പതിനൊന്നാം ദിനം
ഇന്ന് രാവിലെ 9 മണിക്ക് സ്കൂളിൽ എത്തിച്ചേർന്നു .പ്രാർത്ഥനക്ക് ശേഷം 9.30 ക്ലാസുകൾ ആരംഭിച്ചു .രണ്ടാമത്തെ പീരിയഡ് 9 A ക്ലാസിൽ കീറിപ്പൊളിഞ്ഞ ചകലാസ് എന്ന പാഠഭാഗം പരിചയപ്പെടുത്തി .നോട്ട് ബുക്ക് സബ്മിറ്റ് ചെയ്യാത്തവരോട് നോട്ട് ബുക്ക് സബ്മിറ്റ് ചെയ്യണം എന്നു പറയുകയും എല്ലാ പ്രവർത്തനങ്ങളും കൃത്യ സമയത്ത് പൂർത്തിയാക്കേണ്ടതിൻ്റ പ്രാധാന്യവും ബോധ്യപ്പെടുത്തി .തുടർന്ന് YMCA യുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് വേണ്ടി ആർത്തവകാല ശുചിത്വം ,ആർത്തവകാല പ്രശ്നങ്ങൾ എന്ന വിഷയത്തെക്കുറിച്ച് ഗോകുലം മെഡിക്കൽ കോളേജിലെ ഡോ: ശ്രീദേവി ക്ലാസെടുത്തു .വിദ്യാർത്ഥിനികൾക്ക് വളരെ പ്രയോജനകരമായ ക്ലാസായിരുന്നു .ഉച്ചക്ക് ശേഷം 6 മത്തെ പീരിയഡ് 8 C ക്ലാസിൽ ആ വാഴ വെട്ട് എന്ന പാഠഭാഗം ചർച്ച ചെയ്തു .7 ,8 പീരിയഡ് 9 A ക്ലാസിൽ മാധവിക്കുട്ടിയുടെ കീറിപ്പൊളിഞ്ഞ ച കലാസ് എന്ന പാഠഭാഗം പഠിപ്പിച്ചു .നല്ലൊരു ദിനം കൂടി കടന്നു പോയി ...... YMCA സ്കൂളിന് വേണ്ടി സാനിറ്ററി നാപ്കിൻ വിതരണം ചെയ്തു
Comments
Post a Comment