Posts

Showing posts from July, 2022

പന്ത്രണ്ടാം ദിനം

ഇന്ന് രാവിലെ 8.45ന് സ്കൂളിൽ എത്തിച്ചേർന്നു . പ്രാർത്ഥനക്ക് ശേഷം 9.30 ക്ലാസുകൾ ആരംഭിച്ചു .ആദ്യത്തെ പീരിയഡ് എനിക്ക് ക്ലാസൊന്നും ഉണ്ടായിരുന്നില്ല .രണ്ടാമത്തെ പീരിയഡ് ഇംഗ്ലീഷ് അധ്യാപികയായ പ്രിയങ്കക്കൊപ്പം 9 A ക്ലാസിൽ പോയി .മൂന്നാമത്തെ പീരിയഡ് 8 C ക്ലാസിൽ പോയി ആ വാഴ വെട്ട് എന്ന പാഠഭാഗം പഠിപ്പിച്ചു കഴിഞ്ഞു പാഠഭാഗവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ചർച്ച ചെയ്യുകയും പൂർത്തിയാക്കുകയും ചെയ്തു .തുടർന്ന് ലൈബ്രറി പുസ്തകങ്ങൾ ഡിജിറ്റലാക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ചെയ്തു .12.30 ന് ഉച്ചഭക്ഷണം വിളമ്പുന്നതിന് സഹായിച്ചു .1.30 ന് പരിസ്ഥിതി സംരക്ഷണ ദിനവുമായി ബന്ധപ്പെട്ട റാലി നടത്തി സ്കൂളിൽ തുടർന്ന് ലെസൺ പ്ലാനുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ചെയ്തു .

പതിനൊന്നാം ദിനം

Image
ഇന്ന് രാവിലെ 9 മണിക്ക് സ്കൂളിൽ എത്തിച്ചേർന്നു .പ്രാർത്ഥനക്ക് ശേഷം 9.30 ക്ലാസുകൾ ആരംഭിച്ചു .രണ്ടാമത്തെ പീരിയഡ് 9 A ക്ലാസിൽ കീറിപ്പൊളിഞ്ഞ ചകലാസ് എന്ന പാഠഭാഗം പരിചയപ്പെടുത്തി .നോട്ട് ബുക്ക് സബ്മിറ്റ് ചെയ്യാത്തവരോട് നോട്ട് ബുക്ക് സബ്മിറ്റ് ചെയ്യണം എന്നു പറയുകയും എല്ലാ പ്രവർത്തനങ്ങളും കൃത്യ സമയത്ത് പൂർത്തിയാക്കേണ്ടതിൻ്റ പ്രാധാന്യവും ബോധ്യപ്പെടുത്തി .തുടർന്ന് YMCA യുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് വേണ്ടി ആർത്തവകാല ശുചിത്വം ,ആർത്തവകാല പ്രശ്നങ്ങൾ എന്ന വിഷയത്തെക്കുറിച്ച് ഗോകുലം മെഡിക്കൽ കോളേജിലെ ഡോ: ശ്രീദേവി ക്ലാസെടുത്തു .വിദ്യാർത്ഥിനികൾക്ക് വളരെ പ്രയോജനകരമായ ക്ലാസായിരുന്നു .ഉച്ചക്ക് ശേഷം 6 മത്തെ പീരിയഡ് 8 C ക്ലാസിൽ ആ വാഴ വെട്ട് എന്ന പാഠഭാഗം ചർച്ച ചെയ്തു .7 ,8 പീരിയഡ് 9 A ക്ലാസിൽ മാധവിക്കുട്ടിയുടെ കീറിപ്പൊളിഞ്ഞ ച കലാസ് എന്ന പാഠഭാഗം പഠിപ്പിച്ചു .നല്ലൊരു ദിനം കൂടി കടന്നു പോയി ......  YMCA  സ്കൂളിന് വേണ്ടി സാനിറ്ററി നാപ്കിൻ വിതരണം ചെയ്തു 

