മാസ്റ്റർ ട്രെയിനറുമായി ഒരു ദിവസം ....... പിന്നെ പൊരിവെയിലിലെ കോഴിയും കുറുക്കനും ........
ഇന്ന് വളരെ വ്യത്യസ്ത അനുഭവങ്ങൾ നിറഞ്ഞ ഒരു ദിനമായിരുന്നു .രാവിലെ മുതൽ 12.30 വരെ മാസ്റ്റർ ട്രയിനറായ ശ്രീ.ജോബി കൊണ്ടൂരിൻ്റെ ക്ലാസായിരുന്നു .ഒരു അദ്ധ്യാപിക അല്ലെങ്കിൽ അദ്ധ്യാപകൻ എങ്ങനെ ആയിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു .ചൈൽഡ് ലൈൻ ജില്ലാ കോർഡിനേറ്റർ ആയ അദ്ദേഹം ,അദ്ദേഹത്തിൻ്റെ പ്രവർത്തനമേഖലയിലെ അനുഭവങ്ങളും പങ്കുവെച്ചു .എത്ര ചെറിയ തെറ്റിനും ക്ഷമ ചോദിക്കണമെന്നും എത്ര ചെറിയ നന്മയ്ക്കും നന്ദി പറയണമെന്ന ജീവിതത്തിൻ്റെ വലിയ പാഠം പകർന്നു നല്കിയ അദ്ദേഹം കുട്ടികൾ ചെയ്യുന്ന തെറ്റുകൾ ശ്രദ്ധയോടെ തിരുത്തണം എന്ന് പറഞ്ഞു .ബഹുമാനം ,പരസ്പരം മനസിലാക്കൽ ,സംരക്ഷണം ,സഹകരണം ,ഉത്തരവാദിത്വം എന്നിവയാണ് ഒരു ബന്ധം നിലനിർത്തുന്നത് ഇത് കാണാൻ കഴിയുക സൗഹൃദത്തിലാണ് .ഇത്തരത്തിലുള്ള അനേകം ജീവിതപാഠങ്ങൾ ചെറിയ ഗെയിമുകളിലൂടെ പകർന്നു നല്കിയ ജോബി കൊണ്ടൂരിന് ഹൃദ്യമായ നന്ദി രേഖപ്പെടുത്തുന്നു .ഉച്ചയ്ക്കുശേഷം മായ ടീച്ചർ അസൈമെൻ്റിനുള്ള വിഷയം നല്കി .ഫിലോസഫിയിലെ ആദ്യത്തെ യൂണിറ്റ് പൂർത്തിയാക്കി .ജോജു സാർ ടെക്നോളജിയിലെ പുതിയ സംജ്ഞകൾ പരിചയപ്പെടുത്തി .അവസാനപീരിയഡ് ഫിസിക്കൽ എജ്യുക്കേഷൻ ആയിരുന്നു പൊരിവെയിലിനിടയിലും വോളിബോൾ കോർട്ടിൽ ഒത്തിരിനേരം കോഴിയും കുറുക്കനും കളിച്ചു .അപ്പർ പ്രൈമറി ക്ലാസിനു ശേഷം വീണ്ടും ഒരു കോഴിയും കുറുക്കനും കളിച്ചു കൊണ്ട് ഇന്നത്തെ ദിനവും അവസാനിച്ചു .
Basketball Court ayirunne
ReplyDeleteok
Delete