നാളെ മുതൽ ഓണപ്പരീക്ഷ ....
B.Edകോഴ്സിലെ ഏറ്റവും പ്രധാന ഘട്ടം തന്നെയാണ് Internship. ഞാൻ എൻ്റെ രണ്ട് സെമസ്റ്ററുകളിലെ ട്രെയിനിങും പൂർത്തിയാക്കിയത് പേരൂർക്കട ഗേൾസ് ഹയർ സെക്കൻ്ററി സ്കൂളിലാണ് .മൂന്നാമത്തെ സെമസ്റ്ററിലെ പ്രാക്ടീസ് കൊറോണ സൃഷ്ടിച്ച പ്രതിസന്ധി കാരണം ഓൺ ലൈനും ഓഫ് ലൈനും ചേർന്ന രീതിയായിരുന്നു .എന്നാൽ നാലമത്തെ സെമസ്റ്റർ പൂർണ്ണമായും സ്കൂളിൽ തന്നെ ചെയ്യാൻ കഴിഞ്ഞു .ഈ ഒരു കാലയളവിലെ അനുഭവങ്ങൾ അധ്യാപനജീവിതത്തിലെ ഏക്കാലത്തെയും മുതൽ കൂട്ട് തന്നെയാണ് .രാവിലെ റോഡ് ക്രോസ് ചെയ്യിക്കാൻ നില്ക്കുന്ന മിടുക്കികളായ SPC കുട്ടികളുടെ Good morning ൽ തുടങ്ങുന്ന ഓരോ ദിനവും അനുഭവങ്ങളുടെ വിശാലമായ ലോകം തന്നെയാണ് സമ്മാനിക്കുക .കുഞ്ഞുകുഞ്ഞുകുസൃതികൾക്കൊപ്പം പഠിക്കാനും സംശയങ്ങൾ ചോദിക്കാൻ കാണിക്കുന്ന ഉത്സാഹവും സന്തോഷം തന്നെയാണ് സമ്മാനിക്കുന്നത് .ഭാരപ്പെട്ട റെക്കോർഡ് ബുക്കും ചാർട്ടുകളും PPT ഉൾപ്പെടുന്ന ടീച്ചിങ് ഏയ്ഡുകളും ഉറക്കം നഷ്ടപ്പെടുത്തിയപ്പോൾ എല്ലാ ആശങ്കകളും ആകുലതകളും ടീച്ചറെ എന്ന ഒറ്റ വിളിയിൽ അലിഞ്ഞ് ഇല്ലാതാകുന്നത് അറിയുന്നുണ്ടായിരുന്നു പലപ്പോഴും .ജൂലായ് 13 ന് തുടങ്ങിയ ആ നല്ല നാളുകൾ 26 ന് അവസാനിക്കുന്നു എന്നോർക്കുമ്പോൾ ചെറിയ നൊമ്പരം മാത്രം ബാക്കിയാകുന്നു .നിങ്ങൾ നല്കിയ സ്നേഹത്തിന് നിങ്ങൾ നല്കിയ പിന്തുണക്ക് അനുഭവങ്ങൾക്ക് നന്ദി .
Comments
Post a Comment