വ്യത്യസ്ത അനുഭവങ്ങൾ സമ്മാനിച്ച ഒരാഴ്ച
സെമിനാറുകൾ നിറഞ്ഞ ഒരാഴ്ച ആണ് കടന്ന് പോയത് .ജോജു സാർ ,ജിബി ടീച്ചർ ,നാദാനിയൽ സാർ ,മായ ടീച്ചർ തുടങ്ങിയവരുടെ സെമിനാറുകൾ അവതരിപ്പിച്ചു .28/04/2021 ന് കോവിഡ് മഹാമാരിയെ എങ്ങനെ അതിജീവിക്കാം എന്നതിനെ സംബന്ധിച്ച് പ്ലാനിങ് ഫോറത്തിൻ്റെ നേതൃത്വത്തിൽ ഒരു പ്രഭാഷണം സംഘടിപ്പിച്ചു .അടുത്ത് പരിചയമുള്ള ഡോക്ടറായ ഹേമ ഫ്രാൻസിസ് മേഡത്തിനെ പ്രഭാഷണത്തിന് ക്ഷണിച്ചത് ഞാനായിരുന്നു .എൻ്റെ വ്യക്തിപരിചയം ഞാൻ പ്ലാനിങ് ഫോറത്തിന് വേണ്ടി ഉപയോഗിച്ചു .ഡോക്ടർ വളരെ മികച്ച രീതിയിൽ പ്രഭാഷണം നടത്തി .ഇതിനിടയിൽ ഫിസിക്കൽ സയൻസിലെ സുഹൃത്തായ ബിജിക്ക് അപകടം പറ്റി എന്ന വാർത്ത ഒത്തിരി വിഷമിപ്പിച്ചു .ദൈവാനുഗ്രഹം കൊണ്ട് ബിജി സുഖം പ്രാപിച്ചു വരുന്നു .ഡാൻസ് ദിനത്തിനോട് അനുബന്ധിധിച്ച് കോളേജ് യൂണിയൻ വീഡിയോ റിലീസ് ചെയ്തു .മികച്ച ഈ സംരംഭത്തിന് പിന്നിൽ പ്രവർത്തിച്ചത് ഒത്തിരി അഭിനന്ദനം അർഹിക്കുന്നു .... ഒരാഴ്ച കൂടി കടന്നു പോയി ഒപ്പം ഏപ്രിൽ മാസവും .......
Comments
Post a Comment