസർഗ' യുടെ നാളെത്തെ ഉദ്ഘാടനത്തിന് വേണ്ട മുന്നൊരുക്കങ്ങൾക്കിടയിൽ സമയം കടന്നു പോയത് .ഞങ്ങളറിഞ്ഞില്ല .ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ദിനമാണ് നാളത്തേത് .....

സംസ്കാരവും പിന്നെ മൈക്രോ ടീച്ചിങും......

Image
കമ്മീഷനുശേഷം  ക്ലാസുകൾ പഴയ രീതിയിൽ ആരംഭിച്ച ദിവസമായിരുന്നു ഇന്ന് .രാവിലെ സെക്കൻ്റ് ഇയർ വിദ്യാർത്ഥികൾക്ക് വൈവ നടത്തിയതിനാൽ ടൈംടേബിളിൽ ചെറിയ മാറ്റം ഉണ്ടായിരുന്നു .ആദ്യ പിരിഡ് മായ ടീച്ചറിൻ്റേതായിരുന്നു .മാർച്ച് 22 ലോകജലദിനമാണ് എന്നത് ഓർമിപ്പിക്കുകയും ജലസംരക്ഷണത്തിൻ്റെ ആവശ്യകതയെക്കുറിച്ച് സംസാരിക്കുകയും ചെയ്തു .തുടർന്ന് കഴിഞ്ഞ ക്ലാസിൽ പഠിച്ചു കൊണ്ടിരുന്ന സംസ്കാരം എന്ന മേഖലയുമായി ബന്ധപ്പെട്ട പുതിയ സംജ്ഞകൾ പരിചയപ്പെട്ട ശേഷം ടീച്ചർ യോഗയുടെ ചില പൊടിക്കൈകൾ പരിശീലിപ്പിക്കുകയും തുടർന്ന് സംഗീതത്തെക്കുറിച്ച് ചർച്ച ചെയ്യുകയും ചെയ്തു .തുടർന്ന് ഇംഗ്ലീഷ് വിഭാഗത്തിൻ്റെ സെമിനാർ നടന്നു .ചുരുക്കിപ്പറഞ്ഞാൽ കുറച്ച് സമയം കൊണ്ട് ഒത്തിരി കാര്യങ്ങൾ മായ ടീച്ചർ പരിചയപ്പെടുത്തുകയും ചർച്ച ചെയ്യുകയും ചെയ്തു .അതിന് ശേഷം പ്രിൻസിപ്പലിൻ്റെ മൈക്രോ ടീച്ചിങിനെക്കുറിച്ചുള്ള ക്ലാസായിരുന്നു .ചോദ്യം ചോദിക്കൽ ,പ്രബലനം, വിശദീകരണം തുടങ്ങിയ നൈപുണികളെ സാർ പരിചയപ്പെടുത്തിയപ്പോൾ ഓപ്ഷണൽ ക്ലാസിലെടുത്ത മൈക്രോ ടീച്ചിങ് ഓർമയിലേക്ക് കടന്നു വന്നു .ഉച്ചക്ക് ശേഷം നാദനിയൽ സാർ ചർച്ചാപഠാസൂത്രണം എങ്ങനെ എഴുതണമെന്നും അതിൻ്റെ ഘട്ടങ്ങൾ ഏതൊ

