Posts

Showing posts from March, 2022

വീണ്ടുമൊരു ഓൺലൈൻ ക്ലാസ്

Image
 ഇന്ന് ദേശീയ പണിമുടക്ക് ആയതിനാൽ ഓൺലൈൻ ക്ലാസായിരുന്നു .ഇന്ന് ആദ്യത്തെ ക്ലാസ് മായ ടീച്ചറിൻ്റ് ആയിരുന്നു .ടീച്ചർ മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിൻ്റെ പ്രാധാന്യത്തെ കുറിച്ച് ക്ലാസെടുത്തു .തുടർന്ന് അർച്ചന ടീച്ചർ മാനസികാരോഗ്യത്തെ കുറിച്ച് ക്ലാസെടുത്തു .അങ്ങനെ ഇന്നത്തെ ദിനം കടന്നു പോയി .

മാർച്ചിലെ അവസാന വെളളി ......

ഇന്ന് രാവിലെ ഫസ്റ്റ് പീരിയഡ് അർച്ചന ടീച്ചർ ഗൈഡൻസിനെക്കുറിച്ചും കൗൺസിലിങിനെക്കുറിച്ചും ക്ലാസെടുത്തു .തുടർന്ന് ഓപ്ഷണൽ ക്ലാസായിരുന്നു .ഉച്ചക്ക് ശേഷം നാച്വറൽ സയൻസ് അസോസിയേഷൻ്റെ നേതൃത്വത്തിലുള്ള വനം ,ജലം തുടങ്ങിയ ദിനാചരണങ്ങൾ നടന്നു .

രണ്ടു മത്സ്യങ്ങൾ ( ഇന്നവേറ്റീവ് വർക്ക്)

Image
ചിത്രീകരണo

ഇന്നവേറ്റീവ് വർക്കും ക്ലാസും .......

ഇന്ന് രാവിലെ ഓപ്ഷണൽ ക്ലാസായിരുന്നു ആദ്യം .മൂന്നാമത്തെ സെമസ്റ്ററിലെ ഇന്നവേറ്റീവ് വർക്ക് ഇന്ന് Submit ചെയ്തു .വിവിധ ചിന്തകളിൽ കണ്ടെത്തിയതാണ് പാഠഭാഗത്തിൻ്റെ ചിത്രീകരണം എന്നത് .അറിവുകൾ ഒരു കാലത്തും കൈമോശം വരില്ല എന്നതിന് തെളിവായിരുന്നു എൻ്റെ ഈ ചിത്രങ്ങൾ .വർഷങ്ങൾക്ക് മുമ്പ് കുറച്ച് കാലം പഠിച്ച ചിത്രകലയാണ് ഈ അവസരത്തിൽ എനിക്ക് തുണയായി എത്തിയത് .രണ്ടുദിവസം കൊണ്ട് പൂർത്തിയാക്കിയത് എങ്കിലും ഈ വർക്ക് Submit ചെയ്തപ്പോൾ നല്ലൊരു സന്തോഷം തോന്നി .സാർ ഇന്ന് മാപനവും മൂല്യനിർണ്ണയും തമ്മിലുള്ള വ്യത്യാസം പഠിപ്പിച്ചു .ഉച്ചക്ക് ശേഷം അർച്ചന ടീച്ചർ ഗൈഡൻസ്യം കൗൺസിലിങ്ങും തമ്മിലുള്ള വ്യത്യാസം ചർച്ച ചെയ്തു .

സന്തോഷം = ആഘോഷം

ഇന്ന് രാവിലെ ആദ്യത്തെ പിരിയഡ് മായ ടീച്ചർ ബാലവേലയെക്കുറിച്ച് ക്ലാസെടുത്തു .അതിന് നാഥനിയേൽ സാർ തുടർച്ചയും സമഗ്രവുമായ മൂല്യനിർണ്ണയത്തെക്കുറിച്ച് വിവിധ ഉദാഹരണങ്ങളിലൂടെ ചർച്ച ചെയ്തു .അതിനിടക്ക് സാറിൻ്റെ അധ്യാപക ജീവിതാനുഭവങ്ങളും സാർ പങ്കുവെച്ചു .ഉച്ചക്ക് സുഹൃത്തുക്കളായ മെറിൻ്റെയും രാഖിയുടെ വിവാഹത്തിൻ്റെ ചെറിയൊരു ആഘോഷം നടത്തി .ഉച്ചക്ക് ശേഷം പ്രോജക്ടിന് വേണ്ടിയുള്ള സമയമായിരുന്നു .