പത്താം ദിവസം

Image
ഇന്ന് രാവിലെ 8.30 ന് കോളേജിൽ എത്തി ചേർന്നു .സാറിനെ കണ്ട് ലെസൺ പ്ലാനും ചാർട്ടും ഒപ്പിട്ട്  9.30 ന് തന്നെ സ്കൂളിൽ എത്തി ചേർന്നു .രാവിലെ മുതൽ ഉച്ചവരെ ടൈംടേബിൾ അനുസരിച്ച് എനിക്ക് ക്ലാസൊന്നും ഉണ്ടായിരുന്നില്ല .അതിനാൽ 6 Bക്ലാസിൽ ടീച്ചർ വരാത്തതിന് പകരം പോകുകയും കണക്ക് ക്ലാസിൻ്റെ പീരിയഡ് ആയതിനാൽ അവരെ കൊണ്ട് കണക്ക് ചെയ്യിപ്പിച്ചു ,അതിന് ശേഷം കുട്ടികളെ കൊണ്ട് പാട്ട് പാടിപ്പിക്കുകയും ചെയ്തു .തുടർന്ന് ലൈബ്രറിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ചെയ്തു .9 A ക്ലാസിലെ കുട്ടികളുടെ മലയാളം നോട്ട് ബുക്ക് നോക്കി നല്കുകയും ചെയ്തു .ഉച്ചക്ക് ശേഷം 6 മത്തെ പീരിയഡ് 8 C ക്ലാസിൽ ആ വാഴ വെട്ട് എന്ന കഥയുടെ ബാക്കി കുറച്ച് ഭാഗം ചർച്ച ചെയ്തു .തുടർന്ന് 9 A ക്ലാസിലായിരുന്നു ക്ലാസ് സമയക്കുറവും ഇൻ്റർവെൽ കഴിഞ്ഞ് കുട്ടികൾ കൃത്യസമയത്ത് ക്ലാസിൽ എത്താത്തതും കാരണം എഴുത്തുകാരിയെ പോലും പൂർണ്ണമായി പരിചയപ്പെടുത്താൻ കഴിയാതെ പോയി .നാളെ മുതൽ കൃത്യസമയത്ത് ക്ലാസിൽ എത്തേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ച് കുട്ടികളെ പറഞ്ഞ് മനസിലാക്കുകയും ചെയ്തു .  6 Bക്ലാസിലെ ഇത്തിരി നല്ല നേരം ......

ഒമ്പതാം ദിനം

ഇന്ന് രാവിലെ 8.45ന് തന്നെ സ്കൂളിൽ എത്തി .രാവിലെ സ്കൂൾ അസംബ്ലി ഉണ്ടായിരുന്നു .അതിന് ശേഷം 9.45നാണ് ഇന്ന് റഗുലർ ക്ലാസ് ആരംഭിച്ചത് .രാവിലെ ലെസൺ പ്ലാനുമായി ബന്ധപ്പെട്ട വർക്കുകൾ ചെയ്തു .നാലാമത്തെ പീരിയഡ് 9 A ക്ലാസിൽ സെൻ കഥ ചർച്ച ചെയ്യുകയും ,മനുഷ്യ കഥാനുഗായികൾ എന്ന ഏകകം പരിചയപ്പെടുത്തുകയും ചെയ്തു .ഉച്ചക്ക് അനീഷ് സാറിനെക്കണ്ട് ലെസൺ പ്ലാൻ ഒപ്പിട്ടു വാങ്ങി .6 മത്തെ പീരിയഡ് 8 C ക്ലാസിൽ ആ വാഴ വെട്ട് എന്ന പാഠഭാഗത്തിലെ ആദ്യഭാഗം ചർച്ച ചെയ്തു .കുട്ടികൾ കണ്ടിട്ടുള്ള കാർഷകരുടെ അവസ്ഥ ക്ലാസിൽ പങ്ക് വെച്ചു .3.30 ന് വീട്ടിലേക്ക് യാത്ര തിരിച്ചു 

എട്ടാം ദിനം

ഇന്ന് രാവിലെ 9 മണിയോടുകൂടി സ്കൂളിൽ എത്തി ചേർന്നു .രാവിലെത്തെ രണ്ട് പീരിയഡ് എനിക്ക് ക്ലാസൊന്നുo ഉണ്ടായിരുന്നില്ല .മുന്നാമത്തെ പീരിയഡ് 8 C ക്ലാസിൽ ആ വാഴ വെട്ട് എന്ന പാഠഭാഗവും എഴുത്തുകാരനെയും പരിചയപ്പെടുത്തി .ക്ലാസിലെ രണ്ടു കുട്ടികളുടെ പിറന്നാൾ ആയിരുന്നു .ആ കുട്ടികളെ വിഷ് ചെയ്തു .ഉച്ചക്ക് ഭക്ഷണം വിളമ്പാൻ സഹായിച്ചു .ഉച്ചക്ക് ശേഷം 8 C ക്ലാസിലെ കുട്ടികളുടെ മലയാളം നോട്ട് നോക്കി തെറ്റുകൾ തിരുത്തി നല്കി .