കമ്മീഷനും ...... പിന്നെ ഇത്തിരി ജീവിതവിജയവും

ഇന്ന് ഞങ്ങളുടെ സീനിയേഴ്സിൻ്റെ കമ്മിഷനായിരുന്നു രാവിലെ .അവരുടെ ക്ലാസിലെ 8 ,9 ക്ലാസുകളുടെ വിദ്യാർത്ഥികളായിരുന്നു ഉച്ചവരെ ഞങ്ങൾ .അഭിരാമി ,അഭിരാമി .R .S ,അനുപ്രിയ ,ഗോപിക ,നയന തുടങ്ങിയ ചേച്ചിമാരെല്ലാം വളരെ നന്നായി ക്ലാസുകൾ കൈകാര്യം ചെയ്തു .ഉച്ചക്ക് ശേഷം  മായ ടീച്ചർ ജീവിതവിജയത്തെക്കുറിച്ചും ആത്മവിശ്വാസത്തെയും കുറിച്ച് സംസാരിച്ചു .ഈ ക്ലാസിൽ നാച്വറൽ സയൻസിലെ ഫാത്തിമ പങ്കുവെച്ച അനുഭവം കണ്ണു നനയിപ്പിച്ചു .PG പഠനകാലത്ത് പ്രോജക്ട് തയ്യാറാക്കുന്നതിന് വേണ്ടി ഗൈഡായി ലഭിച്ച അദ്ധ്യാപകൻ തനിക്ക് പകരം തൻ്റെ റിസർച്ച് സ്റ്റുഡൻ്റിനെ തൻ്റെ ചുമതലയേല്പിച്ചതും അയാൾ മാനസികമായ തളർത്തിയും അത് തന്നെ എങ്ങനെയാണ് പിന്നെ ബാധിച്ചതെന്നും ഒക്കെ നിറകണ്ണുകളോടെ പറഞ്ഞ ഫാത്തിമ  ഈ B. ed കഴിഞ്ഞിറങ്ങുമ്പോൾ ഏറ്റവും ബെസ്റ്റ് ടീച്ചറായി മാറും എന്നത് ഉറപ്പാണ് .അതിന് ശേഷം ജിബി ടീച്ചർ വന്നു വളരെ രസകരമായ ഗെയിം ചെയ്തു .ജോഡിയെ കണ്ടെത്തി എൻ്റെ ജോഡി എൻ്റെ ക്ലാസിലെ തന്നെ കൂട്ടുകാരി ആയിരുന്നു .പൂട്ടും താക്കോലും ആണ് ഞങ്ങൾക്ക് കിട്ടിയ തുണ്ട് കടലാസിൽ ഉണ്ടായിരുന്നു .നളനും ദമയന്തിയും മുതൽ കാഞ്ചനമാലയും മൊയ്തീനും ആയ വിദ്യാർത്ഥികൾ വരെ കൂട്ടത്തിൽ ഉണ്ടായി

ആദിതാളം .'......

ഇന്നത്തെ ആദ്യത്തെ രണ്ട് പിരിഡ് ആൻസി ടീച്ചർ മരിയ മോണ്ടിസോറിയെ കുറിച്ചും മോണ്ടിസോറി സിദ്ധാന്തത്തെക്കുറിച്ചും ചർച്ച ചെയ്തു .തുടർന്ന് മായ ടീച്ചർ സംസ്കാരത്തെക്കുറിച്ച് പഠിപ്പിച്ചു.അതിന് ശേഷം ഓപ്ഷണൽ ആയിരുന്നെങ്കിലും സിനിയേഴ്സിൻ്റെ കമ്മീഷനുമായി ബന്ധപ്പെട്ട വർക്കുകളായതിനാൽ ഇന്ന് ഓപ്ഷണൽ ക്ലാസില്ലായിരുന്നു .ജോജു സാർ ബ്ലോക്ക് ബോർഡിൻ്റെ ഉപയോഗത്തെക്കുറിച്ച് പഠിപ്പിച്ചു .ബോർഡ് മായ്ക്കുന്നതിലെ ശാസ്ത്രീയതപോലും സാർ പറഞ്ഞപ്പോൾ ആണ് ഇന്നലെ വരെ അശാസ്ത്രീയമായി കൈകാര്യം ചെയ്തു കൊണ്ടിരുന്ന വസ്തുതകളെക്കുറിച്ച് ഓർത്തത് .ഉച്ചക്ക് ശേഷം നദാനിയൽ സാർ ക്ലാസിൽ വന്ന് അഞ്ചാമത്തെ പേപ്പറിൻ്റെ സെമിനാറിനെക്കുറിച്ച് സംസാരിച്ചു . ജോജുസാറ് ടീച്ചിങ് എയിഡിനെ കുറിച്ച് ചർച്ച ചെയ്തു ഉച്ചക്ക് ശേഷമുള്ള ക്ലാസിൽ .അവസാനം ആർട്സിൻ്റെ പിരിഡ് ആയിരുന്നു .ലക്ഷ്മി ടീച്ചർ മായമാളവഗൗളരാഗത്തെക്കുറിച്ചും വിവിധ കാലങ്ങളെയും താളങ്ങളും സംഗീതത്തിൻ്റെ ചരിത്രത്തെയും കുറിച്ച് വിശദമായി സംസാരിച്ചു .തുടർന്ന് ഞങ്ങളെക്കൊണ്ട് സ്വരങ്ങൾ പാടിപ്പിച്ചു .തുടർന്ന് ഒരു ടീച്ചർക്ക് ശബ്ദം എത്രത്തോളം ആവശ്യമാണെന്ന് വിവിധ ഉദാഹരണങ്ങളിലൂടെ ടീച്ചർ വിശദികരിച്ചു .സംഗീതസാന്ദ്രമായ ഈ

