ഒന്നാം ദിനം
ഇന്ന് രാവിലെ 8.45ന് തന്നെ സ്കൂളിൽ എത്തി ചേർന്നു .രാവിലെ തന്നെ മലയാളം അധ്യാപകനായ അനീഷ് സാറിനെ കാണുകയും സാർ വേണ്ട നിർദ്ദേശങ്ങൾ നല്കുകയും ചെയ്തു .9 A യിൽ ഇന്ന് പീരിയഡ് ക്ലാസുണ്ടായിരുന്നു .കുപ്പിവളകൾ എന്ന കഥ ഒമ്പതാം ക്ലാസിൽ പഠിപ്പിച്ചു .8 c യിൽ പി.കെ .പാറക്കടവിൻ്റെ വേരും തളിരും എന്ന പാഠഭാഗവും പരിചയപ്പെടുത്തി .കൊറോണക്കാലത്തിന് ശേഷം പഴയ രീതിയിലേക്ക് മാറിയ സ്കൂൾ മറ്റൊരു അദ്ധ്യാപന ജീവിതം പകർന്നു നല്കുന്നതിന് പര്യാപ്തമായിരുന്നു .
Comments
Post a Comment