യുഫോറിയ ......സന്തോഷത്തിലേക്കുള്ള യാത്ര ......

ബി.ഏഡ്. രണ്ടാം വർഷത്തെ പഞ്ചദിന ക്യാമ്പ് ഇന്ന് ആരംഭിച്ചു .M. G. കോളേജിലെ സോഷ്യോളജി വിഭാഗം അധ്യാപകനായ ശ്രീ.സുനിൽകുമാർ സാർ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു .അദ്ധ്യാപകർ ഏത് മേഖലയിൽ തൊഴിലിൽ ഏർപ്പെട്ടാലും അതിന് പൂർണ്ണത ഉണ്ടായിരിക്കും എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു .സിനിമ താരവും ചലച്ചിത്ര അക്കാദമി വൈസ് പ്രസിഡൻ്റുമായ ശ്രീ.പ്രേംകുമാർ ക്യാമ്പിന് സന്ദേശം നല്കി .ജോജു സാറും ഫാദർ തോമസ് കൈയ്യാലയ്ക്കലും ക്യാമ്പിന് ആശംസകൾ അർപ്പിച്ചു സംസാരിച്ചു . ക്യാമ്പിൻ്റെ ഉച്ചക്കുശേഷമുള്ള സെക്ഷൻ ശ്രീ. ഷിബിൻ ആൻ്റണി സാർ ഐസ് ബ്രക്കിങ് സെക്ഷൻ കൈകാര്യം ചെയ്തു .നിരവധി ആശയങ്ങളും നിരവധി ഗെയിമുകളും ഉൾപ്പെട്ട ആകർഷമായ സെഷനായിരുന്നു ഇത് .ക്യാമ്പിൻ്റെ ഒന്നാമത്തെ ദിനം അങ്ങനെ കടന്ന് പോയി .

Comments

Popular posts from this blog

നാളെ മുതൽ ഓണപ്പരീക്ഷ ....

പത്തൊമ്പതാം ദിനം ചിങ്ങം 1

ബോധവൽക്കരണം ....... ഇ - ലോകത്തെ സുരക്ഷ ......