അഞ്ചാം ദിനം ...... സന്തോഷം
ഇന്ന് രാവിലെ 8.45 കഴിഞ്ഞപ്പോൾ തന്നെ സ്കൂളിൽ എത്തിച്ചേർന്നു .രാവിലെ എനിക്ക് ക്ലാസുകൾ ഒന്നും തന്നെ ഇല്ലായിരുന്നു .ഉച്ചക്ക് പത്താം ക്ലാസിലെ വിദ്യാർത്ഥികൾക്കായി ചരിത്ര ക്വിസ് മത്സരം സംഘടിപ്പിക്കുന്നതിൻ്റെ ഭാഗമായി ഞങ്ങൾ ആഡിറ്റോറിയത്തിൽ നിന്ന് ലാബിലേക്ക് മാറി .ടെസ്റ്റ് ട്യുബുകൾക്കും വിവിധ രാസലായനികൾക്കും ഇടയിലായിരുന്നു പിന്നെയുള്ള സമയം .അനീഷ് സാറിനെ കണ്ടു ലെസൺ പ്ലാനുകൾ വിശദീകരിക്കുകയും ഒപ്പിട്ടു വാങ്ങുകയും ചെയ്തു .സാർ കുട്ടികളെക്കുറിച്ച് അന്വേഷിക്കുകയും ചില കുട്ടികളിൽ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് പറയുകയും ചെയ്തു .ക്ലാസിലെ ഓരോ കുട്ടികളുമായി ഇത്രയും അധികം അടുപ്പം സൂക്ഷിക്കുന്ന ഓരോ കുട്ടികളെയും വ്യക്തമായി മനസിലാക്കിയ സാർ മറ്റ് അധ്യാപകർക്ക് ഒരു മാതൃക തന്നെയാണ് .6 മത്തെ പിരിയഡ് 8 സിയിൽ വഴിയാത്ര എന്ന പാഠഭാഗത്തിൻ്റെ ആദ്യം ഭാഗം പഠിപ്പിച്ചു .പണ്ടത്തെ കാലത്തെ യാത്രയെക്കുറിച്ച് ചർച്ച ചെയ്തപ്പോൾ വിദ്യാർത്ഥികൾ വളരെ കൗതുകപൂർവ്വം ആണ് പ്രതികരിച്ചത് .7മത്തെ പിരിയഡ് 9 A യിൽ സക്കറിയയുടെ ഒരു ആഫ്രിക്കൻ യാത്ര എന്ന സഞ്ചാര സാഹിത്യ കൃതിയുടെ ഒരു ഭാഗമായ വിക്ടോറിയ വെള്ളച്ചാട്ടം കണ്ട അനുഭവം വിവരിക്കുന്ന വെള്ളച്ചാട്ടത്തിൻ്റെ ഇടിമുഴക്കം എന്ന ഭാഗം പഠിപ്പിച്ചു .കുട്ടികൾ തങ്ങൾ കണ്ടിട്ടുള്ള വെള്ളച്ചാട്ടങ്ങളെക്കുറിച്ച് ക്ലാസിൽ ചർച്ച ചെയ്തു .എൻ്റെ ക്ലാസ് നിരീക്ഷിക്കാൻ ഇന്ന് പ്രിയങ്ക വന്നിരുന്നു .ക്ലാസ് കഴിഞ്ഞപ്പോൾ വിദ്യാർത്ഥിനികൾ പ്രിയങ്കയുമായി സൗഹൃദ സംഭാഷണം നടത്തി .ദേശീയ ഗാനത്തിന് ശേഷം 8 ക്ലാസിൽ നിന്ന് തിരികെയെത്തിയ കവിത ,ഉഷ ടീച്ചറിന് പകരം ഗസ്റ്റ് അധ്യാപികയായി എത്തിയ സുകന്യ ടീച്ചർ ക്ലാസിലെ കുട്ടികളോട് പെരുമാറിയതിനെ പറ്റി വളരെ വിഷമ പൂർവ്വമാണ് പറഞ്ഞത് .കൊറോണ സൃഷ്ടിച്ച വലിയ ഇടവേളക്ക് ശേഷം സ്കൂളിലേക്ക് എത്തിയ വിദ്യാർത്ഥികളിൽ ചിലർക്ക് ഒക്കെ മലയാളം എഴുതാനും വഴിക്കാനുമുള്ള ബുദ്ധിമുട്ടുള്ളത് ആദ്യമേ തന്നെ ഞങ്ങൾ തിരിച്ചറിയുകയും കിട്ടുന്ന സമയങ്ങളിൽ അതിന് പരിഹാരം കാണുന്നതിനാവശ്യമായ ചെറിയ ചെറിയ ടിപ്പുകളും സഹായങ്ങളും വിദ്യാർത്ഥികൾക്ക് നല്കിയിരുന്നതുമാണ് .എന്നാൽ ആ വിദ്യാർത്ഥിനികളുടെ അവസ്ഥ മനസ്സിലാക്കാതെ കുട്ടികളോട് വളരെ ദേഷ്യത്തിൽ പെരുമാറിയ ടീച്ചറിൻ്റെ രീതി എന്തുകൊണ്ടോ അംഗീകരിക്കാനോ യോജിക്കാനോ കവിത പറഞ്ഞ അനുഭവം കേട്ട എനിക്ക് കഴിഞ്ഞില്ല .മാതൃഭാഷയായ മലയാളത്തെ ഒരു അധ്യാപികയുടെ പെരുമാറ്റം കാരണം വിദ്യാർത്ഥിനികൾ വെറുക്കുന്നത് ഞങ്ങളുടെ ചിന്തക്കപ്പുറം ആയതിനാൽ ആകാം ഇത്രയും വിഷമം തോന്നാൻ കാരണം .ടീച്ചറിൻ്റെ പരിചയക്കുറവും അനുഭവക്കുറവുമാകാം അനീഷ് സാറിനെ പോലെ പെരുമാറാൻ കഴിയാതെ പോകുന്നത് .സന്തോഷം നിറഞ്ഞ ദിവസത്തിൽ ഒത്തിരി ചിന്തക്കുള്ള വക നല്കിയതായിരുന്നു കവിതയുടെ അനുഭവം .
Comments
Post a Comment