അവധിക്കുശേഷം വീണ്ടും ..... ഓൺലൈനിലേക്ക് .........
ഒന്നാം സെമസ്റ്റർ പരീക്ഷ നടക്കുന്നതിന് മുമ്പുതന്നെ രണ്ടാം സെമസ്റ്റർ ക്ലാസുകൾ ആരംഭിച്ചിരുന്നു .ഒന്നാം സെമസ്റ്റർ പരീക്ഷക്കും ഓണാവധിക്കും ശേഷം ഇന്ന് വീണ്ടും ഓൺലൈൻ ക്ലാസ് ആരംഭിച്ചു .ആൻസി ടീച്ചറും ജിബി ടീച്ചറും ജോർജ് സാറും ഇന്ന് ക്ലാസുകൾ കൈകാര്യം ചെയ്തു .ബെനഡിക് സാർ ക്ലാസിനിടക്ക് എത്തി പൊതുവായ നിർദ്ദേശങ്ങൾ നല്കി ...... Google meet ൽ നിന്നുള്ള ഒരു മോചനം വളരെക്കാലമായി ആഗ്രഹിക്കുന്നു ..... കോളേജ് ക്ലാസിലെ കുഞ്ഞുകുഞ്ഞു തമാശകളും ഗൗരവമേറിയ ക്ലാസുകളും ഇനി എന്ന് തിരികെ ലഭിക്കും ??? കൊറോണ കുറയട്ടെ എന്ന പ്രാർത്ഥനയോടെ ........
Comments
Post a Comment