ആദ്യത്തെ ദിനം സ്കൂളിൽ ......
ഞങ്ങൾ പതിനാല് പേരും കൃത്യം 9.15 ന് തന്നെ പട്ടം സെൻ്റ് മേരീസ് സ്കൂളിൽ എത്തി .കുട്ടികളൊന്നും ഇല്ലാതെ വിജനമായീ കിടന്ന സ്കൂൾ ഇടനാഴിയിലൂടെ നടന്ന് ഞങ്ങൾ ആദ്യം പ്രിൻസിപ്പാളിനെയും തുടർന്ന് ഹെഡ്മാസ്റ്ററെയും കണ്ടു .ഞങ്ങളെ പ്രതിനിധികരിച്ച് ബ്രദർ ആൽബിനാണ് ഹെഡ്മാസ്റ്ററുടെ അടുത്തേക്ക് പോയത് .അറ്റൻസ് ഒപ്പിട്ട ശേഷം ഞങ്ങൾ സ്കൂൾ പരിസരം നോക്കി കാണുകയും സ്കൂൾ മാഗസീൻ ലൈബ്രറിയിൽ നിന്ന് ശേഖരിക്കുകയും ചെയ്തു .സ്കൂൾ മൈതാനവും ആഡിറ്റോറിയവും ഭിന്നശേഷികുട്ടികളുടെ ക്ലാസ് റൂമും ഒക്കെ കണ്ടു .തുടർന്ന് ക്യാൻ്റിനിൽ നിന്ന് ചായ കുടിച്ചു .അതിന് ശേഷം ഞങ്ങളെല്ലാവരും ഞങ്ങളുടെ വിഷയം പഠിപ്പിക്കുന്ന ടീച്ചന്മാരുടെ സമീപത്തേക്ക് പോയി .എനിക്കും ആര്യക്കും ജയപ്രഭ ടീച്ചറിനെയാണ് കിട്ടിയത് .ഒരു അദ്ധ്യാപിക എന്ന നിലയിൽ ടീച്ചറിനുള്ള അനുഭവങ്ങളും ഭാവിയുടെ അദ്ധ്യാപകരായ ഞങ്ങൾക്ക് വേണ്ട നിർദ്ദേശങ്ങളും ടീച്ചർ നല്കി .ക്ലാസ് മാനേജ്മെൻ്റിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും ടീച്ചർ സംസാരിച്ചു. ഹയർ സെക്കൻ്ററി മലയാളം അദ്ധ്യാപികയായ ലൂത്ത് ടീച്ചറും ഞങ്ങൾക്കൊപ്പം കുറച്ചധികം സമയം ചെലവഴിച്ചു .അവരുടെയെല്ലാം വാക്കുകളിലൂടെ ടീച്ചർ ആകാനുള്ള ഒത്തിരി പ്രചോദനം ലഭിച്ചു .ഓൺലൈൻ കാലത്ത് ജയപ്രഭ ടീച്ചർ എടുത്ത ഒരു ക്ലാസ് ചോദിച്ച ഞങ്ങൾക്ക് ടീച്ചർ എടുത്ത മൂന്നോളം വ്യത്യസ്ത ക്ലാസുകൾ കാണിച്ചു തന്നു .സാങ്കേതിക മികവും അദ്ധ്യാപന മികവും ഒത്തിണങ്ങിയ വീഡിയോ ക്ലാസുകളായിരുന്നു അത് .ഒരു പൂ ചോദിച്ച ഞങ്ങൾക്ക് ഒരു പൂക്കാലം പോലെ ആയിരുന്നു ആ ക്ലാസുകൾ .കാളിദാസനും അഭിജ്ഞാന ശാകുന്തളവും നളിനിയുമൊക്കെ വ്യത്യസ്തശൈലിയിൽ ടീച്ചർ പഠിപ്പിച്ചതിൻ്റെ വീഡിയോ ആയിരുന്നു അത് .ജീവിതത്തിലെ അസുലഭ നിമിഷങ്ങളിലൊന്നായി തോന്നി ടീച്ചർക്കൊപ്പം ഉണ്ടായിരുന്ന കുറച്ചു മണിക്കൂറുകൾ .ഉച്ചഭക്ഷണത്തിശേഷം വീണ്ടും സ്കൂൾ പരിസരം ചുറ്റിക്കണ്ടു .ഹെഡ്മാസ്റ്റർ ഞങ്ങൾ ഓരോരുത്തരെയും പരിചയപ്പെട്ടു .3.30 ന് ശേഷം ബ്രദറിനൊപ്പം ഞങ്ങൾ എല്ലാവരും തിരുസന്നിധിയിൽ പോകുകയും അവിടുത്തെ മ്യുസിയം സന്ദർശിക്കുകയും ചെയ്തു .വ്യത്യസ്തമായ ഒരനുഭവമായിരുന്നു അത് .നാളെ രാവിലെ 9.15ന് വീണ്ടും സ്കൂളിൽ കണ്ടുമുട്ടാമെന്ന് ചൊല്ലി ഇന്നത്തെ ദിനത്തിനോട് ഞങ്ങൾ വിടചൊല്ലി വീടുകളിലേക്ക് തിരികെ പോയി .......
Brother Kappi Onnum Thannille?
ReplyDeleteതന്നു ....
Delete😍
ReplyDelete