സത്യപ്രതിജ്ഞ ....... പുതിയ തുടക്കം
ഇന്ന് വളരെയധികം വ്യത്യസ്തതകൾ നിറഞ്ഞ ഒരു ദിവസമായിരുന്നു .രാവിലെ ജിബി ടീച്ചറിൻ്റെ ക്ലാസോടെയാണ് ആരംഭിച്ചത് .അതിന് ശേഷം വിവിധ സ്കൂളുകളിലായി ഇൻഡക്ഷന് പോയവരുടെ അനുഭവങ്ങൾ ഒരുമിച്ച് പങ്കുവെച്ചു .വ്യത്യസ്തമായ സ്കൂളുകളിലെ വ്യത്യസ്ത രീതികളും അനുഭവങ്ങളും ഒരേ വേദിയിൽ താരതമ്യം ചെയ്യാൻ കഴിഞ്ഞു .അതിന് ശേഷം പുതിയ കോളേജ് യൂണിയൻ്റെ സത്യപ്രതിജ്ഞ ചടങ്ങ് ആയിരുന്നു .പ്രിൻസിപ്പൽ കോളേജ് ചെയർമാനായ സുബിൻജിത്തിന് സത്യപ്രത്യജ്ഞാ വാചകം ചൊല്ലി കൊടുത്തു.മറ്റ് ഭാരവാഹികൾക്ക് സുബിൻജിത്ത് പ്രതിജ്ഞാ വാചകം ചൊല്ലി കൊടുത്തു .പുതിയൊരു അനുഭവമായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ് .വിവിധ സംഘടനകളുടെ ഭാരവാഹിയായിരുന്നിട്ടുണ്ടെങ്കിലും ഒരു കോളേജ് യൂണിയൻ്റെ ഭാഗമാകുന്നത് ഇത് ആദ്യമാണ് .ഉച്ചക്ക് ശേഷം ആൻസി ടീച്ചറിൻ്റെ ക്ലാസായിരുന്നു .ടീച്ചർ ഫ്രബലിനെക്കുറിച്ച് പഠിപ്പിച്ചത് എഴുതിപ്പിച്ചു .തുടർന്ന് വിമൻസ് ക്ലബ്ബിൻ്റെയും സംസ്ഥാന പോലീസ് സേനയുടെയും സoയുക്ത ആഭിമുഖ്യത്തിൽ സെൽഫ് ഡിഫൻസ് പരീശീലനം നടത്തി .കോവിഡ് വാക്സിൻ സെക്കൻ്റ് ഡോസ് എടുക്കാൻ ആശുപത്രിയിൽ പോകേണ്ടതിൻ്റെ ആവശ്യമുള്ളതിനാൽ ആ പരീശീലനത്തിൽ മുഴുവൻ സമയവും പങ്കെടുക്കാനായില്ല .അതിലുള്ള വിഷമം ഇവിടെ പങ്കുവെയ്ക്കുന്നു .പണ്ടത്തെ അത്രത്തോളം കൊറോണയെ ഭയക്കണ്ടല്ലോ എന്നൊരു ആശ്വാസമുണ്ട് ഇപ്പോൾ .
🤩
ReplyDelete