ഈ ആഴ്ചയുടെ അവസാനം ......
ഇന്ന് രാവിലെ 9 .10 ന് കോളേജിൽ എത്തി പഞ്ച് ചെയ്തശേഷം ക്ലാസിലേക്ക് പോയി .രാവിലെ 11 മണി വരെ ഓപ്ഷണൽ ക്ലാസായിരുന്നു റെക്കോർഡിൽ രേഖപ്പെടുത്തേണ്ട അച്ചീവ്മെൻ്റ് ടെസ്റ്റുമായി ബന്ധപ്പെട്ട സംശയ നിവാരണമായിരുന്നു .മുമ്പ് എടുത്ത ക്ലാസിനെയും മുൻ വർഷത്തെ സുഹൃത്തിൻ്റെ സഹായത്താൽ ലഭിച്ച മോഡലിനെയും അടിസ്ഥാനമാക്കി ഞാൻ നേരത്തെ തന്നെ റിപ്പോർട്ട് പൂർത്തി ആക്കിയിരുന്നു .ഏകദേശം ഒരാഴ്ചത്തെ എൻ്റെ അധ്വാനം .കൂട്ടിയും കുറച്ചും വരച്ചുമൊക്കെ എഴുതി പൂർത്തിയാക്കിയത് .പഴയ മോഡൽ സാറിനെ കാണിച്ച് ഉറപ്പാക്കിയിരുന്നു അതെ രീതി പിന്തുടരുന്നതിന് മുമ്പ് അതിന് ശേഷമാണ് എഴുതി തുടങ്ങിയതും .ഇന്നത്തെ സമയനിവാരണത്തിനിടക്ക് ചില ഭാഗങ്ങൾ എന്നെ കൂടുതൽ കൺഫ്യൂഷനിലേക്ക് കൊണ്ടുപോയി .ഇനിയൊരു മാറ്റിയെഴുത്ത് ചിന്തിക്കാൻ കഴിയില്ല 🥺🥺🥺 .എന്തായാലും തിങ്കൾ ആഴ്ചയോടെ റെക്കോർഡ് നോക്കി നല്കാം എന്ന് സാർ പറഞ്ഞു .വർക്കുകൾ ഓരോന്നും പൂർത്തിയാക്കി കഴിയുമ്പോൾ മനസിന് ഒരാശ്വാസവും ഒരു സന്തോഷവുമൊക്കെ തോന്നാറുണ്ട് .അതിനാൽ തന്നെ submit ചെയ്യേണ്ടതിന് രണ്ട് ദിവസം മുമ്പെങ്കിലും പൂർത്തിയാക്കാൻ ശ്രദ്ധിക്കാറുണ്ട് .കൺഫ്യൂഷനും വ്യത്യസ്ത ചിന്തകൾക്കും ഒരു പരിഹാരo കണ്ടെത്തി ക്ലാസ് കഴിഞ്ഞു .അതിന് ശേഷം പ്രോജക്ടിനെ കുറിച്ച് പ്രിൻസിപ്പൽ ക്ലാസെടുത്തു .PG പഠിച്ചിരുന്ന സമയത്ത് റിസർച്ചിനെക്കുറിച്ചും പ്രോജക്ടിനെക്കുറിച്ചും നൗഷാദ് സാർ പറഞ്ഞ കാര്യങ്ങളും എൻ്റെ മനസ്സിലേക്ക് കടന്നു വന്നു .ഉച്ചക്ക് ശേഷം യൂണിയൻ്റെ നേതൃത്വത്തിൽ കെ.പി .എസ് .സി .ലളിതയെ അനുസ്മരിച്ചു .
Comments
Post a Comment