ഓൺ ലൈൻ വഴി ഒരു നാടകപഠനം
ഇന്ന് എട്ടാം ക്ലാസിലെ കൂട്ടുകാരെ ഓൺലൈനായി വയലാ വാസുദേവൻപിള്ളയുടെ തേൻ കനി എന്ന നാടകം പഠിപ്പിച്ചു . ക്ലാസ് മുറിയിൽ കുട്ടികളെ ഉൾപ്പെടുത്തി നാടകീകരണ രീതിയിൽ പഠിപ്പിക്കേണ്ട നാടകം എങ്ങനെ ഓൺലൈനായി പഠിപ്പിക്കും എന്ന ആശങ്ക ഉണ്ടായിരുന്നു എങ്കിലും കുട്ടികളുടെ ഉത്സാഹവും താല്പര്യവുമെല്ലാം ആ ആശങ്കയെ മറികടക്കുന്ന തരത്തിലുള്ളതായിരുന്നു. രാമനെയും ഭഭ്രനെയും വനഗായകനെയും എല്ലാം വിദ്യാർത്ഥികൾ ഒന്നുപോലെ ഉൾകൊണ്ടു .സ്കൂൾ കലോത്സവങ്ങളിൽ നാടകങ്ങൾ അഭിനയിച്ച് പരിചയമുള്ള കൂട്ടുകാർ ആ അനുഭവം പങ്കുവെച്ചു ഞാൻ എൻ്റ അനുഭവങ്ങളും പങ്കുവെച്ചു .ഒരു മണിക്കൂർ സമയം കടന്നു പോയതറിഞ്ഞില്ല .കുട്ടികൾക്ക് വീണ്ടും ഓൺലൈൻ ക്ലാസ് ഉള്ളത് അറിയാവുന്ന ഞാൻ 7 .50 ന് ക്ലാസ് നിർത്താം എന്ന് കരുതിയപ്പോൾ വേണ്ട ടീച്ചറെ ഞങ്ങൾക്ക് 7.58 വരെ പഠിപ്പിച്ചോളു എന്ന് പറഞ്ഞ വിദ്യാർത്ഥികൾ എന്നെ അത്ഭുതപ്പെടുത്തി .പ്ലാറ്റ്ഫോം മാറിയാലും പഠനത്തോടുള്ള താല്പര്യം മാറുന്നില്ല എന്ന് തിരിച്ചറിയാൻ ഇന്നത്തെ ക്ലാസിലൂടെ കഴിഞ്ഞു .എന്തുകൊണ്ടെന്നറിയില്ല ഇന്നത്തെ ക്ലാസ് കഴിഞ്ഞപ്പോൾ ഒത്തിരി സന്തോഷവും ആത്മവിശ്വാസവും തോന്നി ...... അതിനിയുള്ള ദിനങ്ങളിലും ഉണ്ടാകുമെന്ന പ്രതീക്ഷയോടെ .........
Comments
Post a Comment