സംസ്കാരവും പിന്നെ മൈക്രോ ടീച്ചിങും......
കമ്മീഷനുശേഷം ക്ലാസുകൾ പഴയ രീതിയിൽ ആരംഭിച്ച ദിവസമായിരുന്നു ഇന്ന് .രാവിലെ സെക്കൻ്റ് ഇയർ വിദ്യാർത്ഥികൾക്ക് വൈവ നടത്തിയതിനാൽ ടൈംടേബിളിൽ ചെറിയ മാറ്റം ഉണ്ടായിരുന്നു .ആദ്യ പിരിഡ് മായ ടീച്ചറിൻ്റേതായിരുന്നു .മാർച്ച് 22 ലോകജലദിനമാണ് എന്നത് ഓർമിപ്പിക്കുകയും ജലസംരക്ഷണത്തിൻ്റെ ആവശ്യകതയെക്കുറിച്ച് സംസാരിക്കുകയും ചെയ്തു .തുടർന്ന് കഴിഞ്ഞ ക്ലാസിൽ പഠിച്ചു കൊണ്ടിരുന്ന സംസ്കാരം എന്ന മേഖലയുമായി ബന്ധപ്പെട്ട പുതിയ സംജ്ഞകൾ പരിചയപ്പെട്ട ശേഷം ടീച്ചർ യോഗയുടെ ചില പൊടിക്കൈകൾ പരിശീലിപ്പിക്കുകയും തുടർന്ന് സംഗീതത്തെക്കുറിച്ച് ചർച്ച ചെയ്യുകയും ചെയ്തു .തുടർന്ന് ഇംഗ്ലീഷ് വിഭാഗത്തിൻ്റെ സെമിനാർ നടന്നു .ചുരുക്കിപ്പറഞ്ഞാൽ കുറച്ച് സമയം കൊണ്ട് ഒത്തിരി കാര്യങ്ങൾ മായ ടീച്ചർ പരിചയപ്പെടുത്തുകയും ചർച്ച ചെയ്യുകയും ചെയ്തു .അതിന് ശേഷം പ്രിൻസിപ്പലിൻ്റെ മൈക്രോ ടീച്ചിങിനെക്കുറിച്ചുള്ള ക്ലാസായിരുന്നു .ചോദ്യം ചോദിക്കൽ ,പ്രബലനം, വിശദീകരണം തുടങ്ങിയ നൈപുണികളെ സാർ പരിചയപ്പെടുത്തിയപ്പോൾ ഓപ്ഷണൽ ക്ലാസിലെടുത്ത മൈക്രോ ടീച്ചിങ് ഓർമയിലേക്ക് കടന്നു വന്നു .ഉച്ചക്ക് ശേഷം നാദനിയൽ സാർ ചർച്ചാപഠാസൂത്രണം എങ്ങനെ എഴുതണമെന്നും അതിൻ്റെ ഘട്ടങ്ങൾ ഏതൊക്കെ എന്നതും ഉദാഹരണം സഹിതം പരിചയപ്പെടുത്തി .അദ്ധ്യാപകജീവിതത്തിലെ ഒരിക്കലും വിസ്മരിക്കാൻ പാടില്ലാത്ത പാഠാസൂത്രണത്തിൻ്റെ ആദ്യപാഠങ്ങൾ അങ്ങനെ ഇന്ന് ഹൃദ്യസ്ഥമാക്കി .ഞങ്ങളുടെ കോളേജ് യൂണിയൻ്റെ ആദ്യത്തെ മീറ്റിങ് ഇന്ന് നടന്നു .ബുധൻ ആഴ്ച കോളേജ് യൂണിയൻ്റെ ഉദ്ഘാടനവും അനുബന്ധ പരിപാടികളും നടത്താൻ തീരുമാനിച്ചു .ചൊവ്വ അതിനോട് അനുബന്ധിച്ച് ഫ്ലാഷ് മോബും കോളേജ് യൂണിയൻ പേര് (നാളെ ഔദ്യോഗികമായി പ്രകാശനം ചെയ്യുന്നതിനാൽ ഇന്നിവിടെ പേര് പരാമർശിക്കുന്നില്ല 😝😜😀) പ്രകാശനം ചെയ്യാൻ തീരുമാനിച്ചു .അദ്ധ്യാപകർ പുതിയ കോളേജ് യൂണിയന് ആശംസകൾ അർപ്പിച്ചു .ആൽബിൻ ബ്രദർ ഒദ്യോഗികമായി വേഷം സ്വീകരിച്ചതിൻ്റെ മധുരം പങ്കുവെച്ച് മീറ്റിങ്ങ് അവസാനിപ്പിച്ചു .മഴതുള്ളികൾ കുളിരുപകർന്ന ഇന്നത്തെ വൈകുന്നേരവും വിടവാങ്ങി .......🌧️🌧️🌧️🌧️
👌🏻👌🏻
ReplyDelete