demonstration class

 ഇന്ന്  Demonstration classകൾ ആരംഭിച്ചു .പുതിയൊരു അനുഭവമായിരുന്നു ഈ ക്ലാസുകൾ .ഞങ്ങൾ എല്ലാവരും വർഷങ്ങൾ പിന്നിലേക്ക് സഞ്ചരിച്ച് ഒമ്പതാം ക്ലാസിലെ കുട്ടികളായി മാറിയ മനോഹര നിമിഷം .രാധിക ,നീതു ,നയന ,അഭിരാമി ,രാഖി ,അഭിരാമി തുടങ്ങിയ ചേച്ചിമാർ ഒക്കെ തന്നെ അത്ഭുതകരമാവിധം ക്ലാസുകൾ കൈകാര്യം ചെയ്തു .ഞാനറിഞ്ഞിരുന്ന നയന ,രാഖി ചേച്ചിമാരിൽ നിന്ന് അവർ ഒത്തിരി മാറി എന്നത് ഇന്നത്തെ അവരുടെ ക്ലാസ് കണ്ടപ്പോൾ മനസിലായി .അവരെല്ലാം തന്നെ ഉത്തരവാദിത്വവും ഒരു അദ്ധ്യാപികയുടെ എല്ലാ ഗുണങ്ങളും നേടിയ അദ്ധ്യാപികമാരായി മാറി എന്നതിൻ്റെ തെളിവുകൂടിയായിരുന്നു ഈ ക്ലാസുകൾ .അവരിൽ നിന്ന് ഒത്തിരി പുതിയ കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞു .അദ്ധ്യാപനത്തിൻ്റെ പാതയിൽ ഇനിയും ഒത്തിരി ദൂരം മുന്നോട്ട് പോകേണ്ടതുണ്ട് ഒപ്പം ഒത്തിരി അറിവ് നേടേണ്ടതുണ്ട് .നാളെത്തെ ക്ലാസുകൾക്കായി ആകാംഷാപൂർവ്വം കാത്തിരിക്കുന്നു .ഉച്ചക്ക് ശേഷം മായ ടീച്ചർ പ്രായോഗികവാദത്തിൻ്റെ പുതിയ ആശയങ്ങൾ പരിചയപ്പെടുത്തി .അതിന് ശേഷം ശാസ്ത്രദിനാചരണവും അതേ തുടർന്നുള്ള മത്സരങ്ങളും സംഘടിപ്പിച്ചു . ഫിസിക്കൽ സയൻസ് ,നാച്വറൽ സയൻസ് ,മാത്സ് വിഭാഗങ്ങളായിരുന്നു സംഘാടകർ .അവരുടെ സംഘാടനമികവ് അഭിനന്ദനാർഹമാണ് .

Comments

Post a Comment

Popular posts from this blog

പത്തൊമ്പതാം ദിനം ചിങ്ങം 1

നാളെ മുതൽ ഓണപ്പരീക്ഷ ....

ബോധവൽക്കരണം ....... ഇ - ലോകത്തെ സുരക്ഷ ......