കമ്മീഷനും ...... പിന്നെ ഇത്തിരി ജീവിതവിജയവും
ഇന്ന് ഞങ്ങളുടെ സീനിയേഴ്സിൻ്റെ കമ്മിഷനായിരുന്നു രാവിലെ .അവരുടെ ക്ലാസിലെ 8 ,9 ക്ലാസുകളുടെ വിദ്യാർത്ഥികളായിരുന്നു ഉച്ചവരെ ഞങ്ങൾ .അഭിരാമി ,അഭിരാമി .R .S ,അനുപ്രിയ ,ഗോപിക ,നയന തുടങ്ങിയ ചേച്ചിമാരെല്ലാം വളരെ നന്നായി ക്ലാസുകൾ കൈകാര്യം ചെയ്തു .ഉച്ചക്ക് ശേഷം മായ ടീച്ചർ ജീവിതവിജയത്തെക്കുറിച്ചും ആത്മവിശ്വാസത്തെയും കുറിച്ച് സംസാരിച്ചു .ഈ ക്ലാസിൽ നാച്വറൽ സയൻസിലെ ഫാത്തിമ പങ്കുവെച്ച അനുഭവം കണ്ണു നനയിപ്പിച്ചു .PG പഠനകാലത്ത് പ്രോജക്ട് തയ്യാറാക്കുന്നതിന് വേണ്ടി ഗൈഡായി ലഭിച്ച അദ്ധ്യാപകൻ തനിക്ക് പകരം തൻ്റെ റിസർച്ച് സ്റ്റുഡൻ്റിനെ തൻ്റെ ചുമതലയേല്പിച്ചതും അയാൾ മാനസികമായ തളർത്തിയും അത് തന്നെ എങ്ങനെയാണ് പിന്നെ ബാധിച്ചതെന്നും ഒക്കെ നിറകണ്ണുകളോടെ പറഞ്ഞ ഫാത്തിമ ഈ B. ed കഴിഞ്ഞിറങ്ങുമ്പോൾ ഏറ്റവും ബെസ്റ്റ് ടീച്ചറായി മാറും എന്നത് ഉറപ്പാണ് .അതിന് ശേഷം ജിബി ടീച്ചർ വന്നു വളരെ രസകരമായ ഗെയിം ചെയ്തു .ജോഡിയെ കണ്ടെത്തി എൻ്റെ ജോഡി എൻ്റെ ക്ലാസിലെ തന്നെ കൂട്ടുകാരി ആയിരുന്നു .പൂട്ടും താക്കോലും ആണ് ഞങ്ങൾക്ക് കിട്ടിയ തുണ്ട് കടലാസിൽ ഉണ്ടായിരുന്നു .നളനും ദമയന്തിയും മുതൽ കാഞ്ചനമാലയും മൊയ്തീനും ആയ വിദ്യാർത്ഥികൾ വരെ കൂട്ടത്തിൽ ഉണ്ടായിരുന്നു .ദേശീയ ഗാനം ആലപിച്ചു നാലുമണിയോടെ ഇന്ന് കോളേജിനോട് വിട പറഞ്ഞു .
👍👍
ReplyDelete