പതിനെട്ടാം ദിനം എനിക്ക് പനി രണ്ട് ദിനങ്ങൾ നഷ്ടപ്പെടുത്തി 😒😒😒
ഇന്ന് രാവിലെ 9 മണിക്ക് തന്നെ സ്കൂളിൽ എത്തിച്ചേർന്നു .NSS ക്യാമ്പ് നടക്കുന്നതിനാൽ ഞങ്ങളെ ഇന്ന് +2 കൊമേഴ്സ് ക്ലാസിലേക്ക് മാറ്റി .രാവിലെ ടൈം ടേബിൾ അനുസരിച്ച് ക്ലാസ് ഒന്നും തന്നെ ഉണ്ടായിരുന്നില്ല .രാവിലെ ഫിസിക്കൽ എജ്യുക്കേഷനുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ചെയ്തു .ഉച്ചക്ക് 5 ,6 പീരിയഡുകൾ 8 C ക്ലാസിൽ മുക്തകങ്ങൾ പരിചയപ്പെടുത്തി .5 മത്തെ പീരിയഡ് പനി കാരണം വരാതിരുന്നപ്പോൾ സാന്ദ്രക്ക് നല്കിയ പീരിയഡ് എനിക്ക് തിരികെ നല്കിയതാണ് .എട്ടാം ക്ലാസിലെ വിദ്യാർത്ഥികളിൽ നിന്ന് ഫീഡ്ബാക്ക് എഴുതി വാങ്ങി .കുട്ടികളുടെ അഭിപ്രായങ്ങൾ ഹൃദയത്തിൽ സൂക്ഷിക്കുന്നു .56 കുട്ടികളുള്ള ക്ലാസിൽ എല്ലാവരെയുo എല്ലാ പ്രവർത്തനങ്ങൾ അവതരിപ്പിക്കാനുള്ള അവസരം നല്കുക പ്രായോഗികമല്ല .എന്നാലും ഓരോ തവണയും വ്യത്യസ്തരായ കുട്ടികൾക്ക് അവസരം നല്കാറുണ്ട് .അത്തരം പരിഭവങ്ങളുo മനസിലാക്കുന്നു .എൻ്റെ മാതാപിതാക്കൾ കഴിഞ്ഞ് എനിക്ക് ഏറ്റവും അടുപ്പo തോന്നിയത് ടീച്ചറിനോട് എന്ന വാക്യവും മനസിൽ സൂക്ഷിക്കുന്നു.
ഏഴാമത്തെ പീരിയഡ് 9 A ക്ലാസിൽ കളിപ്പാവകൾ എന്ന പാഠഭാഗം ആരംഭിച്ചു .സമയ പരിമിതി മൂലം മുൻകുട്ടി നിശ്ചയിച്ച എല്ലാ പ്രവർത്തനങ്ങളും പൂർത്തിയാക്കാൻ കഴിഞ്ഞില്ല .മലയാളം അധ്യാപകനായ അനീഷ് സാർ ക്ലാസ് നിരീക്ഷിക്കാൻ എത്തി .
Comments
Post a Comment