പത്താം ദിവസം

ഇന്ന് രാവിലെ 8.30 ന് കോളേജിൽ എത്തി ചേർന്നു .സാറിനെ കണ്ട് ലെസൺ പ്ലാനും ചാർട്ടും ഒപ്പിട്ട്  9.30 ന് തന്നെ സ്കൂളിൽ എത്തി ചേർന്നു .രാവിലെ മുതൽ ഉച്ചവരെ ടൈംടേബിൾ അനുസരിച്ച് എനിക്ക് ക്ലാസൊന്നും ഉണ്ടായിരുന്നില്ല .അതിനാൽ 6 Bക്ലാസിൽ ടീച്ചർ വരാത്തതിന് പകരം പോകുകയും കണക്ക് ക്ലാസിൻ്റെ പീരിയഡ് ആയതിനാൽ അവരെ കൊണ്ട് കണക്ക് ചെയ്യിപ്പിച്ചു ,അതിന് ശേഷം കുട്ടികളെ കൊണ്ട് പാട്ട് പാടിപ്പിക്കുകയും ചെയ്തു .തുടർന്ന് ലൈബ്രറിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ചെയ്തു .9 A ക്ലാസിലെ കുട്ടികളുടെ മലയാളം നോട്ട് ബുക്ക് നോക്കി നല്കുകയും ചെയ്തു .ഉച്ചക്ക് ശേഷം 6 മത്തെ പീരിയഡ് 8 C ക്ലാസിൽ ആ വാഴ വെട്ട് എന്ന കഥയുടെ ബാക്കി കുറച്ച് ഭാഗം ചർച്ച ചെയ്തു .തുടർന്ന് 9 A ക്ലാസിലായിരുന്നു ക്ലാസ് സമയക്കുറവും ഇൻ്റർവെൽ കഴിഞ്ഞ് കുട്ടികൾ കൃത്യസമയത്ത് ക്ലാസിൽ എത്താത്തതും കാരണം എഴുത്തുകാരിയെ പോലും പൂർണ്ണമായി പരിചയപ്പെടുത്താൻ കഴിയാതെ പോയി .നാളെ മുതൽ കൃത്യസമയത്ത് ക്ലാസിൽ എത്തേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ച് കുട്ടികളെ പറഞ്ഞ് മനസിലാക്കുകയും ചെയ്തു . 6 Bക്ലാസിലെ ഇത്തിരി നല്ല നേരം ......

Comments

Popular posts from this blog

പത്തൊമ്പതാം ദിനം ചിങ്ങം 1

നാളെ മുതൽ ഓണപ്പരീക്ഷ ....

ബോധവൽക്കരണം ....... ഇ - ലോകത്തെ സുരക്ഷ ......