ഒരു മഴയും തോരാതിരുന്നിട്ടില്ല ......
ദീർഘകാലത്തെ ഓൺലൈൻ ക്ലാസിനു ശേഷം ഇന്ന് ഓഫ് ലൈൻ ക്ലാസുകൾ ആരംഭിച്ചു .ഒരു മഴയും തോരാതിരുന്നിട്ടില്ല ..... ഒരു കാറ്റും അടങ്ങാതിരുന്നിട്ടില്ല ...... എന്ന മനോഹരമായ ഗാനം ആലപിച്ചുകൊണ്ടാണ് ജോജു സാർ ഇന്ന് ക്ലാസ് ആരംഭിച്ചത് .പ്രിൻസിപ്പൽ ആവശ്യമായ നിർദ്ദേശങ്ങൾ നല്കുന്നതിനായി നമ്മുടെ ക്ലാസിൽ എത്തി .തുടർന്ന് ജിബി ടീച്ചർ ക്ലാസിലെത്തി കുട്ടികളെ കൊണ്ട് നൃത്തം ചെയ്യിപ്പിച്ചു .ഒത്തിരി നാളുകൾക്ക് ശേഷം വീണ്ടും ആ കളിയും ചിരിയും നിറഞ്ഞ ക്ലാസ് മുറികളിലേക്ക് എത്തി .ഒത്തിരി സന്തോഷം തോന്നി .തുടർന്ന് ഓപ്ഷണൽ ക്ലാസും ആൻസി ടീച്ചർ മായ ടീച്ചർ ജോർജ് സാർ തുടങ്ങിയവർ ക്ലാസിലെത്തി ...... ഇനിയെങ്കിലും ഓഫ് ലൈൻ ക്ലാസുകൾ മാത്രമായിരിക്കട്ടെ എന്ന് പ്രാർത്ഥനയോടെ ഇന്നത്തെ ദിനം അവസാനിച്ചു .
Comments
Post a Comment