Posts
നാളെ മുതൽ ഓണപ്പരീക്ഷ ....
- Get link
- X
- Other Apps
B.Edകോഴ്സിലെ ഏറ്റവും പ്രധാന ഘട്ടം തന്നെയാണ് Internship. ഞാൻ എൻ്റെ രണ്ട് സെമസ്റ്ററുകളിലെ ട്രെയിനിങും പൂർത്തിയാക്കിയത് പേരൂർക്കട ഗേൾസ് ഹയർ സെക്കൻ്ററി സ്കൂളിലാണ് .മൂന്നാമത്തെ സെമസ്റ്ററിലെ പ്രാക്ടീസ് കൊറോണ സൃഷ്ടിച്ച പ്രതിസന്ധി കാരണം ഓൺ ലൈനും ഓഫ് ലൈനും ചേർന്ന രീതിയായിരുന്നു .എന്നാൽ നാലമത്തെ സെമസ്റ്റർ പൂർണ്ണമായും സ്കൂളിൽ തന്നെ ചെയ്യാൻ കഴിഞ്ഞു .ഈ ഒരു കാലയളവിലെ അനുഭവങ്ങൾ അധ്യാപനജീവിതത്തിലെ ഏക്കാലത്തെയും മുതൽ കൂട്ട് തന്നെയാണ് .രാവിലെ റോഡ് ക്രോസ് ചെയ്യിക്കാൻ നില്ക്കുന്ന മിടുക്കികളായ SPC കുട്ടികളുടെ Good morning ൽ തുടങ്ങുന്ന ഓരോ ദിനവും അനുഭവങ്ങളുടെ വിശാലമായ ലോകം തന്നെയാണ് സമ്മാനിക്കുക .കുഞ്ഞുകുഞ്ഞുകുസൃതികൾക്കൊപ്പം പഠിക്കാനും സംശയങ്ങൾ ചോദിക്കാൻ കാണിക്കുന്ന ഉത്സാഹവും സന്തോഷം തന്നെയാണ് സമ്മാനിക്കുന്നത് .ഭാരപ്പെട്ട റെക്കോർഡ് ബുക്കും ചാർട്ടുകളും PPT ഉൾപ്പെടുന്ന ടീച്ചിങ് ഏയ്ഡുകളും ഉറക്കം നഷ്ടപ്പെടുത്തിയപ്പോൾ എല്ലാ ആശങ്കകളും ആകുലതകളും ടീച്ചറെ എന്ന ഒറ്റ വിളിയിൽ അലിഞ്ഞ് ഇല്ലാതാകുന്നത് അറിയുന്നുണ്ടായിരുന്നു പലപ്പോഴും .ജൂലായ് 13 ന് തുടങ്ങിയ ആ നല്ല നാളുകൾ 26 ന് അവസാനിക്കുന്നു എന്നോർക്കുമ്പോൾ ചെറിയ നൊമ്പരം മ
ഇരുപതാം ദിനം .......
- Get link
- X
- Other Apps
ഇന്ന് രാവിലെ 8.45ന് സ്കൂളിൽ എത്തിച്ചേർന്നു .ഡയഗ്നോസ്റ്റിക് ടെസ്റ്റിന് ആവശ്യമായ ചോദ്യപേപ്പർ തയ്യാറാക്കി .മൂന്നാമത്തെ പീരിയഡ് 8 C ക്ലാസിൽ പഠിപ്പിച്ച ഭാഗത്തിൻ്റെ നോട്ട് നല്കി .തുടർന്ന് ഡിജിറ്റൽ ലൈബ്രറിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ചെയ്തു .ഉച്ചക്ക് ഭക്ഷണം വിളമ്പാൻ സഹായിച്ചു .ഉച്ചക്ക് ശേഷം അച്ചീവ്മെൻ്റ് ടെസ്റ്റിൻ്റെ മാർക്ക് വിശകലനം ചെയ്തു .
