കഴിഞ്ഞു പോയ ദിനങ്ങൾ
അദ്ധ്യാപക പരിശീലനത്തിനായി നമുക്ക് സ്കൂളിൽ അനുവദിച്ചിരുന്ന സമയം ഇന്നത്തോടു കൂടി അവസാനിച്ചു .40 ലെസൺ പ്ലാൻ ഓൺലൈൻ ഓഫ് ലൈൻ ക്ലാസുകൾ വഴിയും എടുത്തു .ഒരു ബോധവൽക്കരണപരിപാടി ഓൺലൈനായി സംഘടിപ്പിച്ചു . ഫിസിക്കൽ എജ്യുക്കേഷൻ്റെ ഒരു ഓൺലൈൻ ക്ലാസും എടുത്തു .തുടർന്ന് കുട്ടികളുടെ പഠന നിലവാരം മനസ്സിലാക്കുന്നതിനായി അച്ചീവ്മെൻ്റ് ടെസ്റ്റും പഠനത്തിലെ പോരായ്മകൾ തിരിച്ചറിയാൻ ഡയഗ്നോസിസ് ടെസ്റ്റും നടത്തുകയും തുടർന്ന് പരിഹാര ബോധനവും നടത്തി . ഓർമയിൽ സൂക്ഷിക്കാൻ ഒത്തിരി നല്ല അനുഭവങ്ങളും ഓർമകളും സമ്മാനിച്ച ദിനങ്ങളാണ് കടന്നു പോയത് .
Comments
Post a Comment