ചുമതലകൾ വിഭജിച്ച് നല്കി മലയാളം ക്ലാസ്
ഇന്ന് കോളേജ് അസംബ്ലി ഉള്ള ദിവസമായിരുന്നു .ഇംഗ്ലീഷ് വിഭാഗമാണ് ഇന്ന് അസംബ്ലി നടത്തിയത് .പുതിയ ആശയങ്ങളും ചിന്തകളും പങ്കുവെച്ച അസംബ്ലി മികച്ചതായിരുന്നു .അടുത്ത ആഴ്ച അസംബ്ലി നടത്താനുള്ള അവസരം ഞങ്ങൾക്കാണ് എന്നറിഞ്ഞു .ഇനി അതിന് വേണ്ടിയുള്ള ചിന്തകൾ രൂപപ്പെടുത്തലാണ് .അതിന് ശേഷം ഓപ്ഷണൽ ക്ലാസായിരുന്നു .സാർ ഇന്ന് ക്ലാസിലെ ലീഡർ ,ലൈബ്രറിയൻ ,അസോസിയേഷൻ സെക്രട്ടറി തുടങ്ങിയവരെ തെരഞ്ഞെടുത്തു .നോമിനേറ്റ് ചെയ്യാത്ത വോട്ടിങ് രീതിയാണ് സാർ അവലംബിച്ചത് .ക്ലാസ് ലീഡർ എന്ന ചുമതല അപ്രതീക്ഷിതമായി എന്നെ തേടി എത്തി .ക്ലാസിലെ പുസ്തകപ്പുഴുവായ രേഷ്മക്ക് ലൈബ്രറിയൻ്റെ ചുമതല ലഭിച്ചു .ക്ലാസിലെ മികച്ച ഫോട്ടോ ഗ്രാഫറും നൃത്തകിയുമായ മെറിന് അസോസിയേഷൻ സെക്രട്ടറി എന്ന ചുമതല ലഭിച്ചു .അതിന് ശേഷം പൂർത്തിയാക്കേണ്ട മൈക്രോ ടീച്ചിങ് പൂർത്തിയാക്കി .പ്രബലനവും ചോദകവ്യധിയാനവും പാഠത്തെ പരിചയപ്പെടുത്തൽ തുടങ്ങി എട്ടോളം നൈപുണികളിൽ പലതും പലരും മികച്ച രീതിയിൽ തന്നെ അവതരിപ്പിച്ചു .അതിന് ശേഷം ആൻസി ടീച്ചർ ഫോബലിൻ്റെ കിൻ്റർഗാർട്ടൻ രീതി പരിചയപ്പെടുത്തി .മായ ടീച്ചർ പ്രായോഗിക വാദത്തിൻ്റെ പുതുതലങ്ങൾ പരിചയപ്പെടുത്തി .ജോജു സാർ Teaching aids നെക്കുറിച്ച് ചർച്ച ചെയ്തു ,ഇടക്ക് സാറിൻ്റെ ബി ഏഡ് പഠനകാലത്തെ സ്മരണകളും പങ്ക് വെച്ചു .ഉച്ചക്ക് ശേഷം വീണ്ടും ക്ലാസിലെത്തിയ ആൻസി ടീച്ചർ പുതിയ രീതിയിൽ ഞങ്ങളുടെ പേരുകൾ പഠിക്കാനുള്ള ഒരു ശ്രമം നടത്തി .ആ ശ്രമത്തിൽ പൂർണ്ണമായി ടീച്ചർ വിജയിക്കുകയും ചെയ്തു .ഒത്തിരി നാളുകൾക്ക് ശേഷം വീണ്ടും ഫിസിക്കൽ എജ്യുക്കേഷൻ സാർ വന്നു ഹെൽത്ത് ചാർട്ട് തയ്യാറാക്കുന്നതിന് വേണ്ട നിർദ്ദേശങ്ങൾ നല്കി .അതിനാവശ്യമായ ഭാരവും ഉയരവും ഒക്കെ കണ്ടെത്തുന്ന തിരക്കിലായിരുന്നു പിന്നിടുള്ള സമയം .ഇന്നത്തെ ബുധനും അങ്ങനെ കടന്ന് പോയി .
Comments
Post a Comment