പോസിറ്റീവ് ചിന്തയിൽ നിന്ന് ഓർമയിലേക്ക് ......
ഓപ്ഷണൽ ക്ലാസോടെ ഇന്നത്തെ ദിവസം ആരംഭിച്ചു .കവിത സർവ്വഭാഷ സമീപനം എന്ന വിഷയത്തിൽ സെമിനാർ എടുത്തു .തുടർന്ന് ഒന്നാം സെമസ്റ്ററിൻ്റെ ഫീഡ്ബാക്കിനൊപ്പം നല്ലൊരു ശുഭചിന്തയിലൂടെ പോസ്റ്റീവ് എനർജി നല്കിയ ജോജു സാറിൻ്റെ ക്ലാസായിരുന്നു .ജോജു സാർ ബ്ലൂമിൻ്റെ ടാക്സോണമിയും പഠിപ്പിച്ചു തുടങ്ങി .ജിബി ടീച്ചർ ഓർമ നിലനിർത്തനായി ഒരു മാർഗ്ഗങ്ങളെക്കുറിച്ച് പറഞ്ഞു .റിബയും സുകന്യയും ഉൾപ്പെടെയുള്ളവർ പഠനകാര്യത്തിൽ ഓർമ നിലനിർത്തുന്നതിനായി അവർ സ്വീകരിച്ച മാർഗ്ഗങ്ങളെക്കുറിച്ച് വിശദീകരണം നല്കുകയും ഉദാഹരണങ്ങൾ പറയുകയും ചെയ്തു .
Comments
Post a Comment