അദ്യുതിയയുടെ ഔപചാരിക തുടക്കം

Image
66 മത് കോളേജ് യൂണിയൻ ഇന്ന് മാത്യു ഭൂമി ഡെപ്യൂട്ടി എഡിറ്ററായ ശ്രീ.അഭിലാഷ് മോഹനൻ ഉദ്ഘാടനം ചെയ്തു .ആർട്സ് ക്ലബ്ബ് പ്രശസ്ത സിനിമാ താരം ശ്രീ .അശ്വന്ത് ലാൽ ഉദ്ഘാടനം ചെയ്തു .  രണ്ട് അതിഥികളും ഹൃദ്യമായ രീതിിയിലുള്ള പ്രഭാഷണമാണ് നടത്തിയത് .  ഉച്ചക്ക് ശേഷം വിദ്യാർത്ഥികളുടെ കലാപരിപാടികൾ അവതരിപ്പിച്ചു .       ആഘോഷ തിമർപ്പിൻ്റെ  ഒരു ദിനം കൂടി കടന്നു പോയി .......

വീണ്ടും കോളേജിലേക്ക് ........

അഞ്ചു ദിവസത്തെ ക്യാമ്പിന് ശേഷം റഗുലർ ക്ലാസിലേക്ക് ഇന്ന് മടങ്ങി എത്തി .ഇന്ന് രാവിലെ ജോജു സാർ ഒരു പ്രിൻസിലിൻ്റെ ചുമതലകളെക്കുറിച്ച് ചർച്ച ചെയതു .അടുത്ത പിരിയഡ് ഓപ്ഷണൽ ക്ലാസായിരുന്നു സാർ M -Learning നെക്കുറിച്ച് ചർച്ച ചെയ്തു .തുടർന്ന് കോളേജ് യൂണിയനും നാച്വറൽ സയൻസ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച നേത്രപരിശോധന ക്യാമ്പിൽ പങ്കെടുത്തു .തുടർന്ന് പ്രോജക്ടിനെക്കുറിച്ചുള്ള ചർച്ചക്കുള്ള സമയമായിരുന്നു .

ക്യാമ്പിൻ്റെ അഞ്ചാം ദിനം അവസാന ദിനം

Image
ഇന്ന് രാവിലെ അമരം ഗ്രൂപ്പിൻ്റെ ക്യാമ്പ് വാർത്തയോടെയാണ് ആരംഭിച്ചത് .തുടർന്ന് ശ്രീ.മനോജ് .ജി .സാർ വ്യക്തിത്വ വികസനത്തിനെക്കുറിച്ച് ക്ലാസെടുത്തു .തുടർന്ന് ഉച്ചക്ക് ശേഷം അഞ്ചു ദിവസമായി നടന്ന ക്യാമ്പിനെക്കുറിച്ചുള്ള കുട്ടികളുടെ അഭിപ്രായം രേഖപ്പെടുത്തി .ഉച്ചക്ക് ശേഷം സമാപന സമ്മേളനം ശ്രീ .റവ.ഫാദർ മാത്യു ഉദ്ഘാടനം ചെയ്തു .പ്രിൻസിപ്പർ സ്മരണിക പ്രകാശനം ചെയ്തു .അങ്ങനെ അഞ്ചു ദിവസത്തെ ക്യാമ്പിന് തിരശ്ശീല വീണു 

ക്യാമ്പ് മൂന്നാം ദിനം കുതിരമാളികയിലും വേളിയിലും

Image
ചരിത്രവും സംസ്കാരവും രാജപാരമ്പര്യവും വിളിച്ചോതുന്ന കുതിരമാളിക സന്ദർശിച്ചു ഇന്ന് രാവിലെ .ആന കൊമ്പ് കൊണ്ട് നിർമ്മിച്ച വിവിധ വസ്തുക്കളും പഴയ കാല വസ്തുക്കളുമൊക്കെ അവിടെ വീക്ഷിക്കാൻ സാധിച്ചു .അതിന് ശേഷം അതിന് സമീപം സ്ഥിതി ചെയ്യുന്ന ചിത്രാലയ മ്യുസിയം സന്ദർശിച്ചു .  ഉച്ചക്ക് ശേഷം വേളി കടലും കായലും സന്ദർശിച്ചു .ശക്തമായ വേനലിൽ വാടിത്തളർന്നവർക്ക് ആശ്വാസവും ആനന്ദവും പകർന്നു നല്കി വേളിയിലെ കടൽ തിരമാാലകൾ

ക്യാമ്പ് നാലാം ദിനം .......

