സംവാദത്മകം
ഇന്നത്തെ ദിവസം മായ ടീച്ചറിൻ്റെ സെമിനാറോടെയാണ് ആരംഭിച്ചത് .ഇംഗ്ലീഷ് ഓപ്ഷണലിലെ സുഹൃത്തുക്കളാണ് ഇന്നത്തെ സംവാദാത്മകമായ സെമിനാർ നയിച്ചത് .സുബാഷും ഗായത്രിയും ആൽബിൽ ബ്രദറും ഫാത്തിമയുമൊക്കെ ചേർന്ന് സെമിനാറിനെ സംവാദത്തിലേക്ക് വഴി തിരിച്ചു വിട്ടു .ചരിത്രവും ഫെമിനിസവുമെല്ലാം ചർച്ചയുടെ ഭാഗമായി .പലരുടെ വാദഗതികളോടും എതിർപ്പ് തോന്നി .ദേവൻ്റെ ദാസിമാരായ ദേവദാസിമാർ പിന്നെ അധ:പതിച്ചത് ചർച്ചയായി മലയാള സാഹിത്യത്തിലെ നായികാമണികളായി തിളങ്ങിയ ദേവദാസിമാരെ ഓർത്തു കൂടെ മണിപ്രവാള സാഹിത്യത്തെയും .ചരിത്രത്തിൽ നിന്ന് ചർച്ച സാഹിത്യത്തിലേക്ക് വഴി തിരിച്ചു വിടാം എന്ന് ചിന്തിക്കുന്നതിനുമുമ്പ് ക്ലാസ് അവസാനിച്ചു .എന്തായാലും അവനവന് നേരിടുന്ന അതിക്രമങ്ങളോട് പോരാടാനും പ്രതികരിക്കാനും അവനവൻ മാത്രമേ ഉണ്ടാകൂ. മറ്റുള്ളവർക്ക് ബാക്കിയെല്ലാം കുറച്ച് കാലത്തെ അന്തിചർച്ചക്കുള്ള വാർത്തകൾ മാത്രമാണെന്ന് നാം തിരിച്ചറിയേണ്ടതുണ്ട് .തുടർന്ന് ചർച്ചാ പാഠാസൂത്രണം രചിച്ചു .തുടർന്ന് ജോജു സാറിൻ്റെ സെമിനാർ നാച്വറൽ സയൻസിലെ സുഹൃത്തുക്കൾ എടുത്തു .തുടർന്ന് 29 ,30 ,31 തീയതികളിലെ ആർട്സിന് വേണ്ടി ഹൗസുകൾ രൂപീകരിച്ചു .ഇനി കലാമേളക്കുവേണ്ടിയുള്ള കാത്തിരിപ്പ് .......
Comments
Post a Comment