സത്യപ്രതിജ്ഞ ....... പുതിയ തുടക്കം

Image
ഇന്ന് വളരെയധികം വ്യത്യസ്തതകൾ നിറഞ്ഞ ഒരു ദിവസമായിരുന്നു .രാവിലെ ജിബി ടീച്ചറിൻ്റെ ക്ലാസോടെയാണ് ആരംഭിച്ചത് .അതിന് ശേഷം വിവിധ സ്കൂളുകളിലായി ഇൻഡക്ഷന് പോയവരുടെ അനുഭവങ്ങൾ ഒരുമിച്ച് പങ്കുവെച്ചു .വ്യത്യസ്തമായ സ്കൂളുകളിലെ വ്യത്യസ്ത രീതികളും അനുഭവങ്ങളും ഒരേ വേദിയിൽ താരതമ്യം ചെയ്യാൻ കഴിഞ്ഞു .അതിന് ശേഷം പുതിയ കോളേജ് യൂണിയൻ്റെ സത്യപ്രതിജ്ഞ ചടങ്ങ് ആയിരുന്നു .പ്രിൻസിപ്പൽ കോളേജ് ചെയർമാനായ സുബിൻജിത്തിന് സത്യപ്രത്യജ്ഞാ വാചകം ചൊല്ലി കൊടുത്തു.മറ്റ് ഭാരവാഹികൾക്ക് സുബിൻജിത്ത് പ്രതിജ്ഞാ വാചകം ചൊല്ലി കൊടുത്തു .പുതിയൊരു അനുഭവമായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ് .വിവിധ സംഘടനകളുടെ ഭാരവാഹിയായിരുന്നിട്ടുണ്ടെങ്കിലും ഒരു കോളേജ് യൂണിയൻ്റെ ഭാഗമാകുന്നത് ഇത് ആദ്യമാണ് .ഉച്ചക്ക് ശേഷം ആൻസി ടീച്ചറിൻ്റെ ക്ലാസായിരുന്നു .ടീച്ചർ ഫ്രബലിനെക്കുറിച്ച് പഠിപ്പിച്ചത് എഴുതിപ്പിച്ചു .തുടർന്ന് വിമൻസ് ക്ലബ്ബിൻ്റെയും സംസ്ഥാന പോലീസ് സേനയുടെയും സoയുക്ത ആഭിമുഖ്യത്തിൽ സെൽഫ് ഡിഫൻസ് പരീശീലനം നടത്തി .കോവിഡ് വാക്സിൻ  സെക്കൻ്റ് ഡോസ് എടുക്കാൻ ആശുപത്രിയിൽ പോകേണ്ടതിൻ്റെ ആവശ്യമുള്ളതിനാൽ ആ പരീശീലനത്തിൽ മുഴുവൻ സമയവും പങ്കെടുക്കാനായില്ല .അതിലുള്ള വിഷമം ഇവിടെ പങ

കലാതുടക്കം....... 12/03/2021

ഇന്നത്തെ ദിവസത്തെ ഏറ്റവും അധികം ശ്രദ്ധേയമാക്കിയത് ലക്ഷ്മി ടീച്ചറിൻ്റെ ക്ലാസായിരുന്നു .ക്ലാസിലെ പാട്ടുകാരികളെ കണ്ടെത്തിയതിനൊപ്പം ടീച്ചറിൻ്റെ സ്വരമധുരമായ ശബ്ദത്തിൽ ഒത്തിരി പാട്ടുകൾ ക്ലാസിക്കലും നാടൻ പാട്ടുമൊക്കെ ആലപിക്കുകയും ചെയ്തു ......

സെൻ്റ് മേരീസിലെ രണ്ടാം ദിനം ..........

