കോളേജിൽ നിന്നുള്ള ഏകദിന പഠനയാത്ര 11/3/2022 വെള്ളി രാവിലെ 6.45 ന് ആരംംഭിച്ചു .ആദ്യം പത്മനാഭപുരം കൊട്ടാരം സന്ദർശിച്ചു. .ചരിത്രവും സംസ്കാരവും പഴയമയെയും ഒക്കെ തിരിച്ചറിയാൻ ഈ സന്ദർശനം സഹായിച്ചു .
ഇന്ന് രാവിലെ 8.45ന് സ്കൂളിൽ എത്തിച്ചേർന്നു .രണ്ടാമത്തെ പീരിയഡ് 9 A ക്ലാസിൽ മനുഷ്യ കഥാനുഗായികൾ എന്ന ഏകകത്തെ ആസ്പദമാക്കി അച്ചീവ്മെൻ്റ് ടെസ്റ്റ് നടത്തി . തുടർന്ന് വിദ്യാർത്ഥികളോട് ചിങ്ങം 1 കർഷക ദിനത്തെക്കുറിച്ച് സംവദിച്ചു . ഉച്ചക്ക് ശേഷം 6 മത്തെ പിരീയഡ് 8 സി ക്ലാസിൽ കാർമുകിലിന് ഗദ്യത്തിൽ ഒരു അർച്ചനാഗീതം എന്ന കെ.പി.അപ്പൻ്റെ ലേഖനം പഠിപ്പിച്ചു .വിദ്യാർത്ഥികൾ തങ്ങൾ കണ്ടിട്ടുള്ള മേഘങ്ങളെക്കുറിച്ചുള്ള അഭിപ്രായങ്ങൾ ക്ലാസിൽ പങ്കു വെച്ചു . 7, 8 പീരിയഡുകൾ 9 A ക്ലാസിൽ എൻ .പി .മുഹമ്മദിൻ്റെ കളിപ്പാവകൾ എന്ന നോവൽ ഭാഗം പഠിപ്പിച്ചു .ഇടക്ക് വിദ്യാർത്ഥികൾക്കുള്ള ഓണ പരീക്ഷ ടൈംടേബിൾ എത്തി .അതിനാൽ ഇത്തിരി നേരം അത് ചർച്ച ചെയ്തു .
B.Edകോഴ്സിലെ ഏറ്റവും പ്രധാന ഘട്ടം തന്നെയാണ് Internship. ഞാൻ എൻ്റെ രണ്ട് സെമസ്റ്ററുകളിലെ ട്രെയിനിങും പൂർത്തിയാക്കിയത് പേരൂർക്കട ഗേൾസ് ഹയർ സെക്കൻ്ററി സ്കൂളിലാണ് .മൂന്നാമത്തെ സെമസ്റ്ററിലെ പ്രാക്ടീസ് കൊറോണ സൃഷ്ടിച്ച പ്രതിസന്ധി കാരണം ഓൺ ലൈനും ഓഫ് ലൈനും ചേർന്ന രീതിയായിരുന്നു .എന്നാൽ നാലമത്തെ സെമസ്റ്റർ പൂർണ്ണമായും സ്കൂളിൽ തന്നെ ചെയ്യാൻ കഴിഞ്ഞു .ഈ ഒരു കാലയളവിലെ അനുഭവങ്ങൾ അധ്യാപനജീവിതത്തിലെ ഏക്കാലത്തെയും മുതൽ കൂട്ട് തന്നെയാണ് .രാവിലെ റോഡ് ക്രോസ് ചെയ്യിക്കാൻ നില്ക്കുന്ന മിടുക്കികളായ SPC കുട്ടികളുടെ Good morning ൽ തുടങ്ങുന്ന ഓരോ ദിനവും അനുഭവങ്ങളുടെ വിശാലമായ ലോകം തന്നെയാണ് സമ്മാനിക്കുക .കുഞ്ഞുകുഞ്ഞുകുസൃതികൾക്കൊപ്പം പഠിക്കാനും സംശയങ്ങൾ ചോദിക്കാൻ കാണിക്കുന്ന ഉത്സാഹവും സന്തോഷം തന്നെയാണ് സമ്മാനിക്കുന്നത് .ഭാരപ്പെട്ട റെക്കോർഡ് ബുക്കും ചാർട്ടുകളും PPT ഉൾപ്പെടുന്ന ടീച്ചിങ് ഏയ്ഡുകളും ഉറക്കം നഷ്ടപ്പെടുത്തിയപ്പോൾ എല്ലാ ആശങ്കകളും ആകുലതകളും ടീച്ചറെ എന്ന ഒറ്റ വിളിയിൽ അലിഞ്ഞ് ഇല്ലാതാകുന്നത് അറിയുന്നുണ്ടായിരുന്നു പലപ്പോഴും .ജൂലായ് 13 ന് തുടങ്ങിയ ആ നല്ല നാളുകൾ 26 ന് അവസാനിക്കുന്നു എന്നോർക്കുമ്പോൾ ചെറിയ നൊമ്പ...
ഇന്ന് സ്വന്തം വിഷയത്തിൽ നിന്ന് വ്യത്യസ്തമായൊരു വിഷയവുമായിട്ടാണ് വിദ്യാർത്ഥികൾക്ക് മുന്നിലെത്തിയത് .ഒപ്പം പ്രിയ സുഹൃത്ത് കവിതയും ഉണ്ടായിിരുന്നു . ഇ-ലോകത്തിൽ പതിയിരിക്കുന്ന ചതികളെക്കുറിച്ചും അപകടങ്ങളെക്കുറിച്ചും ചുരുങ്ങിയ സമയത്തിനുളളിൽ കുട്ടികൾക്ക് കൊടുക്കാൻ കഴിഞ്ഞു . ക്ലാസിന് ശേഷം അവർ പങ്കുവെച്ച വാക്കുകൾ ഒത്തിരി സന്തോഷം നല്കി .നമ്മുടെ കുഞ്ഞുങ്ങൾക്ക് കണ്ണുകൾ ഉണ്ടായിരിക്കട്ടെ ഇരുപ്പുറവും അവർ സുരക്ഷിതരായിരിക്കട്ടെ. " കണ്ണുവേണമിരുപുറമെപ്പോഴും കണ്ണുവേണം മുകളിലും താഴെയും " . (കോഴി- കടമ്മനിട്ട) .
Comments
Post a Comment