ക്യാമ്പ് നാലാം ദിനം .......
ഇന്ന് രാവിലെ 9.30ന് ക്യാമ്പ് വാർത്തയോടെയാണ് ഇന്നത്തെ ദിനം ആരംഭിച്ചത് .ഞങ്ങളുടെ ഗ്രൂപ്പിനാണ് ഇന്ന് വാർത്ത വായിക്കേണ്ട ചുമതല ലഭിച്ചത് .ഞാനും എൽസയും ചേർന്നാണ് ഇന്ന് വാർത്ത വായിച്ചത് .രസകരമായ ഒത്തിരി ദൃശ്യങ്ങളും വാർത്തയിൽ ഉൾപ്പെടുത്തിയിരുന്നു .തുടർന്ന് സ്മരണികക്കാവശ്യമായ രചനകൾ എഴുതി തയ്യാറാക്കി .ഞാൻ ഒരു കവിത എഴുതി നല്കി .തുടർന്ന് മൂന്ന് ഗ്രൂപ്പുകളുടെയും കലാപരിപാടികൾ അവതരിപ്പിച്ചു. ഓരോ ഗ്രൂപ്പും ഒന്നിനൊന്ന് മികച്ചതായിരുന്നു .തുടർന്ന് ഉച്ചക്ക് കോളേജ് ക്യാമ്പസിൽ കുട്ടികൾ ചേർന്ന് തയ്യാറാക്കിയ കപ്പയും മുളകും എല്ലാവരും ഒരുമിച്ചിരുന്ന് കഴിച്ചു .തുടർന്ന് കോളേജ് ക്യാമ്പസ് ക്ലീൻ ചെയ്തു .ഞങ്ങളുടെ ഗ്രൂപ്പിന് കോളേജ് ആഡിറ്റോറിയം ആണ് ക്ലീൻ ചെയ്യാൻ ലഭിച്ചത് .തുടർന്ന് യുദ്ധവിരുദ്ധറാലിയും ഫ്ലാഷ് മോവും നടത്തി .നല്ലൊരു ആശയത്തിൻ്റെ പ്രചാരണത്തിനായിരുന്നു ഇതെങ്കിലും കടുത്ത കലാവസ്ഥ ആരോഗ്യവസ്ഥയെ മോശമാക്കി .അതികഠിനമായ വെയിൽ സമ്മാനിച്ച ക്ഷീണവും കഠിനമായ തലവേദനയുമായി വീട്ടിലേക്ക് മടങ്ങി ....
Comments
Post a Comment