പുതിയ തുടക്കം @ ഗൂഗിൾ മീറ്റ്
കൊറോണ അടിമുടി തകർത്ത നാട് തിരിച്ചു വരവിൻ്റെ പാതയിലാണ് .ഞങ്ങൾ ഗൂഗിൾ മീറ്റ് വഴി രണ്ടാം സെമസ്റ്റർ പഠനത്തിന് തുടക്കം കുറിച്ചു .നേരിട്ട് സുഹൃത്തുക്കളെയും അധ്യാപകരെയും കാണാൻ ഉള്ള ആഗ്രഹത്തോടെ തന്നെ ഞങ്ങൾ ഈ Googlemeet ലെ സാങ്കല്പിക ലോകത്ത് കഴിഞ്ഞുകൂടുന്നു .ഓപ്ഷണൽ ക്ലാസോടെയാണ് പുതിയ സെമസ്റ്റർ ആരംഭിച്ചത് പ്രോജക്ട് രീതിയുടെ ഗുണങ്ങളും ദോഷങ്ങളും സാർ ഞങ്ങളെ പരിചയപ്പെടുത്തി .തുടർന്ന് ജോജു സാറും ആൻസി ടീച്ചറും പുതിയ സെമസ്റ്ററിലെ സിലബസ് ഞങ്ങളെ പരിചയപ്പെടുത്തി .വ്യാഴവും വെള്ളിയും കടന്ന് ഈ ആഴ്ചയും കടന്നു പോയി .
Comments
Post a Comment