Image
സ്കൂളിലെ രണ്ടാം ദിനവും വളരെ വ്യത്യസ്തമായ അനുഭവങ്ങൾ നിറഞ്ഞതായിരുന്നു .രാവിലെ കൃത്യം 9.15ന് തന്നെ ഞങ്ങൾ സ്കൂളിൽ എത്തി .ഞങ്ങൾ രാവിലെ പ്രിൻസിപ്പൽ റവ.ഡോ: സി.സി.ജോൺ സാറിനെ കണ്ടു .ഒരു അദ്ധ്യാപകൻ ആരായിരിക്കണം എന്നതിനെക്കുറിച്ച് വിശദമായി തന്നെ അദ്ദേഹം സംവദിച്ചു .അതിന് ശേഷം സ്കൂളിൻ്റെ പ്രവർത്തനങ്ങളെയും ഘടനയെയും സ്റ്റാഫിനെക്കുറിച്ചും ഒക്കെ സംസാരിച്ചു .ശേഷം അദ്ദേഹത്തിനൊപ്പം ഫോട്ടോയും എടുത്ത ശേഷമാണ് ഞങ്ങൾ പിരിഞ്ഞ് പോയത് .അടുത്തതായി ഞങ്ങൾ ഹെഡ്മാസ്റ്റർ അഭിഏബ്രഹാം സാറിനെ കണ്ടു .ഷുട്ടിങ് നടക്കുന്നതിനാൽ മ്യുസിയവും തിയറ്ററും കാണാൻ കഴിഞ്ഞില്ല .ഇന്ന് ഞങ്ങൾ വിവിധ വിഷയങ്ങളുടെ ലാബുകൾ കണ്ടു .സയൻസ് വിദ്യാർത്ഥികൾക്ക് വളരെയധികം പ്രയോജനകരമായ പഠനാന്തരീക്ഷം നല്കുന്നതിന് ഈ ലാബുകൾക്ക് കഴിയും .ഇന്നലെ കാണാൻ കഴിയാതെ പോയ സ്കൂളിൻ്റെ വിവിധ ഭാഗങ്ങൾ ഇന്ന് കണ്ടു .പരിസ്ഥിതി സംരക്ഷണത്തിലെ ശ്രദ്ധ മൈതാനത്തിന് സമീപമുള്ള ഗ്യാലറിയുടെ നിർമ്മാണത്തിൽ നിന്ന് തന്നെ വ്യക്തമായിരുന്നു .നക്ഷത്രവനവും ശ്രദ്ധേയമായ ഒരു ഘടകമായി തോന്നി .12500 കുട്ടികൾ പഠിക്കുന്ന അദ്ധ്യാപകരും അനദ്ധ്യാപകരുമായി അഞ്ഞൂറോളം സ്റ്റാഫും ഉള്ള ഈ വിദ്യാലയത്തിലെ ഏറ്റവും വലിയ സവ

ആദ്യത്തെ ദിനം സ്കൂളിൽ ......

Image
ഞങ്ങൾ പതിനാല് പേരും കൃത്യം 9.15 ന് തന്നെ പട്ടം സെൻ്റ് മേരീസ് സ്കൂളിൽ എത്തി .കുട്ടികളൊന്നും ഇല്ലാതെ വിജനമായീ കിടന്ന സ്കൂൾ ഇടനാഴിയിലൂടെ നടന്ന് ഞങ്ങൾ ആദ്യം പ്രിൻസിപ്പാളിനെയും തുടർന്ന് ഹെഡ്മാസ്റ്ററെയും കണ്ടു .ഞങ്ങളെ പ്രതിനിധികരിച്ച് ബ്രദർ ആൽബിനാണ് ഹെഡ്മാസ്റ്ററുടെ അടുത്തേക്ക് പോയത് .അറ്റൻസ് ഒപ്പിട്ട ശേഷം ഞങ്ങൾ സ്കൂൾ പരിസരം നോക്കി കാണുകയും സ്കൂൾ മാഗസീൻ ലൈബ്രറിയിൽ നിന്ന് ശേഖരിക്കുകയും ചെയ്തു .സ്കൂൾ മൈതാനവും ആഡിറ്റോറിയവും ഭിന്നശേഷികുട്ടികളുടെ ക്ലാസ് റൂമും ഒക്കെ കണ്ടു .തുടർന്ന് ക്യാൻ്റിനിൽ നിന്ന് ചായ കുടിച്ചു .അതിന് ശേഷം ഞങ്ങളെല്ലാവരും ഞങ്ങളുടെ വിഷയം പഠിപ്പിക്കുന്ന ടീച്ചന്മാരുടെ സമീപത്തേക്ക് പോയി .എനിക്കും ആര്യക്കും ജയപ്രഭ ടീച്ചറിനെയാണ് കിട്ടിയത് .ഒരു അദ്ധ്യാപിക എന്ന നിലയിൽ ടീച്ചറിനുള്ള അനുഭവങ്ങളും ഭാവിയുടെ അദ്ധ്യാപകരായ ഞങ്ങൾക്ക് വേണ്ട നിർദ്ദേശങ്ങളും ടീച്ചർ നല്കി .ക്ലാസ് മാനേജ്മെൻ്റിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും ടീച്ചർ സംസാരിച്ചു. ഹയർ സെക്കൻ്ററി മലയാളം അദ്ധ്യാപികയായ ലൂത്ത് ടീച്ചറും ഞങ്ങൾക്കൊപ്പം കുറച്ചധികം സമയം ചെലവഴിച്ചു .അവരുടെയെല്ലാം വാക്കുകളിലൂടെ ടീച്ചർ ആകാനുള്ള ഒത്തിരി പ്രചോദനം ലഭ