ഏഴാം ദിവസം

Image
ഇന്ന് രാവിലെ 8.45ന് സ്കൂളിൽ എത്തിച്ചേർന്നു .രാവിലെ 9.20ന് ചാന്ദ്രദിനത്തോടനുബന്ധിധിച്ചുള്ള അസംബ്ലി ഉണ്ടായിരുന്നു .ഒത്തിരിക്കാലത്തിന് ശേഷമാണ് ഒരു സ്കുൾ അസംബ്ലിയിൽ പങ്കെടുത്തത് .വ്യത്യസ്തമായ ആശയങ്ങളും കവിതയും കഥയുമൊക്കെ വിദ്യാർത്ഥികൾ അവതരിപ്പിച്ചു .അസംബ്ലിക്ക് ശേഷം രണ്ടാമത്തെ പീരിയഡ് 8 C യിൽ വഴിയാത്രാ എന്ന പാഠഭാഗത്തിൻ്റെ ബാക്കി പഠിപ്പിച്ചു .അനീഷ് സാർ ക്ലാസിൽ എത്തുകയും ക്ലാസിന് ശേഷം ക്ലാസിനെക്കുറിച്ചുള്ള അഭിപ്രായം പറയുകയും ചെയ്തു .മുന്നാമത്തെ പീരിയഡ് 9 A ക്ലാസിൽ വെള്ളച്ചാട്ടത്തിൻ്റെ ഇടി മുഴക്കം എന്ന പാഠഭാഗത്തിൻ്റെ ബാക്കി ഭാഗം ചർച്ച ചെയ്യുകയും പ്രവർത്തനങ്ങൾ ചെയ്യുകയും ചെയ്തു .ഉച്ചക്ക് ചാന്ദ്ര ദിനത്തോട് അനുബന്ധിച്ചുള്ള കലാപരിപാടികൾ നടന്നു .ഉച്ചക്ക് ശേഷം 7മത്തെ പീരിയഡ് 8 C യിൽ വഴിയാത്ര എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ചെയ്തു .

ആറാം ദിനം

Image
ഇന്ന് 4 പീരിയഡ് ക്ലാസുണ്ടായിരുന്നു .ചെറിയ ശാരീരികമായ അവശതകൾ ഉണ്ടായിരുന്നെങ്കിലും 4 പീരിയഡും ക്ലാസെടുത്തു .കവിതയുടെ ക്ലാസ് ഒബ് സെർവ് ചെയ്തു .

അഞ്ചാം ദിനം ...... സന്തോഷം

Image
ഇന്ന് രാവിലെ 8.45 കഴിഞ്ഞപ്പോൾ തന്നെ സ്കൂളിൽ എത്തിച്ചേർന്നു .രാവിലെ എനിക്ക് ക്ലാസുകൾ ഒന്നും തന്നെ ഇല്ലായിരുന്നു .ഉച്ചക്ക് പത്താം ക്ലാസിലെ വിദ്യാർത്ഥികൾക്കായി ചരിത്ര ക്വിസ് മത്സരം സംഘടിപ്പിക്കുന്നതിൻ്റെ ഭാഗമായി ഞങ്ങൾ ആഡിറ്റോറിയത്തിൽ നിന്ന് ലാബിലേക്ക് മാറി .ടെസ്റ്റ് ട്യുബുകൾക്കും വിവിധ രാസലായനികൾക്കും ഇടയിലായിരുന്നു പിന്നെയുള്ള സമയം .അനീഷ് സാറിനെ കണ്ടു ലെസൺ പ്ലാനുകൾ വിശദീകരിക്കുകയും ഒപ്പിട്ടു വാങ്ങുകയും ചെയ്തു .സാർ കുട്ടികളെക്കുറിച്ച് അന്വേഷിക്കുകയും ചില കുട്ടികളിൽ  പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് പറയുകയും ചെയ്തു .ക്ലാസിലെ ഓരോ കുട്ടികളുമായി ഇത്രയും അധികം അടുപ്പം സൂക്ഷിക്കുന്ന ഓരോ കുട്ടികളെയും വ്യക്തമായി മനസിലാക്കിയ സാർ മറ്റ് അധ്യാപകർക്ക് ഒരു മാതൃക തന്നെയാണ് .6 മത്തെ പിരിയഡ് 8 സിയിൽ  വഴിയാത്ര എന്ന പാഠഭാഗത്തിൻ്റെ ആദ്യം ഭാഗം പഠിപ്പിച്ചു .പണ്ടത്തെ കാലത്തെ യാത്രയെക്കുറിച്ച് ചർച്ച ചെയ്തപ്പോൾ വിദ്യാർത്ഥികൾ വളരെ കൗതുകപൂർവ്വം ആണ് പ്രതികരിച്ചത് .7മത്തെ പിരിയഡ് 9 A യിൽ സക്കറിയയുടെ ഒരു ആഫ്രിക്കൻ യാത്ര എന്ന സഞ്ചാര സാഹിത്യ കൃതിയുടെ ഒരു ഭാഗമായ വിക്ടോറിയ വെള്ളച്ചാട്ടം കണ്ട അനുഭവം വിവരിക്കുന

