ഒരു മഴ നിറഞ്ഞ ചൊവ്വ .....
മഴ ആയിരുന്നിട്ടും ഇന്നും കൃത്യസമയത്ത് തന്നെ കോളേജിൽ എത്തി .കോളേജിലെ പ്രഭാത പ്രാർത്ഥന മനസ്സിൽ ഒരു പോസ്റ്റിവ് എനർജി നിറച്ചു .ആദ്യം ഓപ്ഷണൽ ക്ലാസായിരുന്നു .അപ്പോഴും പുറത്ത് മഴ ശക്തമായി തന്നെ പെയ്യുന്നുണ്ടായിന്നു .നദാനിയൽ സാർ ആദ്യത്തെ സെമസ്റ്ററിൽ ചെയ്യേണ്ട വർക്കുകൾ എന്തൊക്കെ എന്നതിനെ കുറിച്ച് ഒരു ലഘുവിവരണം നല്കി .ഈ വർക്കുകളെ ഏതു തരത്തിലാണ് സമീപിക്കേണ്ടത് എന്നതിനെക്കുറിച്ചും സാർ പറഞ്ഞു .സാറിൻ്റെ അദ്ധ്യാപന ജീവിതാനുഭവങ്ങൾ ഞങ്ങൾ കൗതുക പൂർവ്വം കേട്ടിരുന്നു .അതിനുശേഷം ജിബി ടീച്ചറിൻ്റെ ക്ലാസായിരുന്നു പറഞ്ഞിരുന്നത് എങ്കിലും ആൻസി ടീച്ചറായിരുന്നു ക്ലാസിലെത്തിയത് .സൈക്കോളജി എന്നത് കേട്ട് മാത്രം പരിചയമുള്ളത് ആയിരുന്നാൽ ആയിരിക്കണം എനിക്ക് ടീച്ചറിനൊപ്പം ഓടിയെത്താൻ കഴിയാതെ പോയത് .ഉച്ചക്കുശേഷം ജോജു സാറിൻ്റെ വളരെ ഊർജ്ജ്വജ്വലമായ ക്ലാസായിരുന്നു .എങ്ങനെ ജീവിതവിജയം നേടാം എന്നതിനെക്കുറിച്ച് സാർ ലഘുവായ ഒരു പ്രസംഗം നടത്തി .ഇന്നത്തെ അവസാനത്തെ ക്ലാസ് ഫിസിക്കൽ എജ്യുക്കേഷൻ ആയിരുന്നു. Find the leader എന്ന ഗെയിം സാർ ഞങ്ങളെ പരിചയപ്പെടുത്തി .പുറത്ത് മഴ അപ്പോഴും തകർക്കുക ആയിരുന്നു .ആയതിനാൽ ഇന്നത്തെ ദിവസം മൈതാനത്തിലേക്ക് പോകാൻ കഴിഞ്ഞില്ല .......... മഴ നിറഞ്ഞ ഈ ചൊവ്വയും കടന്ന് പോയി ........ മഴ കാരണം ഒത്തിരി വൈകിയാണ് വീട്ടിലെത്തിയത് .പുതിയ അനുഭവങ്ങൾ നിറഞ്ഞ ഈ ദിനവും കടന്നു പോയി .......
Nice
ReplyDelete😊👍
ReplyDelete