സെൻ്റ് മേരീസിലെ രണ്ടാം ദിനം ..........
സ്കൂളിലെ രണ്ടാം ദിനവും വളരെ വ്യത്യസ്തമായ അനുഭവങ്ങൾ നിറഞ്ഞതായിരുന്നു .രാവിലെ കൃത്യം 9.15ന് തന്നെ ഞങ്ങൾ സ്കൂളിൽ എത്തി .ഞങ്ങൾ രാവിലെ പ്രിൻസിപ്പൽ റവ.ഡോ: സി.സി.ജോൺ സാറിനെ കണ്ടു .ഒരു അദ്ധ്യാപകൻ ആരായിരിക്കണം എന്നതിനെക്കുറിച്ച് വിശദമായി തന്നെ അദ്ദേഹം സംവദിച്ചു .അതിന് ശേഷം സ്കൂളിൻ്റെ പ്രവർത്തനങ്ങളെയും ഘടനയെയും സ്റ്റാഫിനെക്കുറിച്ചും ഒക്കെ സംസാരിച്ചു .ശേഷം അദ്ദേഹത്തിനൊപ്പം ഫോട്ടോയും എടുത്ത ശേഷമാണ് ഞങ്ങൾ പിരിഞ്ഞ് പോയത് .അടുത്തതായി ഞങ്ങൾ ഹെഡ്മാസ്റ്റർ അഭിഏബ്രഹാം സാറിനെ കണ്ടു .ഷുട്ടിങ് നടക്കുന്നതിനാൽ മ്യുസിയവും തിയറ്ററും കാണാൻ കഴിഞ്ഞില്ല .ഇന്ന് ഞങ്ങൾ വിവിധ വിഷയങ്ങളുടെ ലാബുകൾ കണ്ടു .സയൻസ് വിദ്യാർത്ഥികൾക്ക് വളരെയധികം പ്രയോജനകരമായ പഠനാന്തരീക്ഷം നല്കുന്നതിന് ഈ ലാബുകൾക്ക് കഴിയും .ഇന്നലെ കാണാൻ കഴിയാതെ പോയ സ്കൂളിൻ്റെ വിവിധ ഭാഗങ്ങൾ ഇന്ന് കണ്ടു .പരിസ്ഥിതി സംരക്ഷണത്തിലെ ശ്രദ്ധ മൈതാനത്തിന് സമീപമുള്ള ഗ്യാലറിയുടെ നിർമ്മാണത്തിൽ നിന്ന് തന്നെ വ്യക്തമായിരുന്നു .നക്ഷത്രവനവും ശ്രദ്ധേയമായ ഒരു ഘടകമായി തോന്നി .12500 കുട്ടികൾ പഠിക്കുന്ന അദ്ധ്യാപകരും അനദ്ധ്യാപകരുമായി അഞ്ഞൂറോളം സ്റ്റാഫും ഉള്ള ഈ വിദ്യാലയത്തിലെ ഏറ്റവും വലിയ സവിശേഷതയാണ് സൗജന്യ ഉച്ചഭക്ഷണ വിതണമെന്ന് ഹെഡ്മാസ്റ്ററിൽ നിന്ന് അറിയാൻ കഴിഞ്ഞു .ഇത്രയും വലിയ കെട്ടിടങ്ങൾ നിറഞ്ഞ സ്കൂളിലെ എല്ലാ ക്ലാസ് മുറികളും സ്മാട്ട് ക്ലാസ് റൂമുകളാണ് എന്നതും ശ്രദ്ധേയമാണ് .സ്കൂൾ പരിസരം വളരെ വൃത്തിയായി സൂക്ഷിക്കുന്നു .കുട്ടികൾ ഇല്ലായിരുന്നു എന്ന വിഷമത ഒഴിച്ച് മികച്ച അനുഭവങ്ങൾ സമ്മാനിച്ച രണ്ടു ദിനങ്ങൾ ഇന്ന് കഴിഞ്ഞു .തിരക്കിനിടയിലും നമുക്കൊപ്പം സംവദിക്കാനും ഫോട്ടോ എടുക്കാനുമെല്ലാം ഹെഡ് മാസ്റ്ററും മറ്റ് അദ്ധ്യാപകരും തയ്യാറായി .മനസ് കൊണ്ട് എല്ലാവരോടും നന്ദി ചൊല്ലി ഏറ്റെടുത്ത ദൗത്യം പൂർത്തിയാക്കി നാലു മണിയോടെ ഞങ്ങൾ വീടുകളിലേക്ക് തിരികെ പോയി .......
Great
ReplyDelete