നാലാം ദിനം

Image
ഇന്ന് രാവിലെ കോളേജിൽ എത്തി ലെസൺ പ്ലാനും ടീച്ചിങ് ഏയ്ഡുകളും സൈൻ ചെയ്തു വാങ്ങിയ ശേഷമാണ് സ്കൂളിൽ എത്തിയത് .രാവിലെ 4 മത്തെ പീരിയഡ് 9 A യിൽ വെള്ളച്ചാട്ടത്തിൻ്റെ ഇടിമുഴക്കം എന്ന പാഠഭാഗം പരിചയപ്പെടുത്തുകയും എഴുത്തുകാരനെ പരിചയപ്പെടുത്തുകയും ചെയ്തു .ഉച്ചക്ക് ശേഷം 6 മത്തെ പീരിയഡ് എട്ട് സിയിൽ വഴിയാത്ര എന്ന പാഠഭാഗം പരിചയപ്പെടുത്തി .തുടർന്ന് പത്താം ക്ലാസിലെ പി ടി എ നടക്കുന്നതും അതിലെ അഭിപ്രായ പ്രകടനങ്ങൾ കാണാനും കേൾക്കാനും കഴിഞ്ഞു .

മൂന്നാം ദിനം

Image

മൂന്നാം ദിനം

Image

രണ്ടാം ദിനം

Image
ഇന്നത്തെ ദിവസവും രാവിലെ 9 മണിക്ക് തന്നെ വിദ്യാലയത്തിൽ എത്തിച്ചേർന്നു .വളരെ സന്തോഷം നിറഞ്ഞ ദിനമായിരുന്നു ഇന്ന് .ഇടക്ക് പെയ്ത മഴ ഞങ്ങൾക്ക് ഇരിക്കാനായി നല്കിയ ഓഡിറ്റോറിയത്തിൽ ചെറിയ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചത് ഒഴിച്ചാൽ നല്ല ദിനം ആയിരുന്നു .ഇന്നെനിക്ക് മൂന്ന് പീരിയഡ് ക്ലാസുണ്ടായിരുന്നു .കുട്ടികൾ എല്ലാം നല്ല രീതിയിലാണ് ക്ലാസിലെ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടത് .കുട്ടികളുടെ ചിരി എനിക്ക് നല്ലൊരു ഊർജമായി തന്നെ കൂടെ ഉണ്ടായിരുന്നു ഇന്നത്തെ ദിവസം മുഴുവനും .

ഒന്നാം ദിനം

ഇന്ന് രാവിലെ 8.45ന് തന്നെ സ്കൂളിൽ എത്തി ചേർന്നു .രാവിലെ തന്നെ മലയാളം അധ്യാപകനായ അനീഷ് സാറിനെ കാണുകയും സാർ വേണ്ട നിർദ്ദേശങ്ങൾ നല്കുകയും ചെയ്തു .9 A യിൽ ഇന്ന് പീരിയഡ് ക്ലാസുണ്ടായിരുന്നു .കുപ്പിവളകൾ എന്ന കഥ ഒമ്പതാം ക്ലാസിൽ പഠിപ്പിച്ചു .8 c യിൽ പി.കെ .പാറക്കടവിൻ്റെ വേരും തളിരും എന്ന പാഠഭാഗവും പരിചയപ്പെടുത്തി .കൊറോണക്കാലത്തിന് ശേഷം പഴയ രീതിയിലേക്ക് മാറിയ സ്കൂൾ മറ്റൊരു അദ്ധ്യാപന ജീവിതം പകർന്നു നല്കുന്നതിന് പര്യാപ്തമായിരുന്നു .

വീണ്ടും സ്കൂളിലേക്ക് ....

Image