ക്യാമ്പ് രണ്ടാം ദിനം ....
ഇന്ന് രാവിലെ ഒന്നാം ഗ്രൂപ്പിൻ്റെ വാർത്താ വതരണത്തോടെയാണ് ഇന്നത്തെ ദിനം ആരംഭിച്ചത് .ആദ്യം റെനിൽ ആൻ്റണി സാറിൻ്റെ കുട്ടികളുടെ പൗരാവകാശത്തെക്കുറിച്ചുള്ള ക്ലാസായിരുന്നു .സോഷ്യൽ സയൻസിലെ അസ്നി സാറിന് സ്വാഗതം ആശംസിക്കുകയും ജോർജിന നന്ദി പറയുകയും ചെയ്തു .കുട്ടികളുടെ അവകാശത്തെക്കുറിച്ചും നിയമസാധ്യതകളെക്കുറിച്ചും സാർ വളരെ വിശദമായി തന്നെ ചർച്ച ചെയ്തു . ഇന്ന് ഉച്ചക്ക് ശേഷം പോത്തൻകോട് പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ആയ ശ്രീ .വിനോദ് വിക്രമാദിത്യൻ സാർ ഡ്രഗ് അബ്യുസിനെക്കുറിച്ച് ക്ലാസെടുത്തു .ജനകീയനും കലാകാരനും പൂർവ്വാശ്രമത്തിൽ ഒരു അധ്യാപകനുമായിരുന്നു അദ്ദേഹത്തിൻ്റെ ക്ലാസ് വളരെ മികച്ചതായിരുന്നു .തൻ്റെ പ്രവർത്തനമേേഖലയിലെ വലുതും ചെറുതുമായ ഒത്തിരി അനുഭവങ്ങൾ അദ്ദേഹം ഞങ്ങൾക്ക് മുന്നിൽ പങ്കുകുവെച്ചു .കളിയും കാര്യവും മികവും ബോധനമികവും ഉള്ള ഒരു മലയാളം അധ്യാപകനായി നിന്നാണ് അദ്ദേഹം ക്ലാസ് കൈകാര്യം ചെയ്ത് .അദ്ദേഹം സ്വാഗതം ചെയ്യാനുള്ള അവസരം എനിക്കാണ് ലഭിച്ചത് .നന്ദി നാച്വറൽ സയൻസിലെ ശ്രീഭദ്ര രേഖപ്പെടുത്തി .
Comments
Post a Comment