വീണ്ടും ഡെമോൺട്രേഷൻ
ഇന്നും രാവിലെ ഡെമോൺട്രേഷൻ ക്ലാസായിരുന്നു .സാങ്കേതിക പ്രശ്നങ്ങൾ കാരണം 30 മിനിറ്റ് വൈകിയാണ് ക്ലാസ് ആരംഭിച്ചത് .3 ഘട്ടങ്ങളിലായി 8 പേർ ക്ലാസുകൾ കൈകാര്യം ചെയ്തു .വളരെ മികവുറ്റ ക്ലാസുകളായിരുന്നു എല്ലാം .അദ്ധ്യാപനത്തിൻ്റെ വിവിധ മാതൃകകൾ കാണാനുള്ള അവസരം ഇന്നും ലഭിച്ചു .ക്ലാസ് കഴിഞ്ഞതിന് ശേഷം സാറിൻ്റെ നിർദ്ദേശപ്രകാരം ക്ലാസിനെക്കുറിച്ചുള്ള അഭിപ്രായപ്രകടനം നടന്നു .വരരുചിയുടെ മിത്തിലെ ആശയത്തെ പാടെ മാറ്റി അവതരിപ്പിച്ചതിനോട് എന്ത് കൊണ്ടോ എൻ്റെ മനസിന് യോജിക്കാൻ കഴിഞ്ഞില്ല .കുട്ടികളെ പഠിപ്പിക്കുമ്പോൾ ആശയം വ്യക്തമായിരിക്കണമെന്ന വിശ്വാസമായിരിക്കാം അതിന് കാരണം .അതിനാൽ തന്നെ ആ പോരയ്മ ചൂണ്ടിക്കാണിച്ചു .തുടർന്നുള്ള അഭിപ്രായപ്രകടനങ്ങളുടെ കാഠിന്യം അല്പം കൂടിപ്പോയതായി തോന്നി .അത്രത്തോളം പാടില്ലായിരുന്നു .അപ്രിയ സത്യങ്ങൾ പറയാൻ പാടില്ല .പക്ഷേ ശീലം തിരിച്ചായതിൻ്റെ ഫലമാകാം ഇത് .എൻ്റെ അഭിപ്രായത്തെയും അനുഭാവപൂർവ്വം യാതൊരു പരിഭവമില്ലാതെ ഉൾക്കൊള്ളാനുള്ള അവരുടെ മനസിന് മുന്നിൽ ഞാൻ അത്ഭുതപ്പെട്ടു .ഉച്ചക്ക് ശേഷം ലൈബ്രറിയൻ വന്ന് കോളേജ് ലൈബ്രറിയുടെ സവിശേഷതകൾ വിശദീകരിച്ചു .പിന്നെ സ്കൂൾ നീരിക്ഷണത്തിൻ്റെ തീയതിയും സ്കൂളുകളും അതിന് വേണ്ട നിർദ്ദേശങ്ങളും ബിന്ദു ടീച്ചറും പ്രിൻസിപ്പലും ചേർന്ന് നല്കി .എനിക്കും ആര്യക്കും പട്ടം സെൻ്റ് മേരീസ് സ്കൂളാണ് ലഭിച്ചത് .വർഷങ്ങൾക്ക് ശേഷം വീണ്ടും രണ്ട് ദിവസത്തെ പഠനപ്രവർത്തനത്തിൻ്റെ ഭാഗമായി സ്കൂളിലേക്ക് ........
🥰😍
ReplyDelete