പത്തൊമ്പതാം ദിനം ചിങ്ങം 1
- Get link
- X
- Other Apps
ഇന്ന് രാവിലെ 8.45ന് സ്കൂളിൽ എത്തിച്ചേർന്നു .രണ്ടാമത്തെ പീരിയഡ് 9 A ക്ലാസിൽ മനുഷ്യ കഥാനുഗായികൾ എന്ന ഏകകത്തെ ആസ്പദമാക്കി അച്ചീവ്മെൻ്റ് ടെസ്റ്റ് നടത്തി . തുടർന്ന് വിദ്യാർത്ഥികളോട് ചിങ്ങം 1 കർഷക ദിനത്തെക്കുറിച്ച് സംവദിച്ചു . ഉച്ചക്ക് ശേഷം 6 മത്തെ പിരീയഡ് 8 സി ക്ലാസിൽ കാർമുകിലിന് ഗദ്യത്തിൽ ഒരു അർച്ചനാഗീതം എന്ന കെ.പി.അപ്പൻ്റെ ലേഖനം പഠിപ്പിച്ചു .വിദ്യാർത്ഥികൾ തങ്ങൾ കണ്ടിട്ടുള്ള മേഘങ്ങളെക്കുറിച്ചുള്ള അഭിപ്രായങ്ങൾ ക്ലാസിൽ പങ്കു വെച്ചു . 7, 8 പീരിയഡുകൾ 9 A ക്ലാസിൽ എൻ .പി .മുഹമ്മദിൻ്റെ കളിപ്പാവകൾ എന്ന നോവൽ ഭാഗം പഠിപ്പിച്ചു .ഇടക്ക് വിദ്യാർത്ഥികൾക്കുള്ള ഓണ പരീക്ഷ ടൈംടേബിൾ എത്തി .അതിനാൽ ഇത്തിരി നേരം അത് ചർച്ച ചെയ്തു .
പതിനെട്ടാം ദിനം എനിക്ക് പനി രണ്ട് ദിനങ്ങൾ നഷ്ടപ്പെടുത്തി 😒😒😒
- Get link
- X
- Other Apps
ഇന്ന് രാവിലെ 9 മണിക്ക് തന്നെ സ്കൂളിൽ എത്തിച്ചേർന്നു .NSS ക്യാമ്പ് നടക്കുന്നതിനാൽ ഞങ്ങളെ ഇന്ന് +2 കൊമേഴ്സ് ക്ലാസിലേക്ക് മാറ്റി .രാവിലെ ടൈം ടേബിൾ അനുസരിച്ച് ക്ലാസ് ഒന്നും തന്നെ ഉണ്ടായിരുന്നില്ല .രാവിലെ ഫിസിക്കൽ എജ്യുക്കേഷനുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ചെയ്തു .ഉച്ചക്ക് 5 ,6 പീരിയഡുകൾ 8 C ക്ലാസിൽ മുക്തകങ്ങൾ പരിചയപ്പെടുത്തി .5 മത്തെ പീരിയഡ് പനി കാരണം വരാതിരുന്നപ്പോൾ സാന്ദ്രക്ക് നല്കിയ പീരിയഡ് എനിക്ക് തിരികെ നല്കിയതാണ് .എട്ടാം ക്ലാസിലെ വിദ്യാർത്ഥികളിൽ നിന്ന് ഫീഡ്ബാക്ക് എഴുതി വാങ്ങി .കുട്ടികളുടെ അഭിപ്രായങ്ങൾ ഹൃദയത്തിൽ സൂക്ഷിക്കുന്നു .56 കുട്ടികളുള്ള ക്ലാസിൽ എല്ലാവരെയുo എല്ലാ പ്രവർത്തനങ്ങൾ അവതരിപ്പിക്കാനുള്ള അവസരം നല്കുക പ്രായോഗികമല്ല .എന്നാലും ഓരോ തവണയും വ്യത്യസ്തരായ കുട്ടികൾക്ക് അവസരം നല്കാറുണ്ട് .അത്തരം പരിഭവങ്ങളുo മനസിലാക്കുന്നു .എൻ്റെ മാതാപിതാക്കൾ കഴിഞ്ഞ് എനിക്ക് ഏറ്റവും അടുപ്പo തോന്നിയത് ടീച്ചറിനോട് എന്ന വാക്യവും മനസിൽ സൂക്ഷിക്കുന്നു. ഏഴാമത്തെ പീരിയഡ് 9 A ക്ലാസിൽ കളിപ്പാവകൾ എന്ന പാഠഭാഗം ആരംഭിച്ചു .സമയ പരിമിതി മൂലം മുൻകുട്ടി നിശ്ചയിച്ച എല്ലാ പ്രവർത്തനങ്ങളും പൂർത്തിയാക്കാൻ കഴിഞ്ഞില്ല .മ