കോളേജ് യൂണിയൻ ഇലക്ഷൻ .

ഒത്തിരി വ്യത്യസ്തതകൾ നിറഞ്ഞ ഒരു ദിവസമായിരുന്നു ഇന്ന് .രാവിലെ ജിബി ടീച്ചർ വ്യക്തിത്വരൂപീകരണത്തെ കുറിച്ചും മായ ടീച്ചർ ഹ്യുമനിസത്തെക്കുറിച്ചും ചർച്ച ചെയ്തു .മൈക്രോ ടീച്ചിങ് എടുക്കേണ്ടവർ എടുത്തു .ഉച്ചക്ക് ശേഷം ജോജു സാർ ടീച്ചിങ്ങ് ഏയ്ഡ്സിനെക്കുറിച്ച് സംസാരിച്ചു .അതിന് ശേഷം അറുപത്തിയഞ്ചാമത് കോളേജ് യൂണിയൻ ഇലക്ഷൻ നടന്നു .എല്ലാ പ്രതിനിധികളെയും എതിരില്ലാതെ ഐക്യകണ്ഠേനയാണ് തെരഞ്ഞെടുത്തത് .ഈ കോളേജ് യൂണിയൻ്റെ ഭാഗമായി ഈ ചരിത്രത്തിൻ്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷം .നാളെ മുതൽ സ്കൂൾ ഇൻഡക്ഷനാണ് .എനിക്ക് പട്ടം സെൻ്റ് മേരീസ് സ്കൂളാണ് ലഭിച്ചത് .അഞ്ചുവർഷത്തിന് ശേഷം വീണ്ടും ഒരു സ്കൂളിലേക്ക് ........

വീണ്ടും ഡെമോൺട്രേഷൻ

ഇന്നും രാവിലെ ഡെമോൺട്രേഷൻ ക്ലാസായിരുന്നു .സാങ്കേതിക പ്രശ്നങ്ങൾ കാരണം 30 മിനിറ്റ് വൈകിയാണ് ക്ലാസ് ആരംഭിച്ചത് .3 ഘട്ടങ്ങളിലായി 8 പേർ ക്ലാസുകൾ കൈകാര്യം ചെയ്തു .വളരെ മികവുറ്റ ക്ലാസുകളായിരുന്നു എല്ലാം .അദ്ധ്യാപനത്തിൻ്റെ വിവിധ മാതൃകകൾ കാണാനുള്ള അവസരം ഇന്നും ലഭിച്ചു .ക്ലാസ് കഴിഞ്ഞതിന് ശേഷം സാറിൻ്റെ നിർദ്ദേശപ്രകാരം ക്ലാസിനെക്കുറിച്ചുള്ള അഭിപ്രായപ്രകടനം നടന്നു .വരരുചിയുടെ മിത്തിലെ ആശയത്തെ പാടെ മാറ്റി അവതരിപ്പിച്ചതിനോട് എന്ത് കൊണ്ടോ എൻ്റെ മനസിന് യോജിക്കാൻ കഴിഞ്ഞില്ല .കുട്ടികളെ പഠിപ്പിക്കുമ്പോൾ ആശയം വ്യക്തമായിരിക്കണമെന്ന വിശ്വാസമായിരിക്കാം അതിന് കാരണം .അതിനാൽ തന്നെ ആ പോരയ്മ ചൂണ്ടിക്കാണിച്ചു .തുടർന്നുള്ള അഭിപ്രായപ്രകടനങ്ങളുടെ കാഠിന്യം അല്പം കൂടിപ്പോയതായി തോന്നി .അത്രത്തോളം പാടില്ലായിരുന്നു .അപ്രിയ സത്യങ്ങൾ പറയാൻ പാടില്ല .പക്ഷേ ശീലം തിരിച്ചായതിൻ്റെ ഫലമാകാം ഇത് .എൻ്റെ അഭിപ്രായത്തെയും അനുഭാവപൂർവ്വം യാതൊരു പരിഭവമില്ലാതെ ഉൾക്കൊള്ളാനുള്ള അവരുടെ മനസിന് മുന്നിൽ ഞാൻ അത്ഭുതപ്പെട്ടു .ഉച്ചക്ക് ശേഷം ലൈബ്രറിയൻ വന്ന് കോളേജ് ലൈബ്രറിയുടെ സവിശേഷതകൾ വിശദീകരിച്ചു .പിന്നെ സ്കൂൾ നീരിക്ഷണത്തിൻ്റെ തീയതിയും സ്കൂളുകളും അതി

