തിരികെ കോളേജിലേക്ക് ........
45 ദിവസങ്ങൾക്ക് ശേഷം വീണ്ടും കോളേജിലേക്ക് .45 ദിവസത്തെ അധ്യാപക പരിശീലനത്തിന് ശേഷം ഇന്ന് വീണ്ടും കോളേജിൽ ക്ലാസ് ആരംഭിച്ചു .എല്ലാവരും തങ്ങളുടെ വർക്കുകൾ പൂർത്തികരിക്കുന്നതിൻ്റെ തിരക്കിലായിരുന്നു .രാവിലെ ആദ്യത്തെ പിരിയഡ് ജോജു സാർ ക്ലാസിലെത്തി ചെറിയ ഗ്രൂപ്പുകളാക്കി ശേഷം ഒരു അധ്യാപകൻ്റെ ചുമതലകൾ എന്തൊക്കെയാണെന്നതനെക്കുറിച്ചുള്ള ചർച്ച സംഘടിപ്പിച്ചു .തുടർന്ന് ടീച്ചിങ് പ്രാക്ടീസിനെക്കുറിച്ചുള്ള അനുഭവം ഓരോ സ്കൂളിലെയും ലീഡർ പങ്കുവെച്ചു .ഉച്ചക്ക് ശേഷം ആദ്യത്തെ പിരീഡ് ഓപ്ഷണൽ ക്ലാസ് ആയിരുന്നു .അതിന് ശേഷം ജിബി ടീച്ചർ ജീവിതനൈപുണികളെക്കുറിച്ച് ക്ലാസെടുത്തു .ഇന്നത്തെ ദിനവും അങ്ങനെ കടന്നു പോയി ...........
Comments
Post a Comment