ആദിതാളം .'......
ഇന്നത്തെ ആദ്യത്തെ രണ്ട് പിരിഡ് ആൻസി ടീച്ചർ മരിയ മോണ്ടിസോറിയെ കുറിച്ചും മോണ്ടിസോറി സിദ്ധാന്തത്തെക്കുറിച്ചും ചർച്ച ചെയ്തു .തുടർന്ന് മായ ടീച്ചർ സംസ്കാരത്തെക്കുറിച്ച് പഠിപ്പിച്ചു.അതിന് ശേഷം ഓപ്ഷണൽ ആയിരുന്നെങ്കിലും സിനിയേഴ്സിൻ്റെ കമ്മീഷനുമായി ബന്ധപ്പെട്ട വർക്കുകളായതിനാൽ ഇന്ന് ഓപ്ഷണൽ ക്ലാസില്ലായിരുന്നു .ജോജു സാർ ബ്ലോക്ക് ബോർഡിൻ്റെ ഉപയോഗത്തെക്കുറിച്ച് പഠിപ്പിച്ചു .ബോർഡ് മായ്ക്കുന്നതിലെ ശാസ്ത്രീയതപോലും സാർ പറഞ്ഞപ്പോൾ ആണ് ഇന്നലെ വരെ അശാസ്ത്രീയമായി കൈകാര്യം ചെയ്തു കൊണ്ടിരുന്ന വസ്തുതകളെക്കുറിച്ച് ഓർത്തത് .ഉച്ചക്ക് ശേഷം നദാനിയൽ സാർ ക്ലാസിൽ വന്ന് അഞ്ചാമത്തെ പേപ്പറിൻ്റെ സെമിനാറിനെക്കുറിച്ച് സംസാരിച്ചു . ജോജുസാറ് ടീച്ചിങ് എയിഡിനെ കുറിച്ച് ചർച്ച ചെയ്തു ഉച്ചക്ക് ശേഷമുള്ള ക്ലാസിൽ .അവസാനം ആർട്സിൻ്റെ പിരിഡ് ആയിരുന്നു .ലക്ഷ്മി ടീച്ചർ മായമാളവഗൗളരാഗത്തെക്കുറിച്ചും വിവിധ കാലങ്ങളെയും താളങ്ങളും സംഗീതത്തിൻ്റെ ചരിത്രത്തെയും കുറിച്ച് വിശദമായി സംസാരിച്ചു .തുടർന്ന് ഞങ്ങളെക്കൊണ്ട് സ്വരങ്ങൾ പാടിപ്പിച്ചു .തുടർന്ന് ഒരു ടീച്ചർക്ക് ശബ്ദം എത്രത്തോളം ആവശ്യമാണെന്ന് വിവിധ ഉദാഹരണങ്ങളിലൂടെ ടീച്ചർ വിശദികരിച്ചു .സംഗീതസാന്ദ്രമായ ഈ ദിനവും കടന്നു പോയി .
Comments
Post a Comment