demonstration class

 ഇന്ന്  Demonstration classകൾ ആരംഭിച്ചു .പുതിയൊരു അനുഭവമായിരുന്നു ഈ ക്ലാസുകൾ .ഞങ്ങൾ എല്ലാവരും വർഷങ്ങൾ പിന്നിലേക്ക് സഞ്ചരിച്ച് ഒമ്പതാം ക്ലാസിലെ കുട്ടികളായി മാറിയ മനോഹര നിമിഷം .രാധിക ,നീതു ,നയന ,അഭിരാമി ,രാഖി ,അഭിരാമി തുടങ്ങിയ ചേച്ചിമാർ ഒക്കെ തന്നെ അത്ഭുതകരമാവിധം ക്ലാസുകൾ കൈകാര്യം ചെയ്തു .ഞാനറിഞ്ഞിരുന്ന നയന ,രാഖി ചേച്ചിമാരിൽ നിന്ന് അവർ ഒത്തിരി മാറി എന്നത് ഇന്നത്തെ അവരുടെ ക്ലാസ് കണ്ടപ്പോൾ മനസിലായി .അവരെല്ലാം തന്നെ ഉത്തരവാദിത്വവും ഒരു അദ്ധ്യാപികയുടെ എല്ലാ ഗുണങ്ങളും നേടിയ അദ്ധ്യാപികമാരായി മാറി എന്നതിൻ്റെ തെളിവുകൂടിയായിരുന്നു ഈ ക്ലാസുകൾ .അവരിൽ നിന്ന് ഒത്തിരി പുതിയ കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞു .അദ്ധ്യാപനത്തിൻ്റെ പാതയിൽ ഇനിയും ഒത്തിരി ദൂരം മുന്നോട്ട് പോകേണ്ടതുണ്ട് ഒപ്പം ഒത്തിരി അറിവ് നേടേണ്ടതുണ്ട് .നാളെത്തെ ക്ലാസുകൾക്കായി ആകാംഷാപൂർവ്വം കാത്തിരിക്കുന്നു .ഉച്ചക്ക് ശേഷം മായ ടീച്ചർ പ്രായോഗികവാദത്തിൻ്റെ പുതിയ ആശയങ്ങൾ പരിചയപ്പെടുത്തി .അതിന് ശേഷം ശാസ്ത്രദിനാചരണവും അതേ തുടർന്നുള്ള മത്സരങ്ങളും സംഘടിപ്പിച്ചു . ഫിസിക്കൽ സയൻസ് ,നാച്വറൽ സയൻസ് ,മാത്സ് വിഭാഗങ്ങളായിരുന്നു സംഘാടകർ .അവരുടെ സംഘാടനമികവ് അഭിനന്ദനാർഹ

