ഓൺ ലൈൻ ക്ലാസുകളും സെമിനാറുകളും ഓൺലൈൻ വിഷുവും
ചൊവ്വ ആഴ്ചയും പതിവുപോലെ ഓൺലൈൻ ക്ലാസുണ്ടായിരുന്നു .ജോജു സാറിൻ്റെ സെമിനാറും ആൻസി ടീച്ചർ പ്ലേറ്റോയെക്കുറിച്ചും പഠിപ്പിച്ചു .ബുധൻ ആഴ്ച വിഷു ആയതിനാൽ ക്ലാസൊന്നും ഇല്ലായിരുന്നു .എന്നാൽ കോളേജ് യൂണിയനായ നിസർഗയുടെ നേതൃത്വത്തിൽ വിവിധ ഓൺലൈൻ മത്സരങ്ങൾ നടന്നു .അത് വളരെ വ്യത്യസ്തമായ അനുഭവമായിരുന്നു .വ്യാഴം രാവിലെ ഓപ്ഷണൽ ക്ലാസായിരുന്നു ഇനി ചെയ്തു തീർക്കേണ്ട വർക്കുകളെ കുറിച്ച് സാർ സംസാരിച്ചു തുടർന്ന് സെമിനാർ നടന്നു .അതിന് ശേഷം ജിബി ടീച്ചറിൻ്റെ ക്ലാസായിരുന്നു .ടീച്ചർ മാനസിക സമ്മർദ്ദം ദുലികരിക്കുന്നതിനെക്കുറിച്ച് വിശദമായ ചർച്ച നടത്തി .വെള്ളി ആദ്യം ജോജു സാർ ആയിരുന്നു ഇംഗ്ലിഷ് വിഭാഗത്തിലെ സുഹൃത്തുക്കൾ വിവിധ തരം webകളെക്കുറിച്ച് സെമിനാർ എടുത്തു .തുടർന്ന് ആൻസി ടീച്ചർ ഗാന്ധിജിയുടെ ജീവിതവും വിദ്യാഭ്യാസതത്വചിന്തയും വളരെ വിശദമായിത്തന്നെ പരിചയപ്പെടുത്തി .ഒരാഴ്ചക്കിവിടെ വിരാമം .
Comments
Post a Comment