സന്തോഷം സങ്കടം ആകുലത .....
ചില ദിനങ്ങളുടെ ആരംഭം ഇന്നത്തേതുപോലെ ബുദ്ധിമുട്ടുകൾ നിറഞ്ഞാകും ചിലപ്പോൾ ..... ചിലതൊക്കെ കേൾക്കുമ്പോൾ എൻ്റെത് അല്ലെങ്കിൽ കൂടി പ്രിയപ്പെട്ട ചിലരുടെ വിഷമങ്ങൾ എൻ്റേത് എന്നത് പോലെ വിഷമിപ്പിക്കാറുണ്ട് അതെന്നെ ...... എൻ്റെ പ്രിയപ്പെട്ട കൂട്ടുകാരികളിലൊരുവളുടെ വിഷമoനിറഞ്ഞ ഫോൺ വിളിയിൽ തുടങ്ങിയ ദിനം ....... പിന്നെ ചിന്തകൾ മുന്നിലേക്കും ഒക്കെ പാറിപ്പറന്നു നടന്നു .കോളേജിൽ എത്തിയിട്ടും മനസ് ഒരു ക്രിസ്മസ് ആഘോഷത്തിൻ്റെ തലത്തിലേക്ക് എത്തിപ്പെട്ടിരുന്നില്ല എന്നത് മറ്റൊരു വാസ്തവം .കുട്ടുകാരുടെ കളിയും ചിരിയും പിന്നെ ജോളിയച്ഛൻ്റെ അർത്ഥവത്തായ ക്രിസ്തുമസ് സന്ദേശവുമൊക്കെ മനസ്സിൽ സന്തോഷത്തിലേക്കും ആഘോഷത്തിലേക്കും എത്തിച്ചു .ഓരോ കാര്യങ്ങൾ പുതുതായി പഠിക്കുമ്പോഴും അത് തന്നിലേക്ക് ഒതുക്കാതെ സമൂഹത്തിലേക്ക് പകരാനും നന്മയിലേക്ക് പറക്കാനും ശ്രമിക്കണം .നമുക്ക് എല്ലാം വേണ്ടി ഭൂമിയിൽ പിറവികൊണ്ടയേശുദേവൻ്റെ തിരുനാളിൻ്റെ പിറവി പുതുക്കാൻ ഇനി ഒരു ദിനം മാത്രം ബാക്കി .....
Comments
Post a Comment