ചുമതലകൾ വിഭജിച്ച് നല്കി മലയാളം ക്ലാസ്

ഇന്ന് കോളേജ് അസംബ്ലി ഉള്ള ദിവസമായിരുന്നു .ഇംഗ്ലീഷ് വിഭാഗമാണ് ഇന്ന് അസംബ്ലി നടത്തിയത് .പുതിയ ആശയങ്ങളും ചിന്തകളും പങ്കുവെച്ച അസംബ്ലി മികച്ചതായിരുന്നു .അടുത്ത ആഴ്ച അസംബ്ലി നടത്താനുള്ള അവസരം ഞങ്ങൾക്കാണ് എന്നറിഞ്ഞു .ഇനി അതിന് വേണ്ടിയുള്ള ചിന്തകൾ രൂപപ്പെടുത്തലാണ് .അതിന് ശേഷം ഓപ്ഷണൽ ക്ലാസായിരുന്നു .സാർ ഇന്ന് ക്ലാസിലെ ലീഡർ ,ലൈബ്രറിയൻ ,അസോസിയേഷൻ സെക്രട്ടറി തുടങ്ങിയവരെ തെരഞ്ഞെടുത്തു .നോമിനേറ്റ് ചെയ്യാത്ത വോട്ടിങ് രീതിയാണ് സാർ അവലംബിച്ചത് .ക്ലാസ് ലീഡർ എന്ന ചുമതല അപ്രതീക്ഷിതമായി  എന്നെ തേടി എത്തി .ക്ലാസിലെ പുസ്തകപ്പുഴുവായ രേഷ്മക്ക് ലൈബ്രറിയൻ്റെ ചുമതല ലഭിച്ചു .ക്ലാസിലെ മികച്ച ഫോട്ടോ ഗ്രാഫറും നൃത്തകിയുമായ മെറിന് അസോസിയേഷൻ സെക്രട്ടറി എന്ന ചുമതല ലഭിച്ചു .അതിന് ശേഷം പൂർത്തിയാക്കേണ്ട മൈക്രോ ടീച്ചിങ് പൂർത്തിയാക്കി .പ്രബലനവും ചോദകവ്യധിയാനവും പാഠത്തെ പരിചയപ്പെടുത്തൽ തുടങ്ങി എട്ടോളം നൈപുണികളിൽ പലതും പലരും മികച്ച രീതിയിൽ തന്നെ അവതരിപ്പിച്ചു .അതിന് ശേഷം ആൻസി ടീച്ചർ ഫോബലിൻ്റെ കിൻ്റർഗാർട്ടൻ രീതി പരിചയപ്പെടുത്തി .മായ ടീച്ചർ പ്രായോഗിക വാദത്തിൻ്റെ പുതുതലങ്ങൾ പരിചയപ്പെടുത്തി .ജോജു സാർ Teaching aids നെക്കുറിച്ച് ചർച

വീണ്ടുമൊരു ഓൺലൈൻ ക്ലാസ് .......

വാഹനപണിമൂടക്ക് കാരണം ഇന്ന് ഓൺലൈൻ ക്ലാസായിരുന്നു .രാവിലെ ജോജുസാർ പ്രാക്ടികംമിനെക്കുറിച്ച് പറഞ്ഞു .അതിന് ശേഷം ജിബി ടീച്ചർ വ്യക്തിത്വ വികസനത്തെക്കുറിച്ച് ചർച്ച ചെയ്തു .അതിന് ശേഷം കവിതയും മെറിനും സെമിനാർ എടുത്തു .

അദ്ധ്യാപനത്തിലേക്കായി ഒരുപടി കൂടി .....

ഇന്ന് മൈക്രോ ടീച്ചിങിൻ്റെ ഭാഗമായുള്ള സ്കിലുകളുടെ പരിശീലനമായിരുന്നു .കഴിഞ്ഞ ദിവസം തയ്യാറാക്കിയ പഠാസൂത്രണത്തിൻ്റെ അടിസ്ഥാനത്തിൽ എല്ലാവരും ക്ലാസുകളെടുത്തു .കൂട്ടുകാർ തന്നെ വിലയിരുത്തൽ നടത്തി .നദാനിയൽ സാർ വേണ്ട നിർദ്ദേശങ്ങൾ നല്കി .പ്രബലനം ,ചോദകവ്യധിയാനം തുടങ്ങിയ നൈപുണികളാണ് ഞാൻ തെരഞ്ഞെടുത്തത് .പുതിയൊരു അനുഭവമായിരുന്നു ഇന്നത്തെ ക്ലാസ് ......