ഓൺലൈനിൽ മൂന്നാം ദിനം
ഇന്ന് ആദ്യത്തെ ക്ലാസ് ഓപ്ഷണൽ ആയിരുന്നു .സൂകന്യയുടെ ശുഭചിന്തയോടെയാണ് ഇന്നത്തെ ക്ലാസ് ആരംഭിച്ചത് .തുടർന്ന് ശുഭചിന്തയെക്കുറിച്ച് ചർച്ച നടന്നു .എല്ലാവരും ചർച്ചയിൽ പങ്കെടുത്തു .തുടർന്ന് സാർ അദ്ധ്യാപനത്തിൽ ഭാഷയ്ക്കുള്ള പ്രാധാന്യത്തെ കുറിച്ച് പഠിപ്പിച്ചു .ശേഷം ആൻസി ടീച്ചറിൻ്റെ സൈക്കോളജി ക്ലാസായിരുന്നു .വികാസത്തിന് തടസ്സം സൃഷ്ടിക്കുന്ന വസ്തുതകളെക്കുറിച്ചും പിയാഷെയുടെ തിയറിയെക്കുറിച്ചും ഒക്കെ ചർച്ച ചെയ്തു ക്ലാസിൽ .മായാ ടീച്ചറിൻ്റെ ഫിലോസഫി ക്ലാസായിരുന്നു തുടർന്ന് വിദ്യാഭ്യാസത്തിന് ഗാന്ധിജിയും അരി സ്റ്റോട്ടിലും സ്വാമിവിവേകാനന്ദനും ഒക്കെ നല്കിയ നിർവചനങ്ങൾ ചർച്ച ചെയ്തു ........ ഇന്നത്തെ ഓൺലൈൻ ക്ലാസും കടന്നു പോയി .......
👌👍
ReplyDelete