Image
ഇന്ന് രാവിലെ 9.30ന് ക്യാമ്പ് വാർത്തയോടെയാണ് ഇന്നത്തെ ദിനം ആരംഭിച്ചത് .ഞങ്ങളുടെ ഗ്രൂപ്പിനാണ് ഇന്ന് വാർത്ത വായിക്കേണ്ട ചുമതല ലഭിച്ചത് .ഞാനും എൽസയും ചേർന്നാണ് ഇന്ന് വാർത്ത വായിച്ചത് .രസകരമായ ഒത്തിരി ദൃശ്യങ്ങളും വാർത്തയിൽ ഉൾപ്പെടുത്തിയിരുന്നു .തുടർന്ന് സ്മരണികക്കാവശ്യമായ രചനകൾ എഴുതി തയ്യാറാക്കി .ഞാൻ ഒരു കവിത എഴുതി നല്കി .തുടർന്ന് മൂന്ന് ഗ്രൂപ്പുകളുടെയും കലാപരിപാടികൾ അവതരിപ്പിച്ചു. ഓരോ ഗ്രൂപ്പും ഒന്നിനൊന്ന് മികച്ചതായിരുന്നു .തുടർന്ന് ഉച്ചക്ക് കോളേജ് ക്യാമ്പസിൽ കുട്ടികൾ ചേർന്ന് തയ്യാറാക്കിയ കപ്പയും മുളകും എല്ലാവരും ഒരുമിച്ചിരുന്ന് കഴിച്ചു .തുടർന്ന് കോളേജ് ക്യാമ്പസ് ക്ലീൻ ചെയ്തു .ഞങ്ങളുടെ ഗ്രൂപ്പിന് കോളേജ് ആഡിറ്റോറിയം ആണ് ക്ലീൻ ചെയ്യാൻ ലഭിച്ചത് .തുടർന്ന് യുദ്ധവിരുദ്ധറാലിയും ഫ്ലാഷ് മോവും നടത്തി .നല്ലൊരു ആശയത്തിൻ്റെ പ്രചാരണത്തിനായിരുന്നു ഇതെങ്കിലും കടുത്ത കലാവസ്ഥ ആരോഗ്യവസ്ഥയെ മോശമാക്കി .അതികഠിനമായ വെയിൽ  സമ്മാനിച്ച  ക്ഷീണവും കഠിനമായ തലവേദനയുമായി വീട്ടിലേക്ക് മടങ്ങി ....

ക്യാമ്പ് രണ്ടാം ദിനം ....

Image
ഇന്ന് രാവിലെ ഒന്നാം ഗ്രൂപ്പിൻ്റെ വാർത്താ വതരണത്തോടെയാണ് ഇന്നത്തെ ദിനം ആരംഭിച്ചത് .ആദ്യം റെനിൽ ആൻ്റണി സാറിൻ്റെ കുട്ടികളുടെ പൗരാവകാശത്തെക്കുറിച്ചുള്ള ക്ലാസായിരുന്നു .സോഷ്യൽ സയൻസിലെ അസ്നി സാറിന് സ്വാഗതം ആശംസിക്കുകയും ജോർജിന നന്ദി പറയുകയും ചെയ്തു .കുട്ടികളുടെ അവകാശത്തെക്കുറിച്ചും നിയമസാധ്യതകളെക്കുറിച്ചും സാർ വളരെ വിശദമായി തന്നെ ചർച്ച ചെയ്തു .  ഇന്ന് ഉച്ചക്ക് ശേഷം പോത്തൻകോട് പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ആയ ശ്രീ .വിനോദ് വിക്രമാദിത്യൻ സാർ ഡ്രഗ് അബ്യുസിനെക്കുറിച്ച് ക്ലാസെടുത്തു .ജനകീയനും കലാകാരനും പൂർവ്വാശ്രമത്തിൽ ഒരു അധ്യാപകനുമായിരുന്നു അദ്ദേഹത്തിൻ്റെ ക്ലാസ് വളരെ മികച്ചതായിരുന്നു .തൻ്റെ പ്രവർത്തനമേേഖലയിലെ വലുതും ചെറുതുമായ ഒത്തിരി അനുഭവങ്ങൾ അദ്ദേഹം ഞങ്ങൾക്ക് മുന്നിൽ പങ്കുകുവെച്ചു .കളിയും കാര്യവും മികവും ബോധനമികവും ഉള്ള ഒരു മലയാളം അധ്യാപകനായി നിന്നാണ് അദ്ദേഹം ക്ലാസ് കൈകാര്യം ചെയ്ത് .അദ്ദേഹം സ്വാഗതം ചെയ്യാനുള്ള അവസരം എനിക്കാണ് ലഭിച്ചത് .നന്ദി നാച്വറൽ സയൻസിലെ ശ്രീഭദ്ര രേഖപ്പെടുത്തി .

യുഫോറിയ ......സന്തോഷത്തിലേക്കുള്ള യാത്ര ......

Image
ബി.ഏഡ്. രണ്ടാം വർഷത്തെ പഞ്ചദിന ക്യാമ്പ് ഇന്ന് ആരംഭിച്ചു .M. G. കോളേജിലെ സോഷ്യോളജി വിഭാഗം അധ്യാപകനായ ശ്രീ.സുനിൽകുമാർ സാർ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു .അദ്ധ്യാപകർ ഏത് മേഖലയിൽ തൊഴിലിൽ ഏർപ്പെട്ടാലും അതിന് പൂർണ്ണത ഉണ്ടായിരിക്കും എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു .സിനിമ താരവും ചലച്ചിത്ര അക്കാദമി വൈസ് പ്രസിഡൻ്റുമായ ശ്രീ.പ്രേംകുമാർ ക്യാമ്പിന് സന്ദേശം നല്കി .ജോജു സാറും ഫാദർ തോമസ് കൈയ്യാലയ്ക്കലും ക്യാമ്പിന് ആശംസകൾ അർപ്പിച്ചു സംസാരിച്ചു .  ക്യാമ്പിൻ്റെ ഉച്ചക്കുശേഷമുള്ള സെക്ഷൻ ശ്രീ. ഷിബിൻ ആൻ്റണി സാർ ഐസ് ബ്രക്കിങ് സെക്ഷൻ കൈകാര്യം ചെയ്തു .നിരവധി ആശയങ്ങളും നിരവധി ഗെയിമുകളും ഉൾപ്പെട്ട ആകർഷമായ സെഷനായിരുന്നു ഇത് .ക്യാമ്പിൻ്റെ ഒന്നാമത്തെ ദിനം അങ്ങനെ കടന്ന് പോയി .

Tour To Kanyakumari

Image
 കോളേജിൽ നിന്നുള്ള ഏകദിന പഠനയാത്ര 11/3/2022 വെള്ളി രാവിലെ 6.45 ന് ആരംംഭിച്ചു .ആദ്യം പത്മനാഭപുരം കൊട്ടാരം സന്ദർശിച്ചു. .ചരിത്രവും സംസ്കാരവും പഴയമയെയും ഒക്കെ തിരിച്ചറിയാൻ ഈ സന്ദർശനം സഹായിച്ചു .

09/03/2022

ഇന്ന് രാവിലെ രണ്ടാം വർഷഇംഗ്ലീഷ് വിഭാഗം വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ അസംബ്ലി നടന്നു .തുടർന്ന് ആൻസി ടീച്ചർ പരിസ്ഥിതിസംരക്ഷണ നിയമങ്ങളെക്കുറിച്ച് ക്ലാസ് എടുത്തു .തുടർന്ന് ഓപ്ഷണൽ ക്ലാസിൽ ഇ - ലേണിങിൻ്റെ ദോഷങ്ങളെ കുറിച്ചും എം -ലേണിങിനെക്കുറിച്ചും ചർച്ച ചെയ്തു .ഉച്ചക്ക് ശേഷം ജോജു സാർ മാനേജ്മെൻറ് തത്വങ്ങൾ പരിചയപ്പെടുത്തി .

മാർച്ച് 8 വനിതാദിനം

ഇന്ന് മാർച്ച് 8 അന്താരാഷ്ട്ര വനിതാദിനം .രാവിലെ ആദ്യത്തെ രണ്ട് പിരിയഡ് ഓപ്ഷണൽ ക്ലാസായിരുന്നു .അതിന് ശേഷം മായ ടീച്ചറിൻ്റെ ക്ലാസായിരുന്നു .മായ ടീച്ചർ സ്ത്രി സമത്വത്തെക്കുറിച്ചും വനിതാ ദിനത്തെക്കുറിച്ചും ചർച്ച സംഘടിപ്പിച്ചു .ഉച്ചക്ക് ശേഷം ജോർജ് സാർ പ്രഥമശുശ്രുഷ പരിചയപ്പെടുത്തി .തുടർന്ന് വിമൺസെല്ലിൻ്റെ നേതൃത്വത്തിൽ വനിതാദിനാചരണം നടത്തി .

ഓൺലൈൻ കോൺഫറൻസിന് ശേഷം .....

3 ദിവസത്തെ ഓൺലൈൻ കോൺഫറൻസിന് ശേഷം ഇന്ന് കോളേജിൽ തിരികെ എത്തി .ആദ്യത്തെ രണ്ട് പിരിയഡ് കൊണ്ട് മായ ടീച്ചർ മൗലികാവകാശങ്ങളെക്കുറിച്ചും മൗലിക കർത്തവ്യങ്ങളെക്കുറിച്ചും പഠിപ്പിച്ചു .അതിന് ശേഷം പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ച് ആൻസി ടീച്ചർ ചർച്ച നടത്തി .ഉച്ചക്ക് ശേഷം നാഥനിയൽ സാർ റെക്കോർഡ് നോക്കി നല്കി .തുടർന്ന് ജോർജ് സാർ ഫിസിക്കൽ എജ്യുക്കേഷൻ ക്ലാസ